Study Notes STD IX Malayalam II

October 14, 2024 - By School Pathram Academy

 Study Notes STD IX Malayalam II

അടിസ്ഥാനപാഠാവലി

1 “ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഭക്ഷണം. ഔഷധം നിങ്ങളുടെ ആഹാരവും” ആരുടെ വാക്കുകളാണ്?

2 അർത്ഥമെഴുതുക.

ഐന്ദ്രീയം

അസ്ത്രം

3. കുഞ്ചൻനമ്പ്യാർ ഏത് നൂറ്റാണ്ടിലാണ് ജീവിച്ചത്?

16-ാം നൂറ്റാണ്ട്

21 -ാം നൂറ്റാണ്ട്

18-ാം നൂറ്റാണ്ട്

17 -ാം നൂറ്റാണ്ട്

4 പിരിച്ചെഴുതി സന്ധി ഏതാണെന്ന് കണ്ടെത്തുക

കവിളുകളോടടുപ്പിച്ചു

ഓർമ്മയില്ലല്ലോ

5. അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങളാക്കി എഴുതുക.

അവർ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വാതിൽക്കൽച്ചെന്ന് പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കിക്കൊണ്ട് നോക്കി.

ഉത്തരം

1 ഹിപ്പോക്രാറ്റസ്

2 ഐന്ദ്രീയം – ഐന്ദ്രീയാനുഭൂതികൾ അസ്ത്രം – ദ്രാവകരൂപത്തിലുള്ള ഒരു കറി, അമ്പ്

3. 18-ാം നൂറ്റാണ്ട്

4. കവിളുകളോടടുപ്പിച്ചു – കവിളുകളോട് + അടുപ്പിച്ചു (ലോപസന്ധി)

ഓർമ്മയില്ലല്ലോ ഓർമ്മ + ഇല്ലല്ലോ (ആഗമസന്ധി)

5.അവർ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് വാതിൽക്കൽ ച്ചെന്നു.

അവർ പുറത്തെ ഇരുട്ടിലേക്ക് കണ്ണിറുക്കിക്കൊണ്ട് നോക്കി.

6.സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കപ്പെട്ടിട്ടുള്ള കൃതികൾ ഏതെല്ലാം?

7. പതുക്കെപ്പതുക്കെ രാജാവിൻ്റെ മുഖത്ത് ആശ്വാസം പതുക്കെ പതുക്കെ എന്നതിനുപകരം പതുക്കെപ്പതുക്കെ എന്ന് ചേർത്തു പറഞ്ഞപ്പോൾ ഉണ്ടായ ഭാഷാപരമായ പ്രത്യേകതകൾ വ്യക്തമാക്കുക.

8.സിനിമയും സാഹിത്യവും കുറിപ്പ് തയ്യാറാക്കുക.?

9 ദയ എന്ന കഥാപാത്രം തരുന്ന സന്ദേശം എന്താണ്?

10. “തീരമണയും തിരമാലകൾ ആഴങ്ങളിലെ അലയൊലികൾ” വരികളുടെ ആശയം വിശദമാക്കുക.

ഉത്തരം

6.ചെമ്മീൻ

പഴശ്ശിരാജാ

ബാല്യകാലസഖി

വിധേയൻ

ആടുജീവിതം

7. പതുക്കെ പതുക്കെ എന്ന് പറയുന്നത് ഈ സന്ദർഭത്തിനു അനുയോജ്യമല്ല വളരെ സാവധാനത്തിൽ എന്ന അർത്ഥമാണ് അങ്ങനെ ചേർക്കുന്നതിൽ നിന്നും സ്ഫു രിക്കുന്നത്. പതുക്കെപ്പതുക്കെ എന്ന് പറയുമ്പോൾ സാവധാനം എങ്കിലും കുറച്ചുകൂടെ വേഗത്തിൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഇവിടെ പ ഇരട്ടിച്ചു രണ്ടാമത്തെ പതുക്കെയിൽ ‘പ്പ’ വരുന്നു.

പതുക്കെപ്പതുക്കെ

പമ്മിപ്പമ്മി

തെന്നിത്തെന്നി

പയ്യെപ്പയ്യെ

പതുങ്ങിപ്പതുങ്ങി

8 വായനക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രണ്ടു മേഖലകളാണ് സിനിമയും സാഹിത്യവും ഹൃദയഹാരിയും കാമ്പുള്ളതുമായ കഥാതന്തുക്കൾ സാഹിത്യത്തിൽ നിന്നും സിനിമയിലേക്ക് സ്വീകരിക്കുന്നത് കാലങ്ങളായി നടക്കുന്നതാണ്. നല്ല സിനിമകൾ നല്ല സാഹിത്യരൂപവും നല്ല സാഹിത്യരൂപങ്ങൾ നല്ല സിനിമയ്ക്കുള്ള സാധ്യതയും ഒരുക്കുന്നുണ്ട്

9.ഏതു പ്രതിസന്ധിയിലും തങ്ങളുടെ ബുദ്ധിയും കഴിവും ശരിയായ രീതിയിൽ വിനിയോഗിച്ചു മുന്നേറാൻ സാധിക്കും എന്ന വലിയ സന്ദേശമാണ് ദയ എന്ന പെൺകുട്ടി നൽകുന്നത്.

10. മനുഷ്യ ജീവിതം പ്രതിസന്ധികളുടെ സമുദ്രമാണ്. ഒന്നൊഴിയുമ്പോളൊന്നായി കടലിലെ തിരമാലകൾ പോലെ അത് മനുഷ്യനെ പിന്തുടരുന്നു. തിരമാലകൾ തീരം തൊടാനണയുന്നു iഎങ്കിലും അവ വീണ്ടും സമുദ്രത്തിലേക്ക് പിൻവാങ്ങുന്നു. വീണ്ടും കൂടുതൽ ഊർജത്തോടെ പുതിയൊരു തിരയായി തിരിച്ചു വരുന്നു. ദയ എന്ന പെൺകുട്ടിയും തൻ്റെ പ്രതിസന്ധികൾ കൂടുതൽ കൂടുതൽ ഊർജ്ജത്തോടെ തിരിച്ചു വരികയാണ്.

ചോദ്യം

11.സ്കൂളിൽ ഒരു ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കാം. ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനാവശ്യമായ നോട്ടീസ് തയ്യാറാക്കുക.

ഉത്തരം

11.ഹ്രസ്വ ചലച്ചിത്രമേളയും പ്രദർശനവും

പ്രിയപെട്ടവരെ

നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കഥ, തിരക്കഥ, സംഭാഷണം, അഭിനയം എന്നിവ നിർവഹിച്ച ഹ്രസ്വ ചലച്ചിത്രങ്ങളുടെ പ്രദർശനവും കുട്ടികൾ സംഘടിപ്പി ക്കുന്ന മേളയും നമ്മുടെ വിദ്യലയത്തിൽ വെച്ച് 20/7/25 – ൽ സംഘടിപ്പിക്കുന്ന വിവരം സ്നേഹപൂർവം അറിയിക്കു കയാണ്. എല്ലാവരും മേളയിൽ പങ്കാളികളാകുകയും കുട്ടികളുടെ കഴിവുകളെ പ്രോത്സഹിപ്പിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവം അപേക്ഷിക്കുന്നു.

ഉദ്ഘാടനം പ്രശസ്‌ത സിനിമാ താരം, മഞ്ജു വാര്യർ

സമയം 20/7/25 ഉച്ചയ്ക്ക് 2 p.m. സ്‌കൂൾ ഓഡിറ്റോറിയത്തിൽ

 ചോദ്യം

12. പ്രതിബന്ധങ്ങളെ കരുത്തോടെ നേരിടുന്ന ദയയുടെ ആത്മ വിശ്വാസവും കരുത്തും നമ്മൾ കണ്ടല്ലോ. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട ആളുകൾ നമുക്ക് ചുറ്റും ധാരാളമുണ്ടാകും അത്തരത്തിലുള്ളവരെ കണ്ടെത്തി അഭിമുഖം തയ്യാറാക്കാം

13.ഉറുമ്പുകളുടെ വംശമഹത്വം അന്വേഷിക്കുന്നിത്തിലൂടെ കവി പറയാൻ ശ്രമിക്കുന്ന വസ്തുതകൾ എന്തെല്ലാമാകും? ചർച്ചചെയ്യുക

Answers

12.നമുക്കു ചുറ്റും പ്രതിസന്ധികളെ വളരെ ആത്മവിശ്വാസ ത്തോടെ തരണം ചെയ്‌തു ജീവിതത്തെ വിജയത്തിൽ എത്തിച്ച ധാരാളം വ്യക്തികൾ ഉണ്ട്.ഇത്തരത്തിൽ ഉള്ള വ്യക്തികളെ കണ്ടെത്തി അഭിമുഖം നടത്തുന്നതും അവരുടെ ജീവിത കഥകൾ കേൾക്കുന്നതും നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിനും പ്രോത്സാഹനത്തിനും വഴിയൊരുക്കുന്നു.അഭിമുഖത്തിനുള്ള ചോദ്യാവലികൾ താഴെ ചേർക്കുന്നു

• നമസ്ക്കാരം താങ്കളുടെ പേരും സ്‌ഥലവും ഒന്ന് പറയാമോ?

.താങ്കൾ ഏതു മേഖലയിലാണ് തൊഴിൽ ചെയ്യുന്നത് ?

.താങ്കളുടെ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരി ട്ടിരുന്നു എന്ന് കേട്ടിട്ടുണ്ട്? എന്തെല്ലാം പ്രതിസന്ധിക ളാണ് താങ്കൾ നേരിടേണ്ടി വന്നത്?

.പ്രതിസന്ധികളെ തരണം ചെയ്യാൻ താങ്കൾ ഏതെല്ലാം മാർഗങ്ങളാണ് സ്വീകരിച്ചത്?

.പ്രതിസന്ധികളിൽ തളരുക എന്നത് വളരെ സാധാര ണമാണ്. എന്നാൽ പ്രതിസന്ധികളിൽ പൊരുതുക എല്ലാവർക്കും അസാധ്യവും പ്രതിസന്ധികളിൽ തളർന്നു പോകുന്നവർക്കു നൽകാനുള്ള ഉപദേശം എന്താണ്

13. ഉറുമ്പുകൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ചെറിയ ജീവി യാണ്.ഒരു കാൽപ്പെരുമാറ്റത്തിൻ്റെ പോലും ഒച്ചയുണ്ടാക്കാ നാകാത്തവർ, മറ്റൊരു കാൽപെരുമാറ്റത്തിൻ്റെ പോലും അനക്കത്തിൽ ഇല്ലാതായി പോയേക്കാവുന്നവർ.എന്നിട്ടും തങ്ങളുടെ വലിപ്പത്തെക്കാൾ എത്രയോ മടങ്ങു വലിയ കാര്യമാണ് ആ ചെറിയ ജീവികൾ ചെയ്യുന്നത്.ഏറ്റവും വലുത് നമ്മളാണ് എന്ന് കരുതുന്ന മനുഷ്യനുപോലും മാതൃക ആകുകയാണ് ഈ കുഞ്ഞുറുമ്പുകൾ.യാതൊരു മടിയുമില്ലതെ ജനനം മുതൽ മരണം വന്നുഭവിക്കും വരെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു.ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ നിരന്തരമായ പ്രയത്നം കൊണ്ട് കീഴ്പെടുത്തുന്നവർ, വളരെ ചെറിയ ശരീരത്തിനകത്തു വളരെ വലിയ മനസ്സുള്ളവർ.തനിക്കായി മാത്രം ഒന്നും ശേഖരിക്കാതെ തൻ്റെ കൂടെ ഉള്ളവർക്കായിക്കൂടി കരുതിവെയ്ക്കുന്ന വലിയ മനസ്സുള്ളവർ.ആപത്തു കാലത്തേക്ക് ശേഖരിക്കുന്നവർ തുടങ്ങി മനുഷ്യന് മാതൃകയാകത്തക്ക എന്തെല്ലാം സവിശേഷതകളാണ് ഉറുമ്പുകൾക്കുള്ളത് അതുകൊണ്ടാണ് ഉറുമ്പുകളുടെ വംശ മഹത്വം കവി ആവിഷ്‌കരിക്കുന്നത്.

ചോദ്യം

14. എണ്ണ മിനുങ്ങും മുഖതെന്തു ഗൗരവം എള്ളൂ ടൽക്കെന്തൊരു സൗകുമാര്യം? ദാദുവിൽ നിന്നെപ്പകർത്തേണ മെന്നെന്റെ വേരു ദാ ഹിച്ചതാ നോക്കി നിൽപ്പൂ.

ഉറുമ്പിന്റെ പ്രവൃത്തി ജീവിതമാതൃകയാക്കാം എന്ന് കവിക്ക് തോന്നിയത് എന്തുകൊണ്ടാവാം? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.

15. അന്നേരം മുതൽ എന്തെന്നറിയാത്ത ഭീതി ഒരു മണിയ നീച്ചയെപ്പോലെ എന്റെ മനസ്സിനെ വലംവച്ചു തുടങ്ങി. ഈ വാക്യത്തിൽ നിന്ന് നജീബിന്റെ യാത്രയെക്കുറിച്ചുള്ള എന്തെല്ലാം സൂചനകൾ കണ്ടെത്താം?

ഉത്തരം

14.എണ്ണ മിനുങ്ങുന്ന ഉറുമ്പിൻ്റെ സൗന്ദര്യത്തെ ആരാധനയോടെ നോക്കുകയാണ് കവി ഇവിടെ. മാത്രമല്ല എല്ലു പോലെ മെലിഞ്ഞ ശരീരം ആരാണ് ആഗ്രഹിക്കാത്തത്.എല്ല് പോലെ മെലിഞ്ഞ ആ ശരീരത്തിന് നല്ല അഴകാണ് എന്ന് കൂടി പറയുകയാണ് കവി.ഒരു മരത്തിൽ കൊത്തി വെയ്ക്കുന്നതു പോലെ തൻ്റെ ജീവിതത്തിലേക്ക് ആ ചെറിയ ജീവിയെ കൊത്തി വെയ്ക്കണം എന്ന് കവി ആഗ്രഹിച്ചു പോകുന്നു. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും കാണാൻ അത്രമേൽ ലളിതമാണെങ്കിലും എത്ര മനോഹരമായ ഉടലും സൗന്ദര്യവു മാണ് ഈ ചെറിയ ജീവിക്ക് എന്ന് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് കവി മാത്രമല്ല അത്രയും ലളിതമായ ആ ശരീരം കൊണ്ട് എന്തെല്ലാം ജോലികളാണ് ആ ജീവി നിസാരമായി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും നിസാരമായതിൽ നിന്നും എന്തെല്ലാം പഠിക്കാൻ ഉണ്ട് എന്ന് ആവിഷ്‌ക്കരിക്കുകയാണ് കവി.

15. നജീബിൻ്റെ മനസ്സിലുണ്ടായ ആശങ്കയും ഭീതിയും വെളിപ്പെടുത്താനാണ് ഈ സാദൃശ്യകല്‌പന നടത്തിയത് ഗൾഫിലെത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് നജീബിൽ ഈ അവസ്‌ഥ ഉണ്ടാക്കിയത്. അർബാബിന്റെ മോശമായ പെരുമാറ്റം, മണിക്കൂറുകൾ നീണ്ടുനിന്ന, വിശ്രമമില്ലാത്ത യാത്ര, കത്തുന്ന വിശപ്പ്, കടുത്ത ദാഹം എന്നിവയെല്ലാം നജീബിൽ ആശങ്കയും ഭീതിയും ഉളവാക്കി. മണിയനീച്ച തികച്ചും അസ്വസ്‌ഥത ഉളവാക്കുന്ന ഒരു ജീവിയാണ് അതിൻ്റെ മുരളിച്ചയും മനുഷ്യൻ്റെ തലക്കു ചുറ്റുമുള്ള വട്ടം പാറക്കലും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഒന്നാണ്. സാധാരണക്കാരനായ ഒരു നാട്ടുംപുറത്തുകാരന്റെ അസ്വാസ്‌ഥതകളോട് ചേരുന്ന വാക്കുകളാണ് എഴുത്തു കാരൻ അവതരിപ്പിക്കുന്നത്. തൻ്റെ യാത്രയുടെ തുടക്ക ത്തിൽ ഉണ്ടയിരുന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പി ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.

 

Category: STD IX

Recent

Load More