ചരിത്രമുഹൂർത്തത്തെ വരവേൽക്കാൻ അല്ലപ്ര ഗവ : യു. പി. എസ്

ചരിത്രമുഹൂർത്തത്തെ വരവേൽക്കാൻ അല്ലപ്ര ഗവ : യു. പി. എസ്
119 വർഷത്തെ ചരിത്രം പേറുന്ന വെങ്ങോല ഗ്രാമ പഞ്ചായത്ത് വാർഡ് 10 ലെ ഞങ്ങൾ അറിവിൻ്റെ ആദ്യക്ഷരം കുറിച്ച സരസ്വതീ ക്ഷേത്രം പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ പുനർജനിക്കുന്നു 2025 ജൂൺ 30 ന്.
പെരുമ്പാവൂർ MLA അഡ്വക്കേറ്റ് എൽദോസ് പി കുന്നപ്പിള്ളിയുടെ ആസ്തിവികസനനിധിയിൽ നിന്ന് അനുവദിച്ച ഒരു കോടിയുടെ പുതിയ സമുച്ഛയം സംസ്ഥാനത്തിൻ്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ അന്ന് നാടിന് സമർപ്പിക്കുന്നു.ആ ധന്യമുഹൂർത്തത്തെ വരവേൽക്കാൻ തയ്യാടെറുക്കയാണ് നാട്.
1906 ൽ അല്ലപ്ര സെൻ്റ് ജേക്കബ് ദേവാലയം പണികഴിപ്പിച്ച് നാടിന് കൈമാറിയതാണ് ഇന്ന് നാം കാണുന്ന ഈ സർക്കാർ വിദ്യാലയം.1973 ൽ അഞ്ചാം ക്ലാസ് പൂർത്തിയാക്കിയാണ് ഞാനീ വിദ്യാലയത്തിൻ്റെ പടികൾ ഇറങ്ങിയത്.
1 മുതൽ 7 വരെ ക്ലാസുകൾ ആയിരത്തില ധികം വിദ്യാർത്ഥികൾ മുപ്പത്തി അഞ്ചിലധികം അധ്യാപകർ.അക്കാലം ഈ വിദ്യാലയത്തിൻ്റെ മാത്രമല്ല മൊത്തത്തിൽ സർക്കാർ വിദ്യാലയങ്ങളുടെ സുവർണ്ണകാലം.കാലം അതിൻ്റെ ഗതി അതിവേഗം മുന്നോട് നയിച്ചപ്പോൾ സർക്കാർ വിദ്യാലയങ്ങൾ തകർന്നടിഞ്ഞു.ആ കുത്തൊഴുക്കിൽ ഈ അക്ഷരമുത്തശിയും ആരോഗ്യം ക്ഷമിച്ച് കിടപ്പിലായി.
ഇന്ന് സർക്കാർ വിദ്യാലയങ്ങൾ തിരിച്ച് വരവിൻ്റെ പാതയിലാണ്.അതിൽ നമ്മുടെ വിദ്യാലയവുമുണ്ട് അടിസ്ഥാന സൗകര്യ ങ്ങളുടെ കാര്യത്തിൽ വെങ്ങോലയിലെ ഇതര സർക്കാർ വിദ്യാലയങ്ങളെയും, സ്വകാര്യ വിദ്യാലയങ്ങളെയും എറെ പിന്നിലാക്കി അല്ലപ്ര ഗവ: യു. പി .എസ് മുന്നിലെത്തിയെങ്കിൽ അതിൻ്റെ ക്രഡിറ്റ് വാർഡ് മെമ്പറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീ.പി.പി എൽദോസിന് സ്വന്തം എന്ന് പറയാതിരിക്കാനാകില്ല.
അല്ലപ്ര ഗവ: യു പി എസിൻ്റെ പഴയ പ്രൗഡിയുടെ തിരുശേഷിപ്പ് ഇന്ന് അവശേഷിക്കുന്നില്ല.അത്തരത്തിൽ സ്കൂൾ ബിൽഡിങ്ങുകൾ പുരോഗതി പ്രാപിച്ചു.
ഈ വിദ്യാലത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് എനിക്ക് ഈ മാറ്റം നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. 2025 ജൂൺ 30 ലെ പുതിയ കെട്ടിടത്തിൻ്റെ ഉത്ഘാടനം കഴിഞ്ഞാൽ തൊട്ടടുത്ത ദിനം സംസ്ഥാനസർക്കാർ അനുവദിച്ച ഒരു കോടിയുടെപുതിയ മന്ദിരത്തിൻ്റെ ഉത്ഘാടനമാണ്.
അല്ലപ്ര സർക്കാർ സ്ക്കൂളിൻ്റെ ശോചനീയാവസ്ഥയിൽ മനം നൊന്ത് നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്ത ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രീതടീച്ചർക്ക് സംസ്ഥാന സർക്കാർ നൽകിയ അംഗീകാരമാണ് വരാനിരിക്കുന്ന പുതിയ കെട്ടിടം. തകർച്ചയുടെ പടവുകളെ പിന്നിലെക്ക് തള്ളി മേലോട്ടുള്ള പടുവൾ കീഴടക്കുന്ന ഈ വിദ്യാലയത്തിന് ഇനി വേണ്ടത് നിറയെ കുട്ടികൾ ഓടിക്കളിക്കുന്ന ആ പഴയ കാലം തിരികെ പിടിക്കുക എന്നതാണ്.അതിനായി ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന ഈ സരസ്വതിക്ഷേത്രത്തിൻ്റെ അഭ്യൂതകാംക്ഷികൾ ആരയും തലയും മുറക്കണം .അല്ലപ്രയുടെ അക്ഷരമുത്തശ്ശിക്കിനി ചെറുപ്പത്തിൻ്റെ പ്രസരിപ്പ് നൽകാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. 30-ാം തിയതിയിലെ പുതിയ മന്ദിരത്തിൻ്റെ ഉത്ഘാടനം നമുക്ക് നാടിൻ്റെ ഉത്സവമാക്കണം.എല്ലാരുടെയും നീസീമമായതും, ആത്മാർത്ഥവുമായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഈ ഉത്ഘാടന മാമാങ്കത്തിൻ്റെ വിജയത്തിനായി ഞാൻ കാത്തിരിക്കുന്നു.
അജിത്ത് വെങ്ങോല – പൂർവ്വ വിദ്യാർത്ഥി