സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ മാർഗരേഖ ഭാഗം – 1 :- ദിനാചരണങ്ങളുടെ പ്രസക്തി

സർക്കുലർ
വിഷയം:- പൊതുവിദ്യാഭ്യാസം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ മാർഗ്ഗരേഖ നടപ്പിലാക്കുന്നത് സംബന്ധിച്ച്
സൂചന : എസ്.സി.ഇ.ആർ.ടി ഡയറക്ടറുടെ 10.08.2023, 11.09.2023 എന്നീ തീയതികളിലെ PA/3022/2023/SCERT നമ്പർ കത്തുകൾ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തിൽ സംഘടിപ്പിക്കുന്ന സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂചന പ്രകാരം തയ്യാറാക്കിയ മാർഗ്ഗരേഖ നടപ്പിലാക്കുന്നതിനായി ഇതോടൊപ്പം നൽകുന്നു.
ദിനാചരണങ്ങളുടെ പ്രസക്തി
ദിനാചരണ പ്രവർത്തനങ്ങൾ വിവിധ വിഷയങ്ങളിലുള്ള കുട്ടികളുടെ അറിവും ധാരണയും വർധിപ്പിക്കുന്നതിന് സഹായകമാണ്. ദിനാചരണങ്ങൾ പതിവ് പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നു.
• വിദ്യാർഥികൾക്ക് ചിന്തയ്ക്കും ആസ്വാദനത്തിനും സാമൂഹിക വൽക്കരണത്തിനും അവസരം ഒരുക്കുന്നു.
വിദ്യാലയാന്തരീക്ഷത്തിലെ സൗഹൃദം ശക്തിപ്പെടുത്താനും സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്താനും ദിനാചരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന കുട്ടികൾക്ക് അവസരങ്ങൾ ലഭിക്കുന്നു.
• വിദ്യാലയങ്ങളെ സമൂഹവുമായും സാമൂഹ്യസ്ഥാപനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് ദിനാചരണ പരിപാടികൾക്ക് കഴിയും. കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന ദിനാചരണങ്ങൾക്ക് കുട്ടികളുടെ സർഗാത്മകതയും സ്വയം പ്രകടനശേഷിയും വികസിപ്പിക്കുന്നതിന് സഹായകമാവും.
ദിനാഘോഷങ്ങൾ രക്ഷിതാക്കളുടെ സ് കൂൾ പ്രവർത്തന പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്നു.
സജീവമായ പഠനാന്തരീക്ഷമൊരുക്കുന്നതിന് ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളോട് പൂരകമായി നടത്തുന്ന ദിനാചരണങ്ങൾക്ക് കഴിയും. ഇത് അറിവ് ആഴത്തിലാക്കുകയും പഠനം കൂടുതൽ സജീവമാക്കുകയും ചെയ്യുന്നു.