C H പ്രതിഭാ ക്വിസ് മോഡൽ ചോദ്യങ്ങൾ

August 23, 2024 - By School Pathram Academy

 CH പ്രതിഭ ക്വിസ് 

 2023 ലെ ചോദ്യങ്ങൾ

1. ഇപ്പോൾ ഏഷ്യൻ ഗെയിംസ് നടക്കുന്ന സമയമാണല്ലോ. എവിടെ വെച്ചാണ് നടക്കുന്നതെന്നറിയുമോ ? ചൈനയിലാണ്.

ചോദ്യം : ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത് ?

2. ജനസംഖ്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട പദമാണ് കാനേഷുമാരി, ഏത് ഭാഷ യുടെ സംഭാവനയാണ് ഈ പദം ?

3. മഹാമാരികളുടെ കാലമാണല്ലോ ഇത്. നിപ, കോവിഡ്, തക്കാളിപ്പനി, ഡെങ്കിപ്പനി അങ്ങനെ പലതും. കോവിഡ് 19 നെ ലോകാരോഗ്യ സംഘടന ലോക മഹാമാരിയായി പ്രഖ്യാപിച്ചത് ഏത് വർഷമാണ് ?

4. നീളം (ദൂരം) വുമായി ബന്ധപ്പെട്ട് പല യൂണിറ്റുകൾ നിലവിലുണ്ടല്ലോ. ഏതൊക്കെയാണ് – മീറ്റർ, കിലോമീറ്റർ, അടി.

ചോദ്യം : സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏതാണ് ?

കപ്പൽ സഞ്ചാരവുമായി ബന്ധപ്പെട്ട് ഈ യൂണിറ്റാണ് ഉപയോഗിക്കുന്നത് ? 

5. അടുത്ത കാലത്ത് മരണപ്പെട്ട ഒരു പ്രമുഖ ശാസ്ത്രജ്ഞൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണ് അദ്ദേഹം ?.

6. ഈ അടുത്ത കാലത്ത് പത്രങ്ങളിൽ ധാരാളം വായിച്ച ഒരു മന്ദിരത്തിൻ്റെ പേരാണ് സൻസദ് ഭവൻ. ഏതാണ് മന്ദിരം ?

7. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നിങ്ങൾക്കറിയാം. മൗലാന അബ്ദുൽകലാം ആസാദ് ആണ് ചോദ്യം : അദ്ദേഹം ഏത് തൂലികാ നാമത്തിലാണ് എഴുതിയിരുന്നത് ? പേര്

8. ഹ പുഷ്‌പമേ അധിക തുംഗ ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയെ നീ.. കുമാരനാശാൻ്റെ ഒരു കവിതയിലെ വരികൾ തുടങ്ങുന്നതിങ്ങനെയാണ്. ഏതാണ് കവിത ? 

9. ഒരുപാട് സ്വാതന്ത്ര്യസമര സേനാനികളെ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഏതൊക്കെ പേരുകൾ നിങ്ങൾക്കറിയാം. അതിൽ 23-ാം വയസ്സിൽ ബ്രിട്ടീഷുകാരാൽ തൂക്കിലേറ്റ പ്പെട്ട ഒരാളാണ്. ഭഗത്സിംഗ്. അദ്ദേഹം മറ്റൊരുപേരിൽ അറിയപ്പെട്ടിരുന്നു. ഏ താണ് പേര് ?

10. അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായത്തിന്റെ പേരെന്ത് ?

11. അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലാറില്ലേ. എങ്ങനെയാണത്. ഇന്ത്യ എൻ്റെ രാജ്യ….. ഞാൻ വേറൊരു പ്രതിജ്ഞ ചൊല്ലാം. മലയാളമാണ് എൻ്റെ ഭാഷ. എൻ്റെ ഭാഷ എൻ്റെ വീടാണ്…… ഇങ്ങനെ തുടങ്ങുന്ന ഒരു പ്രതിജ്ഞയാണ് കേരളത്തിന്റെ ഒദ്യോഗിക ഭാഷാ പ്രതിജ്ഞ. ഇത് എഴുതിയതാരാണ്?

12. കിടപ്പുരോഗികളെ പരിചരിക്കുന്ന ഒരു സംവിധാനമാണ് പാലിയേറ്റീവ് കെയർ. നിങ്ങളുടെ സ്‌കൂളിലൊക്കെ അതിന്റെ വളിയർമാർ കൊല്ലത്തിലൊരിക്കൽ നോട്ടീസുമായി വന്ന് സംഭാവനകൾ ശേഖരിക്കാറുണ്ട്. പാലിയേറ്റീവ് കെയർ ദിനത്തിലാണ് അവർ വരാറുള്ളത്. എന്നാണ് പാലിയേറ്റീവ് കെയർ ദിനം – സാന്ത്വന പരിചരണ ദിനം ? 

13. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ മരണപ്പെട്ടത് ഏത് സംസ്ഥാനത്ത് വെച്ചാണ് ?

14.ദിനാചരണങ്ങൾ നമ്മൾ സ്കൂ‌ളിൽ നടത്താറുണ്ട്. ഡിസംബർ 22 ന് ആരുടെ ജന്മദിനമാണ് ദേശീയ ജന്മദിനമായി ആചരിക്കുന്നത്?.

15. യുസൈൽ സ്റ്റേഡിയം കേട്ടിട്ടുണ്ടല്ലേ ,? ലോകകപ്പ് ഫുട്‌ബോൾ മത്സരവു മായി ബന്ധപ്പെട്ട സ്റ്റേഡിയമാണിത്. ഏത് രാജ്യത്താണിത് ?

16. ഫോബേസ് (ഭയം), ഡീമോസ് (ഭീകരത) എന്നിവ ഒരു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്. ഏത് ഗ്രഹത്തിൻ്റെ ? ഒരു ക്ലൂ കൂടി തരാം . ചുവന്ന ഗ്രഹം എന്നാണ് അറിയപ്പെടുന്നത്? 

17. കേരളത്തിൻ്റെ ഭൂപടം കണ്ടിട്ടില്ലേ, ജില്ലകളെക്കുറിച്ച് പഠിച്ചിട്ടു. എത്ര ജില്ലകൾ 14 അല്ലേ. എന്നാൽ കേരളത്തിൽ കടൽ തീരമില്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?.

18. സഞ്ചാര സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ് ഒരു “ദേശത്തിൻ്റെ കഥ.” ഈ കൃതി ഇവയിൽ ഏത് വിഭാഗത്തിൽ പെടുന്നതാണ് ?. കവിത, നോവൽ, യാത്രാവിവരണം, ആത്മകഥ,

19. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജൻമസ്ഥലം വൈക്കം താലൂക്കിലാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഏത് ജില്ലയിലാണ് അദ്ദേഹം ജനിച്ചത് ?.

20. ക്ഷേത്ര പ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം, ഉപ്പ് സത്യാഗ്രഹം ഇവ യിൽ ആദ്യം നടന്ന സംഭവം ഏത് ?.

21. LP ICT Questions

1. ( LP-(P1)

നിയമസഭ സ്പ‌ീക്കറായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായിരുന്നു ചിത്രത്തിലുള്ള വ്യക്തി ആരാണ്?

Ans: CH MUHAMMED KOYA

2. LP-(V1)

2022 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്‌തത് ആര്?

Ans: ലിജോ ജോസ് പെല്ലിശ്ശേരി

1. LP-(P2)

ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനുള്ള സോഷ്യൽ നെറ്റ് വെർകിങ് പ്ലാറ്റ്ഫോമാണ്. 2010 ഒക്ടോബറിൽ പുറത്തിറക്കി.

ശേഷം ഇതിനെ ഫേസ്‌ബുക്ക് സ്വന്തമാക്കി

Ans: ഇൻസ്റ്റാഗ്രാം A+ EDUCARE

4. വീഡിയോ LP-(V2)

മുംബൈയിലെ ദാദർ ചൗപ്പട്ടി (ബീച്ച്) ലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്‌ത വ്യക്തിയുടെ ശവസംസ്‌കാര സ്ഥലമാണിത്. ഡിസംബർ 6 ഇദ്ദേഹത്തിന്റെ ചരമദിനമാണ്’.

ഈ സ്ഥലത്തിന്റെ പേര് എന്താണ്

Ans: ചൈത്യഭൂമി

5. വീഡിയോ LP (V3)

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടിലെ ഈ വരികൾ ആരുടേതാണ്? ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന എഴുത്തുകാരൻ ഉജ്ജ്വല ശബ്ദാഢ്യൻ എന്നറിയപ്പെടുന്നു.

Ans: ഉള്ളൂർ എസ്. പരമേശ്വരയ്യർ

LP. ടൈ ചോദ്യങ്ങൾ

1. കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന റിയാലിറ്റി ഷോ ഏത്?

Ans ഹരിത വിദ്യാലയം

2. ആരാണ് ‘കല്ലേൻ പൊക്കുടൻ?

Ans പരിസ്ഥിതി സംരക്ഷകൻ

3. കോർണർ കിക്ക് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

Ans ഫുട്‌ബോൾ

4. ഒരു വർഷത്തിൽ ആഗസ്റ്റ് 25 വ്യാഴം ആണെങ്കിൽ ആ മാസത്തിൽ എത്ര തിങ്കളാഴ്‌ച ഉണ്ട്?

Ans 5

5. കേരള നിയമസഭ സ്‌പീക്കർ ആര്

Ans: എ.എൻ. ഷംസീർ

Category: NewsQUIZ