ഇൻഫന്റ് ജീസസ് യുപി സ്കൂളിലെ ക്ലബ് ഉദ്ഘാടനം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഇൻഫന്റ് ജീസസ് യുപി സ്കൂൾ ( ഐ ജെ യു പി സ്കൂൾ). 1929 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
2025 ജൂലൈ മാസം നാലാം തീയതിയാണ് ഞാൻ ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് യുപി സ്കൂളിൽ ആദ്യമായി സന്ദർശനം നടത്തുന്നത്. വളരെ നല്ല ചിട്ടയും അച്ചടക്കവും ഉള്ള ഒരു വിദ്യാലയം ആയിട്ടാണ് എനിക്കിത് ആദ്യനോട്ടത്തിൽ തന്നെ അനുഭവപ്പെട്ടത്.ഹെഡ്മിസ്ട്രസ് നിരഞ്ജന സിസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി കാണാൻ കഴിഞ്ഞു.ജൂൺ മാസത്തെ മുഴുവൻ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് കളർ ഫോട്ടോ ഉൾപ്പെടെ പ്രിൻറ് എടുത്തു ഫയൽ ആക്കി വച്ചിരിക്കുന്നത് നേരിട്ട് കാണാനും, വായിച്ച് മനസ്സിലാക്കാനും സാധിച്ചു.കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ സ്കൂളിന്റെ പ്രഥമ അധ്യാപികയായി ചാർജെടുത്ത നിരഞ്ജന സിസ്റ്ററുടെ ശ്രമഫലമായി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. അക്കാദമിക രംഗത്തും അക്കാദമിക ഇതര രംഗത്തും മികവുറ്റ പ്രവർത്തനങ്ങളുമായാണ് ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് യുപി സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നത്.
എഡിറ്റർ സ്കൂൾ പത്രം
ഇൻഫന്റ് ജീസസ് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന വിവരങ്ങൾ
IJUPS ഓച്ചന്തുരുത്ത് സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ നാലിന് നടത്തുകയുണ്ടായി. സ്കൂൾ പത്രം എഡിറ്റർ മൊയ്‌തീൻ ഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. സ്‌കൂളിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ കുട്ടി കളുടെ സഹകരണം ഉറപ്പാക്കുന്നതി നായാണ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. സാമൂഹ്യ ശാസ്ത്രം, ഗണിതം, ശാസ്ത്രം, ഭാഷ, പരിസ്ഥിതി, സ്കൂൾ സുരക്ഷ എന്നീ ക്ലബ്ബുകൾ അന്നേ ഉദ്ഘാടനം ചെയ്തു.
ക്ലബ് ടെന്റ് കോണ്ടസ്റ്റ്
കുട്ടികളിൽ ഏറെ ആവേശം ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ക്ലബ് ടെന്റ് കോണ്ടസ്റ്റിൽ നടന്നത്. ഗണിത ശാസ്ത്രം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷ മുതലായ നാല് ട്രെൻഡുകളാണ് ക്രമീകരിക്കപ്പെട്ടത്. ഇവയുമായി ബന്ധപ്പെട്ട ചാർട്ടുകൾ, പ്രവർത്തനങ്ങൾ, പരീക്ഷണങ്ങൾ, ഗാനങ്ങൾ,പ്രസംഗം എന്നിവ ടെന്റിൽ നടത്തപ്പെട്ടു. മികച്ച ടെൻ്റി ന് സമ്മാനം നൽകി. ഗണിതശാസ്ത്ര ടെൻ ഡാണ് ഏറ്റവും മികച്ചതായി തിരഞ്ഞെടു ക്കപ്പെട്ടത്.
ഉദ്ഘാടന കർമ്മം
കുട്ടികളിലേറെ ആവേശം ഉണർത്തുന്ന തരത്തിലുള്ള ഉദ്ഘാടന കർമ്മമാണ് സ്കൂൾ പത്രം എഡിറ്റർ മൊയ്തീൻഷ നടത്തിയത്. ക്ലബ്ബുകളുടെ പ്രാധാന്യവും ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണങ്ങളും മനസ്സിലാക്കി കൊടുക്കാൻ സാറിന് സാധിച്ചു. കുട്ടികളെ കൂടി പങ്കെടു പ്പിച്ചുകൊണ്ട് ഗണിത കവിത ഉദ്ഘാടന ത്തിൽ ചൊല്ലുകയുണ്ടായി.ഇത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
പൊതിച്ചോറ് വിതരണം അന്നേ ദിനം നടത്തി.
സ്കൂൾ പത്രം എഡിറ്റർ മൊയ്തീൻഷായെ IJUPS ഹെഡ്മിസ്ട്രസ് റവ. സി. നിരഞ്ജന പൊന്നാട അണിയിച്ച് ആദരിച്ചു.
SCIENCE CLUB
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പരീക്ഷണം ഉപയോഗിച്ചാണ് ക്ലബ്ബ് തല പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തിയത്. പേപ്പറിൽ ബേക്കിംഗ് സോഡ ഉപയോഗിച്ച് എഴുതിയ സയൻസ് ക്ലബ് എന്ന വാക്ക് മഞ്ഞൾപൊടി ഉപയോഗിച്ച് എഴുതി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ പരിപാടികൾ
വിവിധ ക്ലബ്ബുകളിലെ അംഗങ്ങളെ ജൂൺ ആദ്യവാരം തന്നെ അധ്യാപകർ എല്ലാവരും തിരഞ്ഞെടുത്തിരുന്നു. കുട്ടികളുടെ പ്രസംഗം, ഡാൻസ്, പാട്ട്, ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, പരീക്ഷണം മുതലായവ നടത്തി.