8,9,10 ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു
ഉത്തരവ്
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി 2024 മെയ് 26 ന് തിരുവനന്തപുരത്ത് എകദിന വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. അക്കാദമിക ഗുണമേന്മ മുൻനിർത്തി പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോടൊപ്പം അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ്, വിവിധ ഏജൻസികളുടെ ഡയറക്ടർമാർ, അധ്യാപക വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, പി.ടി.എ. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ എസ്.സി.ഇ.ആർ.ടി. ഡയറക്ടർ സർക്കാരിന്റെ പരിഗണനക്കായി പരാമർശം (1) പ്രകാരം തയ്യാറാക്കുകയും ആയത് പരിശോധിച്ച്, പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാമർശം (2) പ്രകാരം നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
2) റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:
1. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക.
2. മൂല്യനിർണ്ണയ രീതിശാസ്ത്രം പരിഷ് കരിക്കുകയും സമഗ്രമായി നടപ്പാക്കുന്നു വെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
3. സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ്‌റൂം ശക്തിപ്പെടുത്തുക.
4. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുക.
5. അധ്യാപക പരിശീലന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കാര്യക്ഷമത ഉറപ്പുവരുത്തുകയും നവീകരിക്കുകയും ചെയ്യുക.
6. വിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ നവീകരിക്കുകയും നൂതനമാക്കുകയും ചെയ്യുക.
7. ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങൾ, വകുപ്പുകൾ, സമിതികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുക.
8. ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
3) സർക്കാർ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുളള പരിപാടി രൂപീകരിക്കുന്നതിനും, 2024-2025 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-2026 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026- 2027 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി ഉത്തരവ്