സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു

സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു
2025-2026 അധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.
അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നതും നാല്, ഏഴ് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുള്ളത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാലാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
കോര്പറേഷന്, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും അപേക്ഷ ഫോറം ലഭ്യമാണ്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അധികരിക്കരുത്. അപേക്ഷയോടൊപ്പം സ്കൂള്‍ മേധാവി നല്കുന്ന സാക്ഷ്യപത്രം,
സ്കൂള്‍ തലത്തിലുള്ള /സ്കൂളിന്റെ അംഗീകാരമുള്ള കലാ കായിക മത്സരങ്ങള്‍, ശാസ്ത്രമേള പ്രശ്നോത്തരി എന്നിവയില്‍ വിവിധ ഗ്രേഡുകള്‍ നേടിയവര്‍ മുന്‍ഗണനയ്ക്ക് അര്‍ഹതയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപേക്ഷയോടൊപ്പം വെക്കണം. കോര്പറേഷന്, ബ്ലോക്ക്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ ജൂലൈ 28-നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട (വേടന്, നായാടി, കല്ലാടി, ചക്ലിയ/അരുന്ധതിയാര്‍) വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് വരെയുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.https://csp.asapkerala.gov.in/courses/diploma-in-professional-accounting
അഡ്മിഷൻ ആരംഭിച്ചു
അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു . പ്ലസ്ടു യോഗ്യതയുള്ളവർക്ക് അക്കൗണ്ടിംഗ് മേഖലയിൽ ആവശ്യമായ പ്രായോഗിക പരിശീലനവും തിയറി ക്ലാസുകളും ഉൾപ്പെടുന്ന പരിശീലന പരിപാടി വിജയകരമായി പൂർത്തിയാകുന്നവർക്ക് 100 ശതമാനം പ്ലേസ്മെൻറ് ഉറപ്പു നൽകുന്നു. കൂടാതെ പരിശീലന സമയത്തു തന്നെ വിദേശ കമ്പനികളുടെ ഇന്റേൺഷിപ് പൂർത്തിയാക്കാനും അവസരമുണ്ട്. ഗവ അംഗീകൃത സർട്ടിഫിക്കേഷനൊടൊപ്പം ഫീസ് തവണ വ്യവസ്ഥയിൽ പൂർത്തിയാക്കാനും സാധിക്കും.
ഫോൺ- 9495999704 . വെബ്സൈറ്റ്- https://csp.asapkerala.gov.in/courses/diploma-in-professional-accounting