Staff fixation സംബന്ധിച്ച സർക്കാർ ഉത്തരവ്
പ്രിൻസിപ്പൽ സെക്രട്ടറി
പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം.
വിഷയം: പൊതുവിദ്യാഭ്യാസം – തസ്തിക നിർണ്ണയം 2022-23 – തുടർ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
1.താങ്കളുടെ 07.05.2022 തീയതിയിലെ എച്ച്2/5594/2022/ഡി.ജി.ഇ (1) നമ്പർ
2. 21,05,2022 തീയതിയിലെ ഇതേ നമ്പർ സർക്കാർ കത്ത്
3. ബഹു. ഹൈക്കോടതിയുടെ 13.07.2022 തീയതിയിലെ ഡി(സി)
നമ്പർ.17406/2022 നമ്പർ കേസിലെ വിധിന്യായം
സൂചന
സൂചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. 2022-23 വർഷത്തെ തസ്തിക നിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുവാൻ സൂചന ( 2 ) പ്രകാരം നിർദ്ദേശം നൽകിയിരുന്നു. കെ.ഇ.ആർ ഭേദഗതിയെതിരെ 18.04.2022 – ലെ എസ്.ആർ.ഒ നം.375(2002), ബഹു ഹൈക്കോടതി മുമ്പാകെ നൽകിയിരുന്ന ഹർജിയുമായി ബന്ധപ്പെട്ട് തസ്തിക നിർണ്ണയ നടപടികൾ തുടരുന്നതിന് കാലതാമസം നേരിട്ടതിനാൽ, തസ്തിക നിർണ്ണയ നടപടികൾ പൂർത്തീകരിക്കുന്നതിന് 31,07,2022 തീയതി വരെ സമയം ദീർഘിപ്പിച്ച് നൽകുന്നു എന്നാൽ തസ്തിക നിർണ്ണയത്തിന് 15:07,2022 തീയതി തന്നെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് നിശ്ചിത തീയതിയ്ക്കുള്ളിൽ തസ്തിക നിർണ്ണയം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.