സ്കൂൾ ദിനാചരണ പ്രവർത്തനങ്ങൾ മാർഗരേഖ ഭാഗം മൂന്ന് :- സ്കൂൾ ദിനാചരണങ്ങൾ എങ്ങനെ .?

സ്കൂൾ ദിനാചരണങ്ങൾ എങ്ങനെ?
സ്കൂൾ തലം
ഓരോ വർഷവും വിദ്യാലയത്തിൽ നടത്തേണ്ട ദിനാചരണങ്ങൾ ഏതൊക്കെ എന്നത് അക്കാദമിക മാസ്റ്റർപ്ലാനിൽ സൂചിപ്പിക്കണം,
അക്കാദമിക മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി വാർഷിക പ്രവർത്തന കലണ്ടർ രൂപീകരിക്കുമ്പോൾ ദിനാചരണങ്ങൾ സംബന്ധിച്ച കൃത്യമായ പ്രവർത്തന സൂചനകൾ ഉണ്ടാകണം.
സ്കൂളിൽ പൊതുവായി നടത്തേണ്ട ദിനാചരണങ്ങൾ ഏതെല്ലാമെന്നും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നവ ഏതൊക്കെ എന്നുമുള്ള സൂചന ഉണ്ടാവണം.
പ്രതിമാസ കലണ്ടർ തയ്യാറാക്കുമ്പോൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പൊതുവായി, ക്ലാസ് അടിസ്ഥാനത്തിൽ, വിഷയാടിസ്ഥാനത്തിൽ നൽകുന്ന പ്രവർത്തനങ്ങൾ പരിപാടികൾ തയ്യാറാക്കണം.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദിനാചരണങ്ങൾ ഒഴിവാക്കണം.
. ദിനാചരണങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതും പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന ദാർശനികവും രീതിശാസ്ത്ര പരവുമായ നിലപാടുകളോട് നീതി പുലർത്തേണ്ടതുമാണ്.
* എല്ലാ ദിനങ്ങളും സ്കൂൾതല പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടു ക്കേണ്ടതില്ല. കുട്ടികളുടെ പ്രായം, പഠനത്തിന്റെ ഉള്ളടക്കം എന്നിവ പരിഗണിച്ച ദിനാചരണങ്ങൾ നടത്തണം. സ്കൂൾ കുട്ടികൾ മുഴുവൻ ഉൾക്കൊള്ളുന്ന ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. ഓരോ ഘട്ടം തിരിച്ചോ ക്ലാസ് തിരിച്ചോ നടത്തേണ്ടവ അങ്ങനെ
. എല്ലാ വിദ്യാർഥികൾക്കും പ്രയോജനകരമായ രീതിയിൽ ദിനാചരണങ്ങൾ നടത്താൻ കഴിഞ്ഞി ല്ലെങ്കിൽ, അത് പഠനനഷ്ടമായി കണ്ട് അത്രയും സമയം പകരം പ്രവർ ത്തിക്കാൻ വിദ്യാലയങ്ങൾ തയ്യാറാകണം.
• സാമൂഹ്യജീവിതത്തിനുതകുന്നതും വരും തലമുറയ്ക്ക് ആവശ്യമുള്ളതും ഉൾപ്പെടുത്തി സ്കൂളിൽ പൊതുവായി നടത്തേണ്ട ദിനാചരണങ്ങൾ സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കണം.
• ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ് നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണ് അതത് ക്ലാസ്സുകളിൽ നടക്കേണ്ടത്.
എന്താണ് നിശ്ചിത ദിനത്തിന്റെ പ്രസക്തി എന്ന് കുട്ടിക്ക് ധാരണയുണ്ടാക്കുകയാകണം ലക്ഷ്യം.
ചില ദിനങ്ങൾ അസംബ്ലിയിൽ നൽകുന്ന ഒന്ന് രണ്ട് മിനുറ്റ് പ്രഭാഷണത്തോടെ മാത്രം ആചരിക്കാവുന്നതാണ്. അനിവാര്യമായ ദിനാചരണങ്ങളിൽ മാത്രം സ്പെഷ്യൽ അസംബ്ലി ചേരുക.
. ദിനാചരണ ആശയം കുട്ടികളിൽ എത്തുന്നതിനു വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഓൺലൈൻ പരിപാടികൾ എന്നിവ കുട്ടികളുടെ പഠനസമയത്തെ ബാധിക്കാതെ നടപ്പാക്കുക,
രക്ഷിതാക്കളുടെ പങ്കാളിത്തം പരിപാടികളിൽ ഉറപ്പിക്കുക. ദിനാചരണങ്ങൾ പ്രവർത്തനാധിഷ്ഠിതമാകണം. ക്വിസ് മത്സരങ്ങൾ, കേവല പ്രഭാഷണങ്ങൾ എന്നിവ മാത്രം ലക്ഷ്യമിട്ടുള്ളവ ഒഴിവാക്കണം.
ദിനാചരണങ്ങളെ ദൈനംദിന പഠന പ്രവർത്തനങ്ങളുമായി ഉദ്ഗ്രഥിക്കണം. അത്തരത്തിൽ ഉദ്ഗ്രഥന സാധ്യതയുള്ള ദിനങ്ങളെ മുൻകൂട്ടി നിജപ്പെടുത്തു കയും വാർഷികാസൂത്രണത്തിൽ ഉൾപ്പെടുത്തുകയും വേണം.
. എസ്.ആർ.ജിയിൽ മുൻകൂട്ടി അവതരിപ്പിക്കണം. അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾച്ചേർക്കണം. ദീർഘനേരം നീണ്ടു നിൽക്കുന്ന അസംബ്ലി, ഘോഷയാത്ര, റാലികൾ എന്നിവ അരുത്.
പഠനസമയം അപഹരിക്കുന്നവിധം ദൈർഘ്യമേറിയ പരിപാടികൾ ഒഴിവാക്കണം. കുട്ടികളിൽ സമ്മർദ്ദമുളവാക്കുന്നതും അനാരോഗ്യ കരവുമായ മത്സരമുളവാക്കുന്നതുമായ പരിപാടികൾ ഒഴിവാക്കേണ്ടതാണ്
. മറ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ വിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമില്ലാതെ വിദ്യാലയ സമയം അപഹരിക്കും വിധം നടത്തരുത്.
. എല്ലാ ദിനാചരണങ്ങളും ഒരു അക്കാദമിക വർഷം തന്നെ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം വേണ്ടതില്ല.
. പഠനപ്രവർത്തനത്തിന്റെ ഭാഗമായി ശരിയായി ഉൾ ചേർത്ത് അവതരിപ്പി ക്കാനാണ് ക്ലാസുകളിൽ ശ്രമിക്കേണ്ടത്.
വേറിട്ട്നിൽക്കുന്ന തരത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം.
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് കൃത്യമായ സൂചന ക്ലാസ് പ്രതിമാസ പ്രവർത്തന കലണ്ടറിൽ ഉണ്ടാകണം.
. കുട്ടികളുടെ പഠന നേട്ടങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ ദിനാചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവൂ.
നടപ്പാക്കാൻ പോകുന്ന പ്രവർത്തനത്തിൽ ഓരോന്നിലും പ്രത്യേകമായി പരിഗണിക്കേണ്ട കുട്ടികൾക്കടക്കം ഇടപെടാനുള്ള സാധ്യത ഉൾചേർത്ത് ആസൂത്രണം ചെയ്യണം.
• ഒരു ക്ലാസ്സിൽ വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ കൂട്ടായി ആലോചിച്ച് മാത്രമേ ദിനാചരണ പ്രവർത്തനങ്ങൾ നടപ്പാക്കാവൂ.
സമൂഹ പങ്കാളിത്തം
വിദ്യാലയ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ സംഭാവനകൾ ദിനാചരണ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത് ഔചിത്യപൂർവം ഉപയോഗിക്കണം.
• സമൂഹത്തെ വിദ്യാലയവുമായി കണ്ണി ചേർക്കുന്നതിൽ ദിനാചരണ പ്രവർത്തനങ്ങൾക്ക് വലിയ പങ്ക് നിർവഹിക്കാൻ കഴിയും.
* പ്രാദേശിക വൈദഗ്ധ്യത്തെ കൃത്യമായി ആസൂത്രണം ചെയ്ത് ഉപയോഗിക്കണം. (വ്യക്തികൾ, സ്ഥാപനങ്ങൾ)
രക്ഷിതാക്കളുടെ പിന്തുണ
* ദിനാചരണ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പിന്തുണ ഉറപ്പാക്കണം. പൊതുവായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മുൻകൂട്ടി അവരെ അറിയിക്കണം.
• ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മത്സര വേദിയാകാതിരിക്കുവാൻ ശ്രദ്ധിക്കണം.
. പൊതു ദിനാചരണങ്ങൾ എല്ലാ രക്ഷിതാക്കളുടെയും പങ്കാളിത്ത ത്തോടെ നടപ്പിലാക്കണം.
ക്ലാസ് പി.ടി.എ.യിൽ ദിനാചരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും വേണം.
• സ്കൂൾതലത്തിൽ നടത്തുന്ന ദിനാചരണങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ പി.ടി.എ എസ്.എം.സി അംഗങ്ങളുടെ നിർദേശങ്ങളും പങ്കാളിത്തവും ഉറപ്പുവരുത്തണം.
ദിനാചരണപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ അഭിരുചിയും കഴി വുകളും പ്രയോജനപ്പെടുത്തണം.