കുട്ടി, വികാസം, സ്കൂൾ നിരീക്ഷണങ്ങൾ Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്

July 30, 2025 - By School Pathram Academy

കുട്ടി, വികാസം, സ്കൂൾ

നിരീക്ഷണങ്ങൾ

Dr. കുഞ്ഞു മുഹമ്മദ് പുലവത്ത്  (Former District Project Officer, SSA,Ernakulam)

ജനിച്ചിട്ട് നാലു മാസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ എഴുന്നേൽപ്പിച്ചു നിർത്തിയാൽ എന്തു സംഭവിക്കും? ‘മറിഞ്ഞു വീഴും’ അത്ര തന്നെ.

ആറു മാസം പ്രായമുള്ള കുഞ്ഞിനെ നടത്താൻ നോക്കിയാലോ? എന്താ സംശയം, മറിഞ്ഞു വീഴും.

പേശികൾക്ക് വികാസവും ശരീരത്തിന് ബലവും രൂപപ്പെടുന്നതിനു മുമ്പ് കുഞ്ഞു ങ്ങൾക്ക് നിൽക്കാനും നടക്കാനും കഴിയുന്നതെങ്ങനെയാണ്. ഓരോ കുട്ടിയിലും ശൈശവ കാലത്ത് ക്രമപ്രവൃദ്ധമായി നടക്കുന്ന ഒന്നാണ് ചാലക ശേഷി വികാസം (Motor

Skill Development). പ്രായത്തിന്റെ ഓരോരോ ഘട്ടത്തിൽ ഈ വികാസം നടന്നു കൊണ്ടിരിക്കും. പേശികളെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശീലനം നേടിയ ശേഷമാണ് കുട്ടി തന്റെ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ നിയന്ത്രിക്കാൻ പ്രാപ്തി നേടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.

കുട്ടികളുടെ വിവിധതരം ചെയ്തികളും പ്രവർത്തനങ്ങളും നിരീക്ഷിച്ചാൽ അവരിൽ സംഭവിക്കുന്ന പ്രവചിത മാതൃകയിലുള്ള ചാലക ശേഷി വികാസ പരിണാമങ്ങൾ നമുക്ക് ബോധ്യമാകും. ഉദാഹരണത്തിന് കുട്ടികൾ നടക്കുന്നത് നോക്കുക. കൊച്ചു കുട്ടികൾ നടക്കുമ്പോൾ പ്രകടമാവുന്ന ശരീരവടിവും പാദാവസ്ഥകളും പ്രവചിത മാതൃകയിലുള്ളതാണ്. നിവർന്നാണ് കുട്ടികൾ നിൽക്കുന്നത്. തുടർന്ന് കാലുകള നക്കുന്നതോടെ അവരുടെ ശരീരം ചലിക്കാൻ തുടങ്ങുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ടി പിന്നീട് കുട്ടികൾ കൈകളുപയോ ഗിക്കും.താളാത്മകതയോടെയാണ് കാലുകളവർ മാറിമാറി എടുത്തു വെക്കുന്നത്. ആദ്യമാദ്യം കാലുകൾക്ക് വഴക്കമനുഭവപ്പെടണമെന്നില്ല. നടക്കുമ്പോൾ തല നിവർന്നു നിൽക്കും. നിലത്തേക്കാവില്ല നോട്ടം.

സന്തു ലിതാവസ്ഥ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമാണിത്. എന്നാലും കുട്ടികൾ നിൽക്കുമ്പോഴും നടക്കുമ്പോഴും വിണുകൊണ്ടിരിക്കും. പേശീ നിയന്ത്രണം വഴി ശരീരഭാഗങ്ങൾ വരുതിയിലാക്കാൻ നടത്തുന്ന ശ്രമം പാളുമ്പോഴാണ് വീഴുന്നത്. പലപ്പോഴും കാലുകൾ ഉയർത്തുന്ന ഘട്ടങ്ങളിലാണ് നിയന്ത്രണം വിട്ട് കുട്ടികൾ വീഴുന്നത്. തുടക്കത്തിൽ, മുതിർന്നവരുടെ സഹായത്തോടെയാവും കുട്ടികൾ നടക്കുക. പതുക്കെ പതുക്കെ നേരെയുള്ള നടത്തം. ഒന്നര വയസ്സാകുമ്പോഴേക്കും

ദീർഘമായി വേഗത്തിൽ നടന്നു തുടങ്ങും. ചുവടുകൾ വെക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ കാണാൻ കഴിയും. പ്രായം കൂടുന്തോറും പേശീ നിയന്ത്രണശേ ഷിയിലും മാറ്റം കണ്ടുതുടങ്ങും. സാധനങ്ങൾ എടുക്കാനും കൊടുക്കാനും വസ്തുക്കൾ പിടിക്കാനും വെക്കാനും പാത്രങ്ങളുപയോഗിക്കാനും കളിപ്പാട്ടങ്ങൾ കൈകാര്യം ചെയ്യാനുമൊക്കെ ആരംഭിക്കും.

പേശീ വികാസം സാധിക്കുന്നതിലൂടെയാണ് ചാലക ശേഷി വികാസം മെച്ചപ്പെടുന്നത്. ചാലക ശേഷി വികാസം മെച്ചപ്പെടു ന്നതിലുടെ കുട്ടികൾക്ക് ശരീരാവയ വങ്ങളുടെ സംയോജന നിയന്ത്രണം എളുപ്പമാകും.

‘ശേഷി’ (Skill) എന്നതിനെ സംബന്ധിച്ച് വിഖ്യാത അമേരിക്കൻ വിദ്യാഭ്യാസ മനഃശ്ശാസ്ത്രജ്ഞൻ ലീ ജോസഫ് ക്രൊൺബാച്ച്(Lee Joseph Cronbach- 1916-2001) നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്:”സുതാര്യമായും കൃത്യമായും സ്വതന്ത്രമായും വേഗതയിലും ഒരു പ്രവൃത്തി ചെയ്യാനുള്ള ക്ഷമതയാണ് ശേഷി”.

ഒരു പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ശേഷി എന്ന നിർവചനം ശരിയല്ല. A എന്ന ഒരക്ഷരം എഴുതുന്നതിനു പോലും നൂറുകണക്കിന് നാഢികളുടെയും പേശികളുടെയും സംയോജനം ആവശ്യമാണ്.

സമർത്ഥമായ ഒരു ചുവടു വെപ്പു പോലും വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. തുടർച്ചയായി സംഭവിക്കുന്ന തെറ്റുകളും അബദ്ധങ്ങളും തിരുത്താൻ കഴിയുമ്പോഴേ സമർത്ഥമായി മുന്നോട്ടു പോകാൻ കഴിയൂ. നന്നായി പഠിച്ചെടുക്കുന്ന ഒരു ശേഷിയാണ് പിന്നീട് ‘ശീല’മായി മാറുന്നത്.

ഏണസ്റ്റ്. ആർ. അലിഗാർഡ് ( Ernest R Aligard 1904- 2001) അഭിപ്രായപ്പെട്ടതു പോലെ “സുഗമമായും ആവർത്തിച്ചും നടക്കുന്ന ഒരു പ്രവൃത്തിയാണ് ശീലം”.തിരിച്ചറിയാൻ പറ്റുന്ന ചലന മാതൃകയാണത്. ശീലമായി മാറിയ ചെയ്തികളോടും കർമങ്ങളോടും കുറഞ്ഞ ശ്രദ്ധയേ ആരും കാണിക്കുകയുള്ളു. നേരത്തേ സൂചിപ്പിച്ചതുപോലെ, സുഗമവും സ്വതന്ത്രവും ആവർത്തിതമാതൃക യിലുള്ളതുമായ ചെയ്തികളാണ് ശീലം.

ശരീരത്തിലെ സ്ഥൂല പേശികളെ നിയന്ത്രിക്കാൻ കഴിയുമ്പോഴാണ് കുട്ടികൾ വ്യത്യസ്ത ശേഷികൾ ആർജിക്കാൻ അഭ്യസിക്കുന്നത്. ജനന വേളയിൽ അർത്ഥരഹിതമായി ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് അർത്ഥപൂർണമായി ചെയ്യാനാരംഭിക്കുന്നത് ശേഷികൾ ആർജിക്കുന്നതിലൂടെയാണ്. സൂക്ഷ്മ പേശീ വികാസത്തിന് ശേഷമാണ് കുട്ടികൾ സ്ഥൂല പേശീ വികാസ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നത്.

 

Category: Head Line

Recent

Load More