Emergency message :- അഭികേൽ സാറ റെജി (6) കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ഇന്ന് തട്ടിക്കൊണ്ടു പോയിരിക്കുന്നു

November 27, 2023 - By School Pathram Academy

🚨 Emergency message അഭികേൽ സാറ റെജി (6) കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ഇന്ന് (27/11/2023) വൈകിട്ട് 5 മണിക്ക് ഒരു ഹോണ്ട amaze കാറിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

എന്തെങ്കിലും വിവരം കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെയുള്ള നമ്പറിലോ ബന്ധപ്പെടുക. 9946923282, 9495578999 ഈ മെസ്സേജ് പെട്ടന്ന് തന്നെ മാക്സിമം share ചെയ്യുക Posted on 27.11.23 05:35pm

 

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. കാറിലെത്തിയ സംഘമാണ്​ കുട്ടിയെ തട്ടിക്കൊണ്ടു പോയത്​.

 

ട്യൂഷൻ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു അഭികേൽ സാറ റെജി എന്ന പെൺകുട്ടി. പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ രണ്ടുപേരെയും പിടികൂടാൻ ശ്രമിച്ചു. ആദ്യം പെൺകുട്ടിയെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതോടെ ഓടിയ സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ കാർ ഓടിച്ചുപോയി.

 

മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. കാർ തങ്ങളുടെ അരികിലേക്ക് നിർത്തുകയും അമ്മയ്ക്ക് നൽകാൻ ഒരു കവർ ഉണ്ടെന്ന് പറഞ്ഞ് നീട്ടുകയും ചെയ്തതായി കുട്ടി പറയുന്നു. തുടർന്നാണ് വലിച്ചിഴച്ച് കാറിൽ കയറ്റിയത്.

 

പൂയപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More