എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂൾ അധ്യാപികമാരേ സാരി ധരിക്കാൻ നിർബന്ധിക്കുന്നതായി പരാതി. ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച ഉത്തരവ്

എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂൾ അധ്യാപികമാരേ സാരി ധരിക്കാൻ നിർബന്ധിക്കുന്നതായി പരാതി. ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ഉത്തരവ് പുറപ്പെടുവിച്ചു.
എറണാകുളം ജില്ലയിലെ പല എയ്ഡഡ് വിദ്യാലയങ്ങളിലും അദ്ധ്യാപികമാരെ നിർബന്ധപൂർവ്വം സാരി ധരിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച് പരാതികൾ ഈ കാര്യാലയത്തിൽ ലഭിച്ചിട്ടുണ്ട്. സൂചന (2) സർക്കുലർ പ്രകാരം അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ അടക്കമുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപികമാർക്കും വിദ്യാർത്ഥിനികൾക്കും സാരി, ബ്ലൗസ് കൂടാതെ ചുരിദാർ /സൽവാർ കമ്മീസ് തുടങ്ങിയ വസ്ത്രങ്ങൾ അനുവദനീയമാണ് എന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ മേൽ സർക്കുലർ പ്രകാരമുള്ള നിർദ്ദേശം അധികാരപരിധിയിൽപ്പെട്ട എല്ലാ എയ്ഡഡ് വിദ്യാലയങ്ങൾക്കും നൽകേണ്ടതാണെന്ന് അറിയിക്കുന്നു.