കോവിഡ് രോഗികൾക്ക് നിലവിൽ ലീവ് അനുവദനീയമാണോ
ദുരന്ത നിവാരണ വകുപ്പ് – കോഡ് 19 രോഗം ബാധിച്ചവർക്ക് സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
ദുരന്ത നിവാരണ (എ) വകുപ്പ്
സ.ഉ. (സാധ) നം.264/2022/DMD തിയതി 16-03-2022
സംസ്ഥാനത്തെ കോവിഡ് ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരാമർശിത ഉത്തരവുകൾ പ്രകാരം സർക്കാർ, അർദ്ധ സർക്കാർ, പൊതുവേ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് ആയാൽ സ്പെഷ്യൽ ലീവ് ഫോർ കോവിഡ്- 19 (സ്പെഷ്യൽ കാഷ്യൽ ലീവ് അനുവദിച്ചിരുന്നു. പ്രസ്തുത ഉത്തരവിൽ താഴെപ്പറയും പ്രകാരം ഭേദഗതി വരുത്തി ഉത്തരവാകുന്നു.
1. കോവ്ഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ ലീവ് ഹോർ കോവിഡ് 19 ഒഴിവാക്കി 7 ദിവസം വർക്ക് ഫ്രീ ഹോം അനുവദിക്കാവുന്നതാണ്.
2. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് 5 ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിക്കാം (അവധി ദിവസങ്ങൾ ഉൾപ്പെടെ ). അഞ്ചു ദിവസം കഴിഞ്ഞു ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവ്ഡ് പ്രോട്ടോക്കോളകളും കൃത്യമായി പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ഓഫീസിൽ ഹാജരാകേണ്ടതാണ്. (ഗവർണറുടെ ഉത്തരവിൻ പ്രകാരം)
അഡിഷണൽ സെക്രട്ടറി
അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വിജിലൻസ് വകുപ്പ്
അഡീഷണൽ ചീഫ് സെക്രട്ടറി റവന്യൂവും ദുരന്ത നിവാരണവും വകുപ്പ് എല്ലാ ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും. പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും,സെക്രട്ടറിമാർക്കും
കമ്മീഷണർ,ലാൻഡ് റവന്യൂ, തിരുവനന്തപുരം
കമ്മീഷണർ, ദുരന്ത നിവാരണം, തിരുവനന്തപുരം
എല്ലാ ജില്ലാ കളക്ടർമാർക്കും എല്ലാ വകുപ്പ് തലവൻമാർക്കും
മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ഒബ്സർവേറ്ററി ഹിൽസ്, വികാസ്
എല്ലാ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും