ജൂലൈ മാസത്തെ പ്രധാന ദിനാചരണങ്ങൾ

July 01, 2025 - By School Pathram Academy

കുട്ടികൾക്കും വിദ്യാലയങ്ങൾക്കുമായി ജൂലൈ മാസത്തിൽ നിരവധി ദിനാചരണ പ്രവർത്തനങ്ങൾ വരുന്നുണ്ട്. അക്കാദമിക മികവിന് ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. ഓർക്കുക !ദിനാചരണ ങ്ങൾ നടത്തുക എന്നതിനപ്പുറത്ത് ഓരോ ദിനാചരണവും അക്കാദമികവുമായി ബന്ധിപ്പിച്ചു വേണം സ്കൂളുകളിൽhttp://schoolpathram സംഘടിപ്പിക്കാൻ. ഇത്തരത്തിൽ സ്കൂളു കളിൽ നടത്താൻ സാധിക്കുന്ന ചില ദിനാചരണങ്ങൾ ആണ് താഴെ പറയുന്നത്.

ജൂലൈ മാസത്തിലെ ദിനങ്ങൾ

ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം (ഡോ. ബി.സി.റോയിയുടെ ജന്മദിനം )

ജൂലൈ 1 – ലോകആർക്കിടെക്ചറൽ ദിനം

ജൂലൈ 4 – അമേരിക്കൻ സ്വാതന്ത്ര്യ ദിനം

ജൂലൈ 5 – ബഷീർ ദിനം

ജൂലൈ 8 – പെരുമൺ ദുരന്ത ദിനം

ജൂലൈ 11 – ലോക ജനസംഖ്യാ ദിനം

ജൂലൈ 12 – മലാല ദിനം

ജൂലൈ 15 – ലോക യൂത്ത് സ്കിൽസ് ദിനം

ജൂലൈ 16 – ദേശീയ സ്കൂൾ സുരക്ഷാ ദിനം

ജൂലൈ 18 – നെൽസൺ മണ്ടേല ദിനം

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 26 – കാർഗിൽ വിജയദിനം

ജൂലൈ 27 – ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം

ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28 – ലോക ഹെപ്പറ്റൈറ്റിസ് ദിനം

ജൂലൈ 29 – ലോക കടുവാ ദിനം

ലോക ജനസംഖ്യാ ദിനം, ദേശീയ ഡോക്ടേ ഴ്‌സ് ദിനം തുടങ്ങി നിരവധി ദേശീയ, അന്തര്‍ദ്ദേശീയ ദിനങ്ങള്‍ വരുന്ന മാസമാ ണ് ജൂലൈ. 2023 ജൂലൈയില്‍ വരാനി രിക്കുന്ന പ്രധാനപ്പെട്ട തീയതികളും ദിവസ ങ്ങളും നല്‍കിയിട്ടുണ്ട്. 2023 ജൂലൈയിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കാം. ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ഏതൊക്കെയെന്ന് വായിച്ചറിയാം.

ജൂലൈ 1 – ദേശീയ ഡോക്ടേഴ്‌സ് ദിനം

രാജ്യത്തെ ഡോക്ടര്‍മാരെ ബഹുമാനിക്കു ന്നതിനായി ജൂലൈ മാസത്തിന്റെ ആദ്യ ദിവസം ദേശീയ ഡോക്ടര്‍മാരുടെ ദിനമായി ആഘോഷിക്കുന്നു. പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ ജന്മദിനത്തോ ടനുബന്ധിച്ച് ഈ ദിനം ആചരിക്കുന്നത്. പരമോന്നത സിവിലിയന്‍ അവാര്‍ഡായ ഭാരതരത്നയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1961 ലാണ് ദേശീയ ഡോക്ടേഴ്‌സ് ദിനം ആദ്യമായി ആഘോഷിച്ചത്.

http://Julyജൂലൈ 2- ലോക സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ദിനം

എല്ലാ വര്‍ഷവും ജൂലൈ 2 ലോക സ്‌പോര്‍ട്‌ സ് ജേണലിസ്റ്റ് ദിനമായി ആഘോഷിക്ക പ്പെടുന്നു. ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ് അസോസിയേഷന്‍ (എ.ഐ.പി. എസ്) ഫൗണ്ടേഷന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 1994 ലാണ് ലോക ജേണലിസ്റ്റ് ദിനം ആദ്യമായി ആവിഷ്‌കരിച്ചത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റു കളെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ലോകത്തി ന് ഒരു മാതൃക വെക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസത്തിന്റെ പ്രാധാന്യം.

ജൂലൈ ആദ്യ ശനിയാഴ്ച- അന്താരാഷ്ട്ര സഹകരണ ദിനം

2005 മുതല്‍ ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കപ്പെടുന്നു. സഹക രണസംഘങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും പ്രസ്ഥാനത്തിന്റെ വിജയങ്ങളും അന്താരാഷ്ട്ര ഐക്യ ദാര്‍ഢ്യം, സാമ്പത്തിക കാര്യക്ഷമത, സമത്വം, ലോകസമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അന്താരാഷ്ട്ര സഹകരണ പ്രസ്ഥാനവും സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടു ത്തുകയും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

ജൂലൈ 11- ലോക ജനസംഖ്യാ ദിനം

ആഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഗവേണിംഗ് കൗണ്‍സില്‍ 1989 ലാണ് ഈ ദിവസം ആദ്യമായി ആവിഷ്‌കരിച്ചത്.

ജൂലൈ 12- മലാല ദിനം

ലോകത്തിന് മുന്നില്‍ ഒരു മാതൃകയാകു ന്നതിനായി മലാല യൂസഫ്‌സായി എന്ന പെണ്‍കുട്ടി നേരിട്ട പോരാട്ടത്തിന്റെയും പ്രയാസത്തിന്റെയും പ്രാധാന്യം മുന്‍നിര്‍ ത്തി എല്ലാ വര്‍ഷവും ജൂലൈ 12 ന് ലോക മലാല ദിനം ആഘോഷിക്കുന്നു. പാകി സ്താന്‍ വംശജയായ മലാല യൂസഫ്‌സായി എന്ന 16 കാരി, ഈ ദിവസമാണ് ഐക്യരാ ഷ്ട്രസഭയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാ സത്തെക്കുറിച്ച് പ്രസിദ്ധമായ പ്രസംഗം നടത്തിയത്. അതിനുശേഷം ഐക്യരാഷ്ട്ര സഭ ജൂലൈ 12 ‘മലാല ദിനം’ ആയി പ്രഖ്യാപിച്ചു. ഈ ദിവസം തന്നെയാണ് അവരുടെ ജന്മദിനവും ആഘോഷിക്കു ന്നത്.

ജൂലൈ 17- അന്താരാഷ്ട്ര നീതിന്യായ ദിനം

എല്ലാ വര്‍ഷവും ജൂലൈ 17 ന്, അന്താ രാഷ്ട്ര നീതിന്യായ ദിനം ആചരിക്കുന്നു. യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവ അനുഭവിക്കുന്ന ഇരകള്‍ക്ക് നീതി ലഭ്യമാ ക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആഘോ ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി രൂപീകരിക്കപ്പെട്ട ഉടമ്പടി അംഗീ കരിച്ചതിന്റെ പേരിലാണ് ഈ ദിനം അറിയപ്പെടുന്നത്.

ജൂലൈ 18- നെല്‍സണ്‍ മണ്ടേല ദിനം

എല്ലാ വര്‍ഷവും, ജൂലൈ 18 നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനത്തോടനുബന്ധിച്ച് നെല്‍സണ്‍ മണ്ടേല ദിനമായി ആചരി ക്കുന്നു. മനുഷ്യാവകാശങ്ങള്‍, ജനാ ധിപത്യം, ലോക സമാധാനം എന്നിവയ്ക്കാ യി നെല്‍സണ്‍ മണ്ടേല നടത്തിയ ശ്രമങ്ങ ളെ ആദരിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

ജൂലൈ 20- അന്താരാഷ്ട്ര ചെസ്സ് ദിനം

1924 ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കായി ജൂലൈ 20 അന്താരാഷ്ട്ര ചെസ് ദിനമായി ആഘോഷിക്കുന്നു.

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളി ൻസ്, എന്നീ ബഹിരാകാശ സഞ്ചാ രികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപ രിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലു കുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയ ന്ത്രിക്കുകയായിരുന്നു. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും” എന്ന് ആംസ്ട്രോ ങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴിക കല്ലുകളിലൊന്നായി വിശേഷിപ്പികപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷി ക്കുന്നത്.

23 ജൂലൈ- ദേശീയ പ്രക്ഷേപണ ദിനം

1927 ജൂലൈ 23 ന് ഇന്ത്യന്‍ ബ്രോഡ്കാ സ്റ്റിംഗ് കമ്പനിയില്‍ നിന്ന് ആദ്യത്തെ റേഡിയോ പ്രക്ഷേപണം സംപ്രേഷണം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി ജൂലൈ 23 ഇന്ത്യന്‍ ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിന മായി ആഘോഷിക്കുന്നു.

26 ജൂലൈ- കാര്‍ഗില്‍ വിജയ് ദിവസ്

1999 ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്‍ സൈന്യത്തിനു മേല്‍ നേടിയ യുദ്ധ വിജയ ത്തിന്റെ സ്മരണ പുതുക്കി ജൂലൈ 26ന് കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷി ക്കുന്നു.

ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം

ഹെപ്പറ്റൈറ്റിസ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങ ള്‍ക്കെതിരായ വാക്‌സിന്‍ എന്നിവയെ ക്കുറിച്ച് ലോകജനതയ്ക്ക് അവബോധം വളര്‍ത്തുന്നതിനായി ഓരോ വര്‍ഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. 2008 ല്‍ ലോകാരോഗ്യ സംഘടനയാണ് ഈ ദിവസത്തിന് തുടക്കം കുറിച്ചത്.

ജൂലൈ 29- അന്താരാഷ്ട്ര കടുവ ദിനം

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോ ധം സൃഷ്ടിക്കുന്നതിനായി ജൂലൈ 29നാണ് അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നു. 2010 ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നടത്തിയ കടുവ ഉച്ചകോടിയിലാണ് ഈ ദിനം ആദ്യമായി ആവിഷ്‌കരിച്ചത്. കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനായി ആഗോള അവ ബോധം വളര്‍ത്തുക, കടുവ സംരക്ഷണ വിഷയങ്ങളില്‍ പൊതുജന അവബോ ധവും പിന്തുണയും വളര്‍ത്തുക എന്നിവ യാണ് ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്.

ജൂലൈ 30- അന്താരാഷ്ട്ര സൗഹൃദ ദിനം

ആളുകള്‍ക്കിടയിലെ സൗഹൃദബന്ധം വളര്‍ ത്തുന്നതിനായി അമേരിക്കയിലും ലോക ത്തിന്റെ മറ്റ് ഭാഗങ്ങളും ജൂലൈ 30 അന്താ രാഷ്ട്ര സൗഹൃദ ദിനമായി ആഘോ ഷിക്കുന്നു.

Category: Day Celebration

Recent

Load More