ഗുജറാത്തിൽ നടക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങൾ രാജ്യത്തിന് മാതൃക – शिक्षा के क्षेत्र में, केरल के सरकारी स्कूल देश केलिए अच्छे मॉडल हैं। എന്ന വിഷയത്തിൽ നിഷ ടീച്ചർ പ്രബന്ധം അവതരിപ്പിക്കും

സ്കൂൾ അക്കാദമി കേരള |ടീം മന്ദൻ ഗുജറാത്ത് സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക കോൺഫറൻസ് ഏപ്രിൽ 26, 27 , 28 തീയതികളിൽ ഗുജറാത്തിലെ ദീശയിൽ വച്ച് സംഘടിപ്പിക്കും.
കേരളത്തിൽ നിന്നും 20 അധ്യാപകർ പങ്കെടുക്കുന്ന കോൺഫറൻസ് മൂന്ന് ദിവസങ്ങളിലായാണ് സംഘടിപ്പിക്കുന്നത് .
കോൺഫറൻസിന്റെ ഭാഗമായി ‘കേരളത്തിലെ പൊതുവിദ്യാലയത്തിന്റെ മേന്മകൾ ‘ എന്ന വിഷയത്തിൽ എറണാകുളം ജില്ലയിലെ മുഴുവന്നൂർ എസ്. ആർ . വി. യൂ. പി. സ്കൂളിലെ ഹിന്ദി അധ്യാപിക നിഷ എസ്. പ്രബന്ധം അവതരിപ്പിക്കും. പഞ്ചാബിലെ അമൃത്സർ റിലും, കുരുക്ഷേത്രയിലും വച്ച് നടന്ന National Teacher’s Conference ൽ നിഷ ടീച്ചർ പങ്കെടുത്തിട്ടുണ്ട്.
കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വരുന്ന അധ്യാപകർ പേപ്പർ പ്രസന്റേഷൻ നടത്തും .ദേശീയ അധ്യാപക കോൺഫറൻസിന്റെ ഭാഗമായി അഹമ്മദാബാദ് ,ഗാന്ധിഗർ , മൊഹീറ, പട്ടാൻ , അംബജി, റാണി കി വാവ്
Gogadhani Anupam primary school. Malgadh. Block. Deesa. District,Miracle School തുടങ്ങിയ ചരിത്രപ്രസിദ്ധമായ നിരവധി പ്രദേശങ്ങൾ സന്ദർശിക്കും.
കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് നൂതനമായ ആശയങ്ങളും പ്രവർത്തനങ്ങളും നടത്തുന്ന ഐ എസ് സർട്ടിഫിക്കേഷന് നേടിയ സ്കൂൾ അക്കാദമി കേരളയാണ് ദേശീയ അധ്യാപക കോൺഫറൻസ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നത്.സ്കൂൾ അക്കാദമി കേരളയുമായി ചേർന്ന് ടീം മന്ദനാണ് ഗുജറാത്തിൽ ദേശീയ അധ്യാപക കോൺഫറൻസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .കേരളത്തിലെ പൊതുവിദ്യാലയ രംഗത്ത് നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ് ഈ ദേശീയ അധ്യാപക കോൺഫറൻസിലൂടെ സ്കൂൾ അക്കാദമി ലക്ഷ്യമാക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും 20.അധ്യാപകർ കോൺഫറൻസിൽ പങ്കാളികളാകുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായി ഇത് മാറും . തുടർ വർഷങ്ങളിലും സ്കൂൾ അക്കാദമിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ദേശീയ അധ്യാപക കോൺഫറൻസുകൾ സംഘടിപ്പിക്കും. ഗുജറാത്തിൽ നടക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിന്റെ ഭാഗമായി ദീശയിലുള്ള ശൈലേഷ് കുമാർ പ്രജാപതി പ്രിൻസിപ്പൽ ആയിട്ടുള്ള സ്കൂൾ സന്ദർശിക്കും . ആ സ്കൂളിൽ നടക്കുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്നുള്ള 20 അധ്യാപകർ നേരിട്ട് കാണുകയും പകർത്തുകയും ചെയ്യും .കേരളത്തിലെ വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ അക്കാദമി നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിനുള്ളിൽ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം മാൾ ഓഫ് ജോയിൽ വച്ച് ബെസ്റ്റ് സ്കൂൾ അവാർഡ്, സ്കൂൾ മിത്ര അവാർഡ്, സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് എന്നിവ സംഘടിപ്പിക്കുകയുണ്ടായി .കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നും സെലക്ട് ചെയ്ത് അഞ്ചു സ്കൂളുകൾക്ക് ബെസ്റ്റ് സ്കൂൾ അവാർഡും , രണ്ട് സ്കൂളുകൾക്ക് സ്കൂൾ മിത്ര പിടിഎ അവാർഡും , 10 അധ്യാപകർക്ക് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡും ആണ് ഈ വർഷം നൽകിയത് . ഫെബ്രുവരി പതിനെട്ടാം തീയതി ‘നിറച്ചാർത്ത് 2023’ എന്ന പേരിൽ ചിത്രരചന മത്സരം സ്കൂൾ അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷം ജനുവരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല ചിത്രരചന മത്സരത്തിൽ 40 കുട്ടികളാണ് പങ്കെടുത്തത്. ഈ വർഷവും ഫെബ്രുവരി 18 ന് നടക്കുന്ന ചിത്രരചന മത്സരത്തിൽ 40 കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ട് . കോട്ടയം മാൾ ഓഫ് Joy യിൽ വച്ചാണ് മത്സരം. ഇതിനു പുറമേ നിരവധി അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾക്ക് സ്കൂൾ അക്കാദമി നേതൃത്വം നൽകി വരുന്നു.