കെ. ഇ. ആർ ചാപ്റ്റർ 14 എ റൂൾ 45 ബി പ്രകാരം പ്രധാനാദ്ധ്യാപക നിയമനത്തിന് 50 വയസ്സ് കഴിഞ്ഞവരെ ടെസ്റ്റ് യോഗ്യത നേടുന്നതിൽ നിന്നും സ്ഥിരമായി ഒഴിവാക്കിയിട്ടുണ്ട്

വിഷയം:- പൊതുവിദ്യാഭ്യാസം – എയ്ഡഡ് – പാലക്കാട് വിളയൻചാത്തന്നൂർ ശബരി വി എൽ എൻ എം യു പി സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഇന്ദിരാദേവി ഫയൽ ചെയ്ത WP(C) No.5560/2022 ന്മേലുള്ള 25/07/2022 തീയതി വിധിന്യായം നടപ്പിലാക്കുന്നത് സംബന്ധിച്ച്.
സൂചന:- 1. പാലക്കാട് വിളയൻചാത്തന്നൂർ ശബരി എൽ എൻ എം സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി. ഇന്ദിരാദേവി ഫയൽ ചെയ്ത WP(C) No.5560/2022 ന്മേലുള്ള 25/07/2022 തീയതി വിധിന്യായം
2. താങ്കളുടെ 24/08/2022 സി/464/2022 നമ്പർ കത്ത്.
സൂചനകളിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിയ്ക്കുന്നു. കെ. ഇ. ആർ ചാപ്റ്റർ 14 എ റൂൾ 45 ബി പ്രകാരം പ്രധാനാദ്ധ്യാപക നിയമനത്തിന് 50 വയസ്സ് കഴിഞ്ഞവരെ ടെസ്റ്റ് യോഗ്യത നേടുന്നതിൽ നിന്നും സ്ഥിരമായി ഒഴിവാക്കിയിട്ടുണ്ട്.
കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ (RTE Rules)ൽ 18(1) പ്രകാരം വരുത്തിയ ഭേദഗതി ബഹു.ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത ഭേദഗതി അനുസരിച്ച് പ്രധാനാദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കാവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ ശ്രീമതി. ഇന്ദിരാദേവിക്ക് 50 വയസ്സ് കഴിഞ്ഞതിനാൽ ടെസ്റ്റ് യോഗ്യത നേടുന്നതിൽ ഇളവുള്ളതിനാൽ പ്രധാനാധ്യാപക തസ്തികയിലെ നിയമനം അംഗീകരിച്ച് സൂചന 1 കോടതി വിധിന്യായം നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു.