എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് ബാലതാരം മീനാക്ഷി
എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ച് ബാലതാരം മീനാക്ഷി. ഒന്‍പത് എ പ്ലസും ഒരു ബി പ്ലസുമാണ് താരത്തിന് ലഭിച്ചത്. തന്റെ മാര്‍ക്ക് ഷീറ്റിന്റെ ചിത്രം മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
‘ഒന്ന് ബി പോസിറ്റീവായിരിക്കാന്‍ ബാക്കി എല്ലാം എ പോസിറ്റീവ്’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് മീനാക്ഷി എസ്.എസ്.എല്‍.സി. ഫലം പങ്കുവെച്ചത്.
ഫിസിക്‌സിലാണ് താരത്തിന് ബി പ്ലസ് കിട്ടിയിരിക്കുന്നത്. ബാക്കി എല്ലാ വിഷയത്തിലും എ പ്ലസ് ആണ്.
കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിലാണ് കോട്ടയം സ്വദേശിയായ മീനാക്ഷി പഠിച്ചത്. അനൂപ്– രമ്യ ദമ്പതികളുടെ മകളാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. ആരിഷ് ആണ് സഹോദരന്‍.
എസ്എസ്എൽസിക്ക് 99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.