നവംബർ മാസത്തിലെ പ്രധാന ദിനങ്ങൾ

October 23, 2023 - By School Pathram Academy

നവംബർ മാസത്തിലെ ദിനങ്ങൾ

നവംബർ 1 – കേരളപ്പിറവി

നവംബർ 5 – ലോക വനദിനം

നവംബർ 9 – ദേശീയ നിയമസേവനദിനം

നവംബർ 10 – ദേശീയ ഗതാഗതദിനം

നവംബർ 11 – ദേശീയ വിദ്യാഭ്യാസദിനം

നവംബർ 12 – ലോക പക്ഷിനിരീക്ഷണ ദിനം

നവംബർ 14 – ദേശീയ ശിശുദിനം

നവംബർ 14 – പ്രമേഹദിനം

നവംബർ 19 – ലോക ടോയ്ലറ്റ് ദിനം

നവംബർ 19 – പുരുഷദിനം

നവംബർ 19 – പൗരാവകാശദിനം

നവംബർ 20 – ലോക ഫിലോസഫി ദിനം

നവംബർ 21 – ലോക ടെലിവിഷൻ ദിനം

നവംബർ 24 – എൻ.സി.സി. ദിനം

നവംബർ 25 – ലോക പരിസ്ഥിതി സംരക്ഷണദിനം

നവംബർ 26 – സ്ത്രീധനവിരുദ്ധ ദിനം

നവംബർ 26 – ദേശീയ നിയമ ദിനം

നവംബർ 30 – പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

ഗ്രിഗോറിയന്‍ കലണ്ടറിലെ പതിനൊന്നാമത്തെ മാസമാണ് നവംബര്‍. നവംബര്‍ മാസത്തില്‍ ദേശീയമായും അന്തര്‍ദേശീയമായും ആചരിക്കുന്ന നിരവധി സുപ്രധാന ദിനങ്ങളുണ്ട്. ഈ ദിവസങ്ങളില്‍ ചിലത് പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളെ അനുസ്മരിക്കുന്നു, മറ്റുള്ളവ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്‌നത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നു. 2023 നവംബറിലെ പ്രധാനപ്പെട്ട ദിവസങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ് ഇതാ. മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടും. 2023 നവംബര്‍ മാസത്തിലെ ദേശീയ അന്തര്‍ദേശീയ ദിനങ്ങളെക്കുറിച്ച് അറിയാന്‍  വായിക്കൂ.

ലോക വെജിറ്റേറിയന്‍ ദിനം – നവംബര്‍ 1

ലോക വെജിറ്റേറിയന്‍ ദിനം – നവംബര്‍ 1
ഈ ദിനം യു.കെ വീഗന്‍ സൊസൈറ്റിയുടെ 50ാം വാര്‍ഷികത്തെ അനുസ്മരിക്കുന്നു. മാംസത്തെയും പാലുല്‍പ്പന്നങ്ങളെയും വളരെയധികം ആശ്രയിക്കുന്ന ലോകത്ത് സസ്യാഹാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനാണ് ലോക വെജിറ്റേറിയന്‍ ദിനം ആചരിക്കുന്നത്. 2021 നവംബര്‍ 1 നാണ് ലോക വീഗന്‍ ദിനം ആദ്യമായി ആചരിച്ചത്.

കേരളപ്പിറവി – നവംബര്‍ 1

കേരളപ്പിറവി – നവംബര്‍ 1
നവംബര്‍ 1ന് മലയാളികള്‍ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിച്ചേര്‍ന്ന കേരളം ഒന്നായത് മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ്. 1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.

 

ദേശീയ കാന്‍സര്‍ അവബോധ ദിനം – നവംബര്‍ 7

ദേശീയ കാന്‍സര്‍ അവബോധ ദിനം – നവംബര്‍ 7
കാന്‍സര്‍ എന്ന് മാരക രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 7 ന് ഇന്ത്യ ദേശീയ കാന്‍സര്‍ അവബോധ ദിനം ആഘോഷിക്കുന്നു. 2014 സെപ്റ്റംബറില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ഈ ദിനം പ്രഖ്യാപിച്ചത്. റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള ഗവേഷണത്തോടെ കാന്‍സര്‍ ചികിത്സയ്ക്ക് സംഭാവന നല്‍കിയ നോബല്‍ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ജന്മദിനമാണ് ഇത്.

 

ശിശുദിനം – നവംബര്‍ 14

ശിശുദിനം – നവംബര്‍ 14
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്രീയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം ആഘോഷിക്കുന്നത്.

ലോക പ്രമേഹ ദിനം – നവംബര്‍ 14

ലോക പ്രമേഹ ദിനം – നവംബര്‍ 14
മനുഷ്യജീവിതത്തില്‍ പ്രമേഹ രോഗത്തിന്റെ സ്വാധീനം, തടയുന്നതിനുള്ള നടപടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ആഗോള ബോധവല്‍ക്കരണ കാമ്പയിന്‍ ആണിത്. പ്രമേഹത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി നവംബര്‍ 14 ലോക ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.

ദേശീയ അപസ്മാര ദിനം – നവംബര്‍ 17

ദേശീയ അപസ്മാര ദിനം – നവംബര്‍ 17
അപസ്മാരത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഇന്ത്യയൊട്ടാകെ നവംബര്‍ 17ന് ദേശീയ അപസ്മാര ദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര പുരുഷ ദിനം- നവംബര്‍ 19

അന്താരാഷ്ട്ര പുരുഷ ദിനം- നവംബര്‍ 19
പുരുഷന്മാരുടെ നേട്ടങ്ങളും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളും തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 19ന് അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള പുരുഷന്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുക എന്നതാണ് ഈ ദിവസത്തിന്റെ ആശയം.

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം

നവംബര്‍ 25: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം
ലോകത്ത് സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിനുമായി ആഗോളതലത്തില്‍ നവംബര്‍ 25ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയാണ് ഈ ദിനം ആചരിക്കുന്നതിന്റെ ആവശ്യകത മുന്നോട്ടുവച്ചത്.

ഭരണഘടനാ ദിനം – നവംബര്‍ 26

ഭരണഘടനാ ദിനം – നവംബര്‍ 26
നവംബറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്ന് ഇത്. നവംബര്‍ 26 ന് ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നു. 1949 നവംബര്‍ 26ന് അംഗീകരിച്ച ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്നു.

Category: School News

Recent

Load More