USS പഠനമുറി പൊതു വിജ്ഞാനം

October 12, 2024 - By School Pathram Academy

 USS പഠനമുറി – പൊതു വിജ്ഞാനം

1. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്‌പദ മേത്?

തുമ്പി

2. കുങ്കുമപ്പൂവ് ധാരാളമായി കൃഷിചെയ്യു ന്ന ഇന്ത്യയിലെ സ്‌ഥലമേത്?

ജമ്മുകാശ്‌മീർ (പാംപോർ)

3. ഒരു ക്രിക്കറ്റ് ടീമിൽ എത്ര കളിക്കാരുണ്ട് ?

11 (പതിനൊന്ന്)

4. ഏറ്റവും വേഗമേറിയ ഓട്ടക്കാരനെ നിശ്ചയിക്കുന്ന ഓട്ടമത്സരമേത്?

100 മീറ്റർ

5. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വന്യജീവിസങ്കേതമേത്?

ഗീർ

6. ന്യൂഡൽഹിയിലെ രാജ്‌പഥിന്റെ പുതിയപേര് ?

കർത്തവ്യപഥ്

7. ലോക മാതൃഭാഷാദിനം എന്നാണ്?

ഫെബ്രുവരി 21

8. വിനോദസഞ്ചാരകേന്ദ്രമായ ‘കുറുവ’ ദ്വീപ് സ്‌ഥിതിചെയ്യുന്നത്?

വയനാട്

9. “ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയ പ്പെടുന്ന നഗരം:

ബാംഗ്ലൂർ

10. മിൽമയുടെ ആസ്ഥാനം:

തിരുവനന്തപുരം

11. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടു തൽ സമനില നേടിയ ടീം?

ക്രൊയേഷ്യ

12. ബഹിരാകാശത്തെത്തിയ ഭാരതീയ നായ ആദ്യ വ്യക്തി:

രാകേഷ് ശർമ

13.ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ മ്യൂസി യം നിലവിൽവന്നത് എവിടെ?

തഞ്ചാവൂർ

14. ഇന്ത്യയിലെ ആദ്യ മുസ്‌ലീം പള്ളി സ്‌ഥാപിക്കപ്പെട്ടതെവിടെ?

കൊടുങ്ങല്ലൂർ

16. പാതിരാമണൽ ദ്വീപ് സ്‌ഥിതിചെയ്യുന്ന കായലേത്?

വേമ്പനാട്ടുകായൽ

18. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച നോവൽ?

രണ്ടാമൂഴം

19. ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്‌ഥാനമേത്?

ഹിമാചൽപ്രദേശ്

20. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?

മഹാനദി

21. മലയാളത്തിലെ സിനിമയേത്?

വിഗതകുമാരൻ ആദ്യത്തെ

22. കമ്പ്യൂട്ടറിനെ സ്വിച്ച് ഓൺ ചെയ്‌ത്‌ പ്രവർത്തന സജ്ജ മാക്കുന്ന പ്രക്രിയ ഏത്?

ബൂട്ടിങ്

23. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റ വും മലിനമായ നദി?

കല്ലായിപ്പുഴ

24. ‘യക്ഷഗാനം’ എന്ന കലാ രൂപത്തിന് പ്രചാരമുള്ള കേരളത്തിലെ ജില്ലയേത്?

കാസർഗോഡ്

25. കേരളത്തിൽ ആദ്യമായി കൊറോണവൈറസ് സ്‌ഥിരി കരിച്ച ജില്ല ഏത്?

തൃശൂർ

26. കോഴിക്കോടിനെയും മൈസൂരി നേയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരളത്തിലെ ചുരം ഏത്?

താമരശ്ശേരി ചുരം

27. കുടിവെള്ളത്തിനായി സുരങ്കക്കിണറുകൾ പ്രചാരത്തിലുള്ള കേരളത്തിലെ പ്രദേശമേത്?

കാസർഗോഡ്

28. കുറ്റിപ്പുറം പാലം ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിട്ടുള്ളത്?

ഭാരതപ്പുഴ

29. റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിലെ ജില്ലകൾ?

വയനാട്, ഇടുക്കി

30. ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ തേക്ക് തോട്ടം സ്ഥിതിചെയ്യുന്ന സ്‌ഥലം:

നിലമ്പൂർ

31. കേരളത്തിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധനഗ്രാമം എവിടെയാണ്?

കുമ്പളങ്ങി

32. കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് വില്ലേജായി 2008ൽ പ്രഖ്യാപിക്കപ്പെട്ടത്?

കൽപാത്തി

33. 100 രൂപാ നോട്ടിലെ ചിത്രം?

റാണി കി വാവ്

34. ഇന്ത്യൻ നോട്ടുകളിൽ അച്ചടിച്ചിരിക്കുന്ന ഭാഷകളിൽ മലയാളത്തിൻ്റെ സ്ഥാനം?

ഏഴ്

35.43000 അടി ഉയരത്തിൽ വിമാനത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റിക്കാർഡ് സൃഷ്‌ടിച്ച മലയാളി :

ജിതിൻ വിജയൻ

36. ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാ ?

ശരാവതി

37. ‘കരിമ്പനകളുടെ നാട്’ എന്നറിയപ്പെടുന്നത്?

ബോക്സിംഗ്

38. ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം?

ഹിമാചൽപ്രദേശ്

39. ഗോയിറ്റർ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

തൈറോയ്ഡ് ഗ്രന്‌ഥി

40. ‘കറുത്ത പൊന്ന്’ എന്നറിയപ്പെടുന്ന സുഗന്‌ധവ്യഞ്ജനം?

കുരുമുളക്

41 ‘ കേരളത്തിലെ ഏക പക്ഷിരോഗ നിർണയ ലാബ്?

മഞ്ഞാടി (പത്തനംതിട്ട)

42. പഞ്ചതന്ത്രത്തിൻ്റെ കർത്താവാര്?

വിഷ്‌ണുശർമ

43. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യു തീകൃത ജില്ല?

പാലക്കാട്

44. കേരളത്തിൽ കുടുംബശ്രീ ആരംഭിച്ച വർഷം?

1998

45. ഒച്ചിന് എത്ര കാലുകളുണ്ട്?

ഒന്ന്

46. കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

47. ഭരതനാട്യം ഏതു സംസ്‌ഥാനത്തിന്റെ നൃത്തരൂപമാണ്?

തമിഴ്‌നാട്

48. ബിസ്‌മില്ലാഖാൻ ഏതു സംഗീത ഉപകരണവുമായി ബന്‌ധപ്പെട്ടിരിക്കുന്നു?

ഷഹനായ്

49. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാളചലച്ചിത്രം?

നീലക്കുയിൽ

50. ചിക്കൻപോക്സ് എന്ന രോഗത്തിന് കാരണമെന്ത്?

വൈറസ്

51. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്?

ആനമുടി

52. മഹാത്മാഗാന്‌ധി അന്ത്യവിശ്രമം കൊ ള്ളുന്ന സ്‌ഥലമേത്?

രാജ്ഘട്ട്

53. ഗൗതമബുദ്ധൻ്റെ ജന്മസ്‌ഥലം ഏത്?

കപിലവസ്‌തു

54.അഗതികളുടെ അമ്മ’ എന്നറിയപ്പെ ടുന്നതാര്?

മദർ തെരേസ

55. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?

ജോഗ്

56. ‘ഇന്ത്യയുടെ ധാന്യപ്പുര’ എന്നറിയപ്പെടുന്ന സംസ്ഥാനം?

പഞ്ചാബ്

57. ഭൂമിയിൽ ഭൂഖണ്ഡങ്ങളുടെ എണ്ണം?

7

58. കത്താൻ  സഹായിക്കുന്ന വാതകം ഏത് ?

ഓക്‌സിജൻ

59. നാരുവേരുപടലം ഉള്ള ചെടിക്കുദാഹ രണം?

തെങ്ങ്

60. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യ മേത്?

മുള

61. പ്രകാശം, ജലം, മണ്ണ് ഇവയിൽ വിത്തു മുളയ്ക്കാൻ ആവശ്യമില്ലാത്തത് ഏത്?

മണ്ണ്

62. ഭൂമിയിലെ ഏറ്റവും വലിയ സസ്‌തനി?

നീലത്തിമിംഗലം

63. ചുവന്ന വിയർപ്പുള്ള ജീവി?

ഹിപ്പൊപ്പൊട്ടാമസ്

64. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വൃക്ക

65. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കേൾവി സൗഹ്യദ സംസ്ഥാനം?

കേരളം

66. സാഞ്ചിസ്തതൂപം ഏത് ഇന്ത്യൻ കറൻസി നോട്ടിലാണ് ഉള്ളത്?

200 രൂപ

67. കേരളത്തിൽ അവസാനം രൂപംകൊണ്ട് ജില്ലയേത്?

കാസർഗോഡ്

68. കാറ്റുവീഴ്‌ച ഏത് വിളയെ ബാധിക്കു ന്ന രോഗമാണ്?

തെങ്ങ്

Category: USS Padanamuri

Recent

Load More