അക്കാദമിക മാസ്റ്റർ പ്ലാൻ – ഗണിതം

May 31, 2022 - By School Pathram Academy

അക്കാദമിക് മാസ്റ്റർ പ്ലാൻ

അടിസ്ഥാന ഗണിതം

പ്രധാന ലക്ഷ്യങ്ങൾ (aims )

ഗണിതത്തെ കൂടുതൽ ആസ്വാദ്യകരമായ വിഷയമാക്കിത്തീർക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമായിട്ടുള്ള ഗണിത വിജയം, ഉല്ലാസ ഗണിതം നടപ്പാക്കുക

ഗണിതപഠനം ലളിതവും രസകരവുമാക്കുക

വിനോദ പ്രവർത്തനങ്ങൾക്ക്‌ മുൻതൂക്കം നൽകുക

I C T സാധ്യതകൾ പരമാവധി ഉപയോഗിച്ച് ഗണിത പഠനം ലളിതമാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുന്നു

രക്ഷിതാക്കളുടെ പിന്തുണ ഗണിത പഠനത്തിൽ ഉറപ്പ് വരുത്തുന്നു

ജ്യാമിതീയരൂപങ്ങൾ തിരിച്ചറിയുന്നു

സംഖ്യാപാറ്റേണുകൾ എളുപ്പത്തിൽ ചെയ്യുന്നു. ഗുണനപട്ടിക ഉപയോഗം തിരിച്ചറിയുന്നു

ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നു

പ്രശ്നപരിഹാരം, പ്രായോഗിക പ്രശ്നപരിഹാരത്തിന് മുൻഗണന

ദൈനംദിന ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സങ്കലനം, വ്യവകലനം , ഗുണനം, ഹരണം എന്നിവ സഹായകമാകുന്നുവെന്ന് കുട്ടികൾ തിരിച്ചറിയുന്നു

വസ്തുക്കളെ ഗണിതാശയങ്ങൾ ഉൾപ്പെടുത്തി അപഗ്രഥിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നു

ഗണിതപഠനം ലളിതമാണെന്ന് തിരിച്ചറിഞ്ഞ് അത് ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുന്നു

കൃത്യതയോടും സൂക്ഷ്മതയോടുംകൂടി കാര്യങ്ങൾ ചെയ്യുന്നതിനും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പര്യാപ്തമാകുന്നു

ജ്യാമിതിയിൽ നിന്നും സംഖ്യകളിൽ നിന്നും പാറ്റേൺ നിർമിക്കുന്നു

കുട്ടികൾ സ്വന്തമായി work sheet കൾ നിർമിക്കുകയും ക്ലാസ്സിൽ അവതരിപ്പിക്കകയും ചെയ്യുന്നു

ഗണിത ആശയങ്ങൾ കുട്ടികളിലേക്ക് എളുപ്പം കടന്നു ചെല്ലാൻ പഠനോപകരണങ്ങൾക്ക് ഏറെ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ കുട്ടികൾ, BRC etc തുടങ്ങിയവരുടെ സഹകരണത്തോടെ ഗണിതലാബ് ഒരുക്കി ഗണിതപഠനം എളുപ്പമാക്കുന്നു

സംഖ്യാബോധം, സംഖ്യാ വ്യാഖ്യാനം, സങ്കലനം,വ്യവകലനം, ഗുണനം,ഹരണം, പ്രായോഗിക പ്രശ്ന പരിഹരണം എന്നിങ്ങനെയുള്ള പഠന നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകുന്നു

പ്രവർത്തന പദ്ധതികൾ :-

ഗണിതത്തോട് ഇഴുകിച്ചേരാന്‍ മുത്തുകള്‍, സ്‌മൈലി ബോളുകള്‍, ബഹുവര്‍ണ ടോക്കണുകള്‍, ചിത്രകാര്‍ഡുകള്‍, സങ്കലന വ്യാഖ്യാന കാര്‍ഡുകള്‍, ഗെയിം ബോര്‍ഡുകള്‍, ഡൈസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ

സ്ഥാനവിലപോക്കറ്റ് നിർമാണം, ജ്യാമിതീയ രൂപങ്ങൾ പട്ടികപ്പെടുത്തൽ, (നിത്യോപയോഗസാധനങ്ങൾ) വർക്ക് ഷീറ്റുകൾ നിർമാണം, (അധ്യാപിക, കുട്ടികൾ), സങ്കലന പട്ടിക പ്രദർശനം, വിലവിവര പട്ടിക പ്രദർശനം, കേക്ക്, പപ്പടം, ലഡു etc നൽകി തുല്യമായി പങ്കുവെക്കൽ ജ്യാമിതീയ രൂപങ്ങൾ വരയ്ക്കൽ,

സംഖ്യാകാർഡുകൾ, ആവർത്തനവായന, എഴുത്ത്, അബാക്കസ്, ചിത്ര സഹായത്തോടെയുള്ള പഠനം,

പേപ്പർ കട്ടിംഗ്സ്, സംഖ്യാകാർഡുകൾ തമ്മിൽ കൂട്ടി സങ്കലനം,പത്തിന്റെ കൂട്ടങ്ങളാക്കൽ കല്ല്, ഈർക്കിലി, വളപ്പൊട്ട്, മഞ്ചാടി etc..ഗ്രൂപ്പുകൾ കൂടിചേർന്ന് സങ്കലനം, കുസൃതികണക്കുകൾ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം.

മട്ടകോണിന്റെയും മട്ടങ്ങളുടെയും ഉപയോഗം മനസ്സിലാക്കൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഗണിതരൂപങ്ങൾ പരിചയപ്പെടുത്തൽ,

സംഖ്യാചാർട്ടുകൾ, ഡൈസ്, സംഖ്യാസ്ലിപ്പുകൾ, സംഖ്യാകേളി, സംഖ്യാമാല, പദസൂര്യൻ ഇവയുടെ നിർമാണം.

Puzzle നിർമാണം, ഗണിതകേളി, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂട്ടാനും കുറയ്ക്കാനുമുള്ള പരിശീലനം

വർക്ക് ഷീറ്റ് നിർമിച്ച് പതിപ്പ് തയ്യാറാക്കുന്നു,

ഗണിതകേളികൾ ക്ലാസ്സ് തലത്തിൽ, ശില്പശാല, ഗണിതഗാനം, കുട്ടിക്കവിതകൾ ശേഖരണം, കണക്കിലെ കളികൾ ശേഖരണം, ജ്യാമതീയ രൂപങ്ങൾ നിർമാണം, ചതുരം, സമചതുരം, വൃത്തം, ത്രികോണം ഗണിതശാസ്ത്രജ്ഞന്മാർ അവരുടെ സംഭാവനകൾ

 

സെമിനാർ, ഉപന്യാസ രചന, ക്വിസ്സ് ഗണിതോത്സവം, എന്നിവ സംഘടിപ്പിക്കുന്നു

Category: Teachers Column

Recent

Load More