തസ്തിക നിർണയ സമയം പുന:ക്രമീകരിച്ചു., 9,10 , ക്ലാസുകളിലെ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനായി അനുവദിച്ചിരുന്ന ഇളവായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:40 എന്നത് ഇനി തുടരേണ്ടതില്ല :- സർക്കാർ ഉത്തരവ്
കെ.ഇ.ആർ അധ്യായം XII ചട്ടം 2 ഉൾപ്പെടെ വിവിധ ചട്ടങ്ങൾക്ക് ഭേദഗതി വരുത്തിക്കൊണ് പരാമർശം (1 ) പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിൽ അധ്യായം XII ചട്ടം 12-ൽ തസ്തിക നിർണ്ണയം പൂർത്തീകരിക്കേണ്ട സമയപരിധി നിശ്ചയിക്കുകയും ചെയ്തു. പരാമർശം (1) ലെ ചട്ട ഭേദഗതി ഉത്തരവ്, ബഹു. ഹൈക്കോടതി പരാമർശം (2) ലെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യുകയും, തുടർന്ന് ചട്ട ഭേദഗതി ഉത്തരവ് അംഗീകരിച്ചു കൊണ്ട് 13.07.2002 തീയതിയിൽ പരാമർശം (3) പ്രകാരം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പരാമർശം (1) പ്രകാരം നടപ്പിലാക്കിയ ചട്ട ഭേദഗതിയനുസൃതമായിട്ടായിരുന്നു 2022 – 23 ലെ. തസ്തിക നിർണ്ണയ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. തസ്തിക നിർണ്ണയം 31.07.2002 തീയതിയിൽ പൂർത്തീകരിക്കുവാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പരാമർശം (2) ലെ സ്റ്റേ ഉത്തരവ് ഉണ്ടായിരുന്നതിനാലും കോടതി വിധിക്കനുസൃതമായിട്ടേ തസ്തിക നിർണ്ണയ നടപടികൾ തുടരാൻ സാധിക്കുകയുള്ളു എന്ന വിധി നില നിന്നിരുന്നതിനാലും 13-7-2022 ൽ ബഹു.കോടതിയുടെ അന്തിമ വിധി പുറപ്പെടുവിച്ചതിനു ശേഷമാണ് തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട നടപടികൾ പൂർണ്ണമായി ആരംഭിക്കാൻ സാധിച്ചത്. ആയതിനാൽ സർക്കാർ നിഷ്കർഷിച്ച സമയ പരിധിയ്ക്കുള്ളിൽ തന്നെ തസ്തിക നിർണയം പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല എന്നും നിലവിലുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തി സമയ പരിധി ദീർഘിപ്പിച്ചു നൽകുന്ന വിഷയം പരിശോധിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിനെ അറിയിച്ചു.
2. സർക്കാർ ഈ വിഷയം പരിശോധിച്ചു. 2022-2023 ലെ തസ്തിക നിർണ്ണയത്തിന് 15:072022 തീയതി പ്രാബല്യം നൽകിക്കൊണ്ടും, ബന്ധപ്പെട്ട ചട്ടങ്ങളിൽ താത്ക്കാലികമായി ഇളവുകൾ നൽകിക്കൊണ്ടും. തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം. താഴെ പറയും പ്രകാരം പുനക്രമീകരിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
i . കെ ഇ ആർ അദ്ധ്യായം 23 ചട്ടം 12 (3) പ്രകാരം തസ്തിക നിർണ്ണയ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി ജൂലൈ 15 ആണെങ്കിലും, 2022-23 വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ തസ്തിക നിർണ്ണയ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള സമയം 2022 ആഗസ്റ്റ് 20 വരെ ദീർഘിപ്പിക്കുന്നു.
ii. കെ ഇ ആർ അദ്ധ്യായം 23 ചട്ടം 12 (4) പ്രകാരം അധിക ഡിവിഷൻ തസ്തികകൾ സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസർമാർ – പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ശിപാർശ നൽകുന്നതിനുള്ള സമയ പരിധി 2022 ആഗസ്റ്റ് 20 വരെ ദീർഘിപ്പിക്കുന്നു.
iii. കെ.ഇ.ആർ അദ്ധ്യായം 23 ചട്ടം 2 (5) പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന അടുത്ത പരിശോധനക്ക് ശേഷം സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി 20/8 / 2022 ദീർഘിപ്പിക്കുന്നു.
iv .കെ.ഇ.ആർ അദ്ധ്യായം 23 ചട്ടം 2 (6) പ്രകാരം തസ്തിക നിർണ്ണത്തിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക അനുവദിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള സമയം 30/ 10 / 2022 വരെ അനുവദിക്കുന്നു.
3.9, 10 , ക്ലാസുകളിലെ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിനായി അനുവദിച്ചിരുന്ന ഇളവായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:40 എന്നത് ഇനി തുടരേണ്ടതില്ല
4. പുനക്രമീകരിച്ച സമയ പരിധിയിൽ തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ഉറപ്പു വരുത്തേണ്ടതാണ്.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം APM MOHAMMED HANISH
PRINCIPAL SECRETARY
ഉത്തരവിന്റെ പകർപ്പ്