വിദ്യാരംഗം കലാസാഹിത്യ വേദി മാനുവൽ – പാർട്ട് 2 ഉദ്ദേശ്യലക്ഷ്യങ്ങൾ

2
- ഉദ്ദേശ്യലക്ഷ്യങ്ങൾ
1. ഔപചാരികവിദ്യാഭ്യാസത്തിനു പൂരകമായി, കുട്ടികളിലെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുക
2. വിദ്യാലയങ്ങളുടെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുക.
3. കുട്ടികളിൽ മൂല്യചിന്തയും ധർമ്മനിഷ്ഠയും മാനവികതാബോധവും വളർത്തുക.
4. മാതൃഭാഷയോടും സഹജീവികളോടും സ്നേഹാദരങ്ങൾ വളർത്തുക.
5. കുട്ടികളിൽ ചരിത്രബോധവും സംസ്കാരാഭിമുഖ്യവും വളർത്തുക.
6. കുട്ടികളിലും അധ്യാപകരിലും വായനശീലം വളർത്തുക.
7. ഗ്രന്ഥശാലകൾ സാർഥകമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഉപദേശനിർദ്ദശസഹായങ്ങൾ നല്കുക.
8. കുട്ടികളുടെ സർവതോമുഖമായ വികാസം ലക്ഷ്യമാക്കി കലാസാഹിത്യ പരിശീലനക്കളരികൾ സംഘടിപ്പിക്കുക.
9. മേല്പറഞ്ഞ ഉദ്ദേശ്വലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ വിഷയങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ശില്പശാലകൾ, ക്യാമ്പുകൾ, സെമിനാറുകൾ, പഠനയാത്രകൾ തുടങ്ങിയവ സംഘടിപ്പിക്കുക.
10. കുട്ടികളുടെ സാഹിത്യരചനകൾ പ്രസിദ്ധീകരിക്കുക.
11. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ വ്യക്തിക ളുടെയോ സഹായസഹകര ണത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക.
12. ശില്പശാലകൾ, സെമിനാറുകൾ തുടങ്ങിയവയിൽ കുട്ടികളുടെ മികവ് നിശ്ചയിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ മാത്രം മത്സരങ്ങൾ സംഘടിപ്പിക്കുക.
13. കലാസാംസ്കാരികവിനിമയ പരിപാടികൾ സംഘടിപ്പിക്കുക.
14. സ്കൂൾ കലോത്സവത്തിലെ കലാസാഹിത്യമത്സരങ്ങളിൽ പരമാവധി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുന്നതിന് നേതൃത്വം നല്കുക.
15. നാടൻകലകൾ, നാട്ടറിവുകൾ, നാടോടിസംസ്കാരം എന്നിവ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുക.
16. പൈതൃക ചിന്തയിലും സംസ്കാരത്തിന്റെ ഈടു വയ്പുകളിലും അഭിമാനബോധം വളർത്തുക.
17. കലയും സാഹിത്യവും മത്സരത്തിന് മാത്രമാവാതെ കുട്ടികളുടെ പ്രകടനശേഷി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
18. മേൽപറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഉചിതമായ മറ്റു പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.