സ്കൂൾ അക്കാദമി കേരള – മാൾ ഓഫ് ജോയ് കോട്ടയം സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചന മത്സരം ‘നിറച്ചാർത്ത് 2023 ഫെബ്രുവരി 18 ന്

സ്കൂൾ അക്കാദമി കേരള – മാൾ ഓഫ് ജോയ് കോട്ടയം സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചന മത്സരം ‘നിറച്ചാർത്ത് 2023’ ഫെബ്രുവരി 18 ന്
സ്കൂൾ അക്കാദമി കേരള – മാൾ ഓഫ് ജോയ് കോട്ടയം – സംഘടിപ്പിക്കുന്ന സംസ്ഥാനതല ചിത്രരചന മത്സരം ‘നിറച്ചാർത്ത് 2023’ ഫെബ്രുവരി 18 ന് നടത്തും.
കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് സംഘടിപ്പിച്ചിട്ടുള്ള ചിത്രരചന മത്സരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള 40 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
സ്കൂൾ അക്കാഡമി കേരള – നടത്തുന്ന സംസ്ഥാനതല ചിത്രരചന മത്സരത്തിന്റെ രണ്ടാം ഭാഗമാണ് നിറച്ചാർത്ത് എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ളത് .
പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും ചിത്രരചന മത്സരത്തിനുശേഷം നൽകുന്നതാണ്.
കൂടാതെ 1 ,2 ,3 സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് ട്രോഫിയും ഉണ്ടായിരിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 40 കുട്ടികൾക്ക് മാത്രമാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഫെബ്രുവരി മാസം പതിനെട്ടാം തീയതി രാവിലെ 10. 30 മുതൽ ചിത്രരചന മത്സരം ആരംഭിക്കും. ഉച്ചക്ക് ശേഷം സർട്ടിഫിക്കറ്റും വിതരണം ചെയ്യും.