BPL ഉപഭോക്താക്കൾക്ക് വെള്ളക്കരം സൗജന്യം

January 13, 2022 - By School Pathram Academy

*💧BPL ഉപഭോക്താക്കൾക്ക് വെള്ളക്കരം സൗജന്യം

കേരള വാട്ടർ അതോറിറ്റി BPL കാർഡുള്ള ഉപഭോക്താക്കളുടെ വെള്ളക്കരം സൗജന്യമാക്കുന്നതിനുള്ള അപേക്ഷ ജനുവരി 1 മുതൽ 31 വരെ അതാത് സെക്ഷൻ ഓഫീസുകളിൽ സ്വീകരിക്കുന്നതാണ്.. BPL റേഷൻ കാർഡിൽ പേരുള്ള ഉപഭോക്താക്കൾക്കാണ് സൗജന്യം ലഭിക്കുക.. ഒരുമാസം 15,000 ലിറ്ററിൽ കൂടുതൽ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല..

കേരളത്തിൽ എല്ലായിടത്തും ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ 2022 ജനുവരി 1 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെ അതാത് സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്…

📌 ആനുകൂല്യതിനുള്ള അപേക്ഷയോടൊപ്പം. താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്..

1, റേഷൻ കാർഡിന്റെ പകർപ്പ്,

2, ആധാർ കാർഡിന്റെ പകർപ്പ്,

3, ഇതുവരെയുള്ള വാട്ടർ ചാർജ് അടച്ചു തിർത്തതിന്റെ പകർപ്പ്

*വാട്ടർ അതോറിറ്റി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.1.2022.. അർഹരായവർ ആനുകൂല്യം നഷ്ടപ്പെടുത്താതെ ഉടനടി അപേക്ഷിക്കുക…*

NB:- കൂടുതൽ വിവരങ്ങൾക്കും ഡിവിഷൻ ഓഫിസുകളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാനും 1916 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്..

Category: News