പിതൃത്വ അവധി അഥവാ Paternity leave സംബന്ധിച്ച് :-

പിതൃത്വ അവധി അഥവാ Paternity leave
സർക്കാർ ഉത്തരവ് നമ്പർ GO (P) 85/2011/fin Dated 26/2/2011 പ്രകാരം ആണ് 10 ദിവസം പുരുഷ ജീവനക്കാർക്ക് (സർവീസിൽ രണ്ടു തവണ മാത്രം ) പിതൃത്വ അവധി അനുവദിച്ചു ഉത്തര വായിരിക്കുന്നത്…
ലീവ് 10 ദിവസം ആണ്. ഇത് രണ്ടു തരത്തിൽ എടുക്കാം.
GO P 342/2011/ fin dated 11/08/2011 പ്രകാരം ഉള്ള നിർദേശങ്ങൾ.
1️⃣ഡേറ്റ് of ഡെലിവറി ക്ക് 10 ദിവസം മുൻപ്. അങ്ങനെ എങ്കിൽ expected date of delivery certificate
ഡോക്ടർ പക്കൽ നിന്നും വാങ്ങണം.
2️⃣പ്രസവ ശേഷം ആണെങ്കിൽ 3 മാസത്തിനുള്ളിൽ ലീവ് എടുക്കണം. അങ്ങനെ ആണെങ്കിൽ Date of delivery കാണിക്കുന്ന certificate ഡോക്ടർ പക്കൽ നിന്നും വാങ്ങണം.
3️⃣സർവീസ് il രണ്ടു തവണ മാത്രമേ ലഭിക്കൂ. അതായത് 2 കുട്ടികളുടെ ( രണ്ടു പ്രസവം) ജനനത്തിന് വേണ്ടി മാത്രമേ ഈ ലീവ് എടുക്കാൻ കഴിയൂ.
4️⃣Prefix / Suffix ഉണ്ടെങ്കിൽ അത് ചെയ്യാം.
5️⃣പ്രൊബേഷൻ period ആണെങ്കിൽ ഈ Leave Duty ആയി പരിഗണിക്കും. എന്നാൽ Prefix / Suffix വേറെ .
GO P 2/2014/P AND ARD dated -8/1/2014
6️⃣ടി ലീവ് Lwa under appendix 12A,12B,12C ഒഴികെ ഏത് Leave ആയും combine ചെയ്യാം.
7️⃣ടി കാലയളവിൽ ലീവ് earn ചെയ്യില്ല. അതായത് EL ലഭിക്കില്ല. 10 ദിവസം കുറവ് ചെയ്യണം.
8️⃣ ലീവ് അക്കൗണ്ടിൽ നിന്നും ഈ ലീവ് കുറവ് ചെയ്യില്ല. കാരണം ഈ ലീവ് ന് ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നില്ല. എന്നാല് സർവീസ് ബുക്കിൽ എൻട്രി ചേർക്കണം.
9️⃣ടി കാലയളവിൽ ലീവ് സാലറി (ലീവ് സാലറി – എന്ന് വെച്ചാൽ ഡ്യൂട്ടി ചെയ്യുമ്പോൾ ലഭിക്കുന്ന അലവൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ) ലഭിക്കും.
🔟10 ദിവസം ഇടക്ക് വരുന്ന അവധി ദിവസം ഉൾപ്പടെ ആണ്. തുടർച്ചയായി എടുക്കണം. Split ചെയ്ത് എടുക്കാൻ പറ്റില്ല.
♦️ ലീവ് ഫോം supporting documents ഉൾപ്പടെ നൽകുക.
(ഡോക്ടറുടെ സർട്ടിഫിക്കറ്റ്)