COVID – 19 സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ലീവ് ആനുകൂല്യങ്ങൾ

January 27, 2022 - By School Pathram Academy

*COVID – 19*

*സർക്കാർ ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ*

 

®️ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതാത് ഓഫിസ് മേധാവികൾക്ക് അനുവദിക്കാവുന്നതാണ്

*GO (Rt)No.40/2022/DMD dtd.14-01-2022*

®️സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന 2 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ , ക്യാൻസർ രോഗികൾ, തീവ്രരോഗ ബാധിതർ എന്നിവർക്ക് സർക്കാർ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യുവാൻ അനുവദിക്കാവുന്നതാണ്.

*GO (Rt)No.68/2022/DMD dtd.20-01-2022*

®️ ഓട്ടിസം , സെറിബ്രൽ പൾസി, മുതലായ മാനസികവും, ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർക്കാർ ജീവനക്കാരായ രക്ഷിതാക്കളിൽ ഒരാൾക്ക് കൂടി വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാൻ അനുവദിക്കാവുന്നതാണ്

*GO (Rt)No.81/2022/DMD dtd. 24-01-2022*

********** ******** *********

*സർക്കാർ ജീവനക്കാർക്ക് നിലവിൽ അനുവദനീയമായ Special Leave for COVID-19 ഉം ബന്ധപ്പെട്ട ഉത്തരവുകളും*

®️ COVID-19 നുമായി ബന്ധപ്പെട്ട Special Casual Leave *Special Leave for COVID-19*

എന്ന പേരിലാണ് ഇനി അറിയപ്പെടുന്നത്.*(GO(P)No.179/2021 Fin dtd 30-12-2021)*

®️കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന _Special Leave for COVID-19_ ആനുകൂല്യം ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നു..

*(GO(Rt)No.70/2022/DMD dtd.22/01/2022)*

®️ കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ ഉപദേശിക്കപ്പെട്ട ദിവസം മുതൽ *7* ദിവസം വരെ

ആരോഗ്യ വകുപ്പിന്റെയോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ ലീവ് അനുവദനീയമാണ്.

®️ കോവിഡ് രോഗം മൂർഛിച്ചു ആശുപത്രി ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവൻ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഈ ലീവ് ലഭിക്കുന്നതാണ്.

*(GO(Rt)No.634/2021/DMD dtd.15-09-2021)*

®️ ഈ ലീവ് മറ്റ് ലീവുകൾക്കൊന്നിച്ച് എടുക്കാവുന്നതാണ്. ഈ ലീവിനു മുമ്പിലും പിന്നിലും ഇടയ്ക്കും വരുന്ന പൊതു അവധികൾ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ഈ ലീവ് കാലയളവ് പ്രൊബേഷൻ കാൽക്കുലേറ്റ് ചെയ്യുന്നതിനു അനുവദനീയമാണ്.

®️ _KSR Part.1 Appendix -XII A,-XII B,-XII C, പ്രകാരം LWA യിൽ കഴിയുന്ന_ _ജീവനക്കാരന് ഈ ലീവ്_അനുവദനീയമല്ല._

._*(GO(P)No.179/2021 Fin dtd 30-12-2021)*_