CH പ്രതിഭ ക്വിസ് Questions Part,III

August 25, 2024 - By School Pathram Academy

CH പ്രതിഭ ക്വിസ് 

2023 – ചോദ്യങ്ങൾ

1. മലയാളത്തിൽ ഏതൊക്കെ ടെലിവിഷൻ ചാനലുകൾ നിങ്ങൾക്കറിയാം…( കുട്ടികൾ ഉത്തരം പറയുന്നു ) എന്നാൽ 1993 ആഗസ്റ്റ് 30 ന് ഫിലിപ്പൈൻസിൽ ആരംഭിച്ച മലയാളം ചാനൽ ?

2. ഈ വർഷത്തെ സ്‌കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കാൻ പോകുന്നത് കഴിഞ്ഞ വർഷം എവിടെ വെച്ചാണ് നടന്നത് ( കുട്ടികൾ പറയുന്നു ) ചോദ്യം ചോദിക്കുന്നു

3.കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടർ ?

4. മലയാളത്തിലേക്ക് മറ്റു ഭാഷകളിൽ നിന്ന് ധാരാളം കൃതികൾ വിവർത്തനം ചെയ്യാറുണ്ട് എന്നാൽ…. നൂറു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാളത്തിലെ ആദ്യ കൃതി ഏതാണ് ?

5. ഫാൽകെ അവാർഡ് ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് നൽകുന്നു എന്നാൽ ഡേവിഡ് ഡിക്‌സൺ അവാർഡ് നൽകുന്നത് ആർക്കാണ്. ?

6. ജോൺ നോൾ, തോമസ് നോൾ എന്നിവർ ചേർന്ന് വികസിപ്പിച്ച ഡിസൈനിങ് ടൂൾ ഏതാണ് ?

7. ഇന്ത്യൻ ടെലിവിഷനിൽ ആദ്യമായി കളറിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഏത് കമ്പനിയുടേതാണ് ?

8. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ സ്റ്റോപ്പുകളുടെ എണ്ണവും തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കാസർഗോഡേക്ക് സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെയും സ്റ്റോപ്പുകളുടെ എണ്ണവും കൂട്ടിയാൽ കിട്ടുന്ന സംഖ്യ എത്ര ?.

തിരുവനന്തപുരം കാസർഗോഡും ഒഴിവാക്കിയുള്ള എണ്ണമാണ് കണക്കാക്കേണ്ടത് .

9. ബീജിങ്, ല ൻ. —-, ടോക്കിയോ ഈ ക്രമത്തിൽ വിട്ടുപോയ നഗരം ഏതാണ് ?.

സൂചന :2008, 2012, 2016,2021 ഒളിമ്പിക്‌സ് നടന്ന നഗരങ്ങളുടെ ക്രമമാണിത്.

10. 1929 സെപ്റ്റംബർ 28ന് നിലവിൽ വന്ന സർദാ ആക്ട് (Sarda Act) എന്ന നിയമം അവസാനിപ്പിച്ചു അനാചാരം ഏത് ?

11. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് പ്രതികാരമായി മൈക്കൽ ഓ ഡയറിനെ വധിച്ചത് ആര് ?

12. മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവത , ഇസ്ലാമികത എന്നിവയുടെ കൂടിച്ചേരലാണ് നമ്മുടെ രാജ്യത്തിൻറെ ഏക പ്രതീക്ഷ എന്ന് പറഞ്ഞത് ആരാണ് ?.

13. 1966 ൽ കപൂർ കമ്മീഷൻ നിയോഗിക്കപ്പെട്ടത് എന്തിനു വേണ്ടിയായിരുന്നു ?

14. രവീന്ദ്രനാഥ ടാഗോർ ബംഗാളി ഭാഷയിൽ രചിച്ച ഗീതാഞ്ജലി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തതും അദ്ദേഹം തന്നെയാണ്. ഇംഗ്ലീഷ് പതിപ്പിന് അവതാരിക എഴുതിയത് ആരാണ് ?

15. ‘പരാജയത്തെയും വിജയത്തെയും നിങ്ങൾ നേരിടുകയാണ് എങ്കിൽ ഇവയെ രണ്ടിനെയും ഒരുപോലെ സ്വീകരിക്കുക”

If you can meet triumph and disaster And treat those imposter just the same”

വിംബിൾഡൺ സ്റ്റേഡിയത്തിന് മുൻവശം രേഖപ്പെടുത്തിയിട്ടുള്ള ഈ വാചകം വിശ്വപ്രശസ്‌തനായ ഒരു സാഹിത്യകാരൻ്റെ കവിതയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ആരാണ് അദ്ദേഹം ?

16. 1033 എന്ന ടോൾഫ്രീ നമ്പർ ഇന്ത്യയിൽ എന്തിനു വേണ്ടിയാണുള്ളത് ? 

17. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിപദം അലങ്കരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗം ?

18. ഹോട്ടലുകളും റ്റോറന്റുകളും ഭക്ഷണ ബില്ലിൽ സർവ്വീസ് ചാർജ്ജ് ഈടാക്കിയാൽ പരാതി നൽകാൻ കേന്ദ്ര ഉപഭോക്ത്യ സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ?

18. ചാന്ദ്രയാൻ 3 രണ്ട് ഭാഗങ്ങളായിട്ടാണ് റോവറും, ലാൻഡറും. ചന്ദ്രനിൽ ഇറങ്ങിയത് റോവറിൻ്റെ പേര് പ്രഗ്യാൻ റോവർ എന്നാണ്. എന്നാൽ, ലാൻഡറിൻ്റെ പേരെന്താണ്.

19. ഒരു ക്ലോക്കിലെ സെക്കൻ്റ് സൂചി 1 ൽ നിന്ന് 4 ൽ എത്താൻ എത്ര സമയമെടുക്കും ?

20. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ആര് ?.

 ICT Questions

1 .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഭാഗമായ ട്രാൻസ്ലഷനാൽ സയൻസ് സെല്ലുകളിൽ ഒന്നാണ് ഇത്. മുമ്പ് ‘വൈറസ് റിസർച്ച് സെന്റർ’ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

എവിടെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്

Ans: പൂനെ

2.വീഡിയോ HS-(V1)

ഇത് മേളം എന്ന സിനിമയിലെ രംഗമാണ്. ഇതിന്റെ സംവിധായകന്റെ സ്വപ്‌നാടനം എന്ന സിനിമയ്ക്ക് മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്ക്‌കാരവും ലഭിച്ചിട്ടുണ്ട് ആരാണ് അദ്ദേഹം

Ans. കെ.ജി. ജോർജ്

3. HS-(P2)

ചിത്രത്തിൽ കാണുന്ന വിക്ട‌ർ ഹ്യാഗോയുടെ ലാമിറാബിലെ പാവങ്ങൾ’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത വ്യക്തി ?പൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്ടോബർ.7 ന് ജനിച്ചു.ചക്രവാളം ഇദ്ദേഹത്തിന്റെ കവിതയാണ്. ആരാണ് ഇദ്ദേഹം

Ans നാലപ്പാട്ട് നാരായണമേനോൻ

4. ചിത്രം HS-(P3)

4.ചിത്രത്തിൽ കാണുന്ന മന്ദിരത്തിന്റെ പേര് എന്താണ്

Ans: സൻസദ് ഭവൻ പുതിയ പാർലമെന്റ് മനദിരം

5. വീഡിയോ HS [V2]

2022 ഫെബ്രുവരി 22-ന് 16-ാം വയസ്സിൽ. എയർതിംഗ്‌സ് മാസ്റ്റേഴ്‌സ് റാപ്പിഡ് ചെസ് ടൂർണമെന്റിൽ ഒരു റാപ്പിഡ് ഗെയിമിൽ കാൾസണെ തോൽപ്പിച്ചപ്പോൾ, അന്നത്തെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരനായി ഇദ്ദേഹം മാറി .ആരാണ് ഇദ്ദേഹം

Ans: രമേഷ്ബാബു പ്രഗ്നാനന്ദ

HS- ടൈ ചോദ്യങ്ങൾ

1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം തെരഞ്ഞെടുക്കുക?

I have drink coffee

I have drunk coffee

 I have drank coffee

I have drinked coffee

I have drunk coffee

2. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ?

കൊച്ചി

3. ഫ്ലാഷ്ബാക്ക് എന്റെയും സിനിമയുടെയും ആരുടെ ആത്മകഥയാണ്

കെ.ജി ജോർജ്ജ്

4. ക്ലോറിൻ നിറച്ച ബൾബിലെ പ്രകാശ ത്തിന്റെ നിറം – പച്ച

5. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്‌ജ് എവിടെയാണ് 

വാഗമൺ

Category: NewsQUIZ