First Midterm Exam Malayalam മാതൃക ചോദ്യോത്തരങ്ങൾ ക്ലാസ് – 9

August 20, 2024 - By School Pathram Academy

1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക. (4×1-4)

1. ശ്രീമാനബ്ദിക്ഷുവങ്ങു ചെന്നർഥിച്ചാൻ എന്താണ് അർഥിച്ചത്?

. ആഹാരം . വസ്ത്രം • ജലം • താമസസൗകര്യം

1. കുരുത്തനാൾതൊട്ടിന്നോളം തല കുനിച്ചിടാത്തോനി വൃദ്ധൻ

വൃദ്ധൻ എന്ന് സൂചിപ്പിച്ചിരിക്കുന്നത് ആരെ?

ഡോക്‌ടറെ . പുളിമാവിനെ

. ബുദ്ധഭിക്ഷുവിനെ. .വന്മലയെ 

3 ‘ആരും അതിനെ നിയന്ത്രിക്കുന്നില്ല. ആർക്കും അതിനവകാ ശമില്ല

ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്?

. പാത്തുമ്മായെക്കുറിച്ച് കാക്കകളെക്കുറിച്ച്

. ബഷിറിനെക്കുറിച്ച് • പാത്തുമ്മായുടെ ആടിനെക്കുറിച്ച്

4. മനുഷ്യശക്തി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപം ഏത്?

. മനുഷ്യൻ്റെ ശക്തി . മനുഷ്യനിലെ ശക്തി

. മനുഷ്യനാകുന്ന ശക്തി . മനുഷ്യനും ശക്തിയും

5. ‘അതൊന്നും വേണ്ടാ, മകനേ,’ വൃദ്ധ പറഞ്ഞു: ‘വെറുതെ കുട്ടികൾ പേടിക്കും. എൻ്റെ വേദന മാറി. ഞാൻ തന്നെ പൊയ്ക്കൊള്ളാം’ ഇങ്ങനെ പറയാൻ വൃദ്ധയെ പ്രേരിപ്പിച്ചത്?

. ആരും വീട്ടിൽ വരുന്നത് ഇഷ്‌ടമല്ലാത്തതിനാൽ

. വീട്ടിലെ ദാരിദ്ര്യം അറിയാതിരിക്കാൻ

. മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ

. വീട് അലങ്കോലമായി കിടന്നിരുന്നതുകൊണ്ട്

 Answers 

1.ജലം

2. പുളിമാവിനെ

3. പാത്തുമ്മായുടെ ആടിനെക്കുറിച്ച്

4. മനുഷ്യൻറെ ശക്തി

5. മക്കളെ കുറ്റപ്പെടുത്താതിരിക്കാനുള്ള കരുതൽ

6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മുന്നോ വാക്യ ത്തിൽ ഉത്തരമെഴുതുക. (2×2=4) .

6. ഈ വൃദ്ധയെ റോഡിൽ കിടത്തി മരിപ്പിക്കാനാണോ തന്റെ ഉദ്ദേശ്യം . 

അയാൾക്ക് ഉദ്ദേശം അൻപതുവയസ്സ് പ്രായം ഉണ്ടായിരുന്നു.

ഉദ്ദേശ്യം, ഉദ്ദേശം എന്നീ വാക്കുകളുടെ അർഥവ്യത്യാസം വ്യക്തമാക്കുക.

 7.അർഥവ്യത്യാസംവരാതെ ഒറ്റവാക്യമാക്കുക.

പ്രകൃതിയെ തന്റെ സൗകര്യാർഥം മനുഷ്യൻ സ്വന്തം നിർമിതി കളിലൂടെ മാറ്റിത്തീർത്തു. അങ്ങനെയാണ് മനുഷ്യൻ അവൻ്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിച്ചത്.

8. ‘ഒന്നരക്കൊല്ലം മുൻപ് മുതുമലയിൽ ഒരു വലിയ ആനയ്ക്ക് ഇതേപോലെ കുപ്പിച്ചില് വലിച്ചെടുത്തില്ലേ, അപ്പോൾ ഒപ്പമുണ്ടായി മുന്ന കുഞ്ഞ് ഇവനാണ് ഡോക്‌ടറുടെ എന്തു പ്രത്യേകതകളാണ് ഈ സന്ദർഭത്തിൽ തെളിയുന്നത്?

Answers

6. ലക്ഷ്യം എന്ന അർഥത്തിലാണ് ആദ്യത്തെ വാക്യത്തിൽ ഉദ്ദേശ്യം എന്ന് പ്രയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ വാക്യത്തിൽ ഏകദേശം എന്ന അർഥമാണ് ഉദ്ദേശം എന്ന വാക്കിനുള്ളത്.

7. പ്രകൃതിയെ തൻ്റെ സൗകര്യാർഥം സ്വന്തം നിർമിതികളിലൂടെ മാറ്റിത്തീർത്താണ് മനുഷ്യൻ അവൻ്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിച്ചത്.

8. ബാല്യത്തിൽ നിന്ന് യൗവനത്തിലേക്ക് എത്തിയ ആനയെ തിരിച്ചറിയാൻ ഡോക്‌ടർക്ക് കഴിഞ്ഞത് സൂക്ഷ്‌മനിരീക്ഷണ പാടവംകൊണ്ടാണ്. ഡോക്‌ടർക്ക് ആന വെറും ഒരു മൃഗമല്ല. അദ്ദേഹത്തിന് ആനകളോടുണ്ടായിരുന്ന വൈകാരികമായ അടുപ്പമാണ് മറ്റൊരു പ്രത്യേകത 

9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (5×4=20)

9. “കാർ ഒരു സീൽക്കാരത്തോടെ ധ്യതിയിൽ ഓടിപ്പോയി. വൃദ്ധ ചിതറിക്കിടക്കുന്ന വെണ്ടയ്ക്കകളുടെ ഇടയിൽ, ആ തെ രുവിൽ ഒരു പൊളിഞ്ഞ പാവയെപ്പോലെ അങ്ങനെ കൊഴിഞ്ഞുകിടന്നു” പൊളിഞ്ഞ പാവ, കൊഴിഞ്ഞുകിടന്നു എന്നീ പ്രയോഗങ്ങൾ വൃദ്ധ യുടെ ജീവിതാവസ്‌ഥയെ എങ്ങനെയെല്ലാം പ്രതിഫലിപ്പിക്കുന്നു? വ്യക്‌തമാക്കുക.

10. ‘ചോദിക്കുന്നു നീർനാവുവരണ്ടഹോ ഭീതിവേണ്ടാതരികതെനിക്കു നീ. അന്നത്തെ കാലഘട്ടത്തിൻ്റെ എന്തു സൂചനയാണ് ഈ വരികളി ലുള്ളത് ? വിശദമാക്കുക.

11 മനുഷ്യകുലത്തിൽപെടാത്തവരും അവിടെ അംഗങ്ങളായുണ്ട്. മനുഷ്യകുലത്തിൽപെടാത്തവരായി ‘പാത്തുമ്മായുടെ ആടിൽ കടന്നുവരുന്നവർ ആരെല്ലാം? പാഠഭാഗം വിശകലനം ചെയ് കുറിപ്പ് തയാറാക്കുക.

12. “കവി പാടി വാഴ്ത്തുംപടിക്കു ഞാൻ പണ്ടഴകാർന്ന തേനൊഴുക്കായിരുന്നു എങ്കിലീ വൻകൊടുനീരൊഴുക്കും കമ്പനി വന്നതാണെൻ ദുരന്തം സ്‌നാനപാനങ്ങളപായമായി 

ഞാനൊരു പുതനയായി മാറി.

 പൊടിമീനിനങ്ങളും ചത്തുപൊങ്ങി 

വിടവാങ്ങി കൊറ്റികൾ വിട്ടുപോയി 

അകലെയെൻ തണ്ണീരടിച്ച കോളിൽ തവളകൾ ഞാണുൽ തവഞ്ഞി ഞണ്ടും

 മൃതിപെട്ടു പൊങ്ങുന്നു. നേർക്കു കാൺമോ- രതികഷ്ട,മെന്നകം നൊന്തു നില്പ്‌പു. 

മനുഷ്യന്റെ ആർത്തിസംസ്‌കാരം ഭൂമിയെ ജീവിക്കാൻ പറ്റാത്ത താക്കി തീർക്കുന്നതിനെക്കുറിച്ചുള്ള ഉൽകണ്‌ഠകൾ ഈ വരികളിൽ പ്രകടമാണോ? നിങ്ങളുടെ നിരീക്ഷണം കുറിപ്പായി എഴുതൂ. 

13. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതുൾപ്പെടെയുള്ള മനുഷ്യൻ പ്രവൃത്തികൾ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം എത്ര വലുതാണ് എന്ന് ‘പുളിമാവ് വെട്ടി’ എന്ന കവിതയിലെ നിരവധി ദൃശ്യങ്ങളിലൂടെ കവി വ്യക്‌തമാക്കുന്നുണ്ട്. കവിത വിശകലനം ചെയ്‌ത് സ്വാഭിപ്രയം എഴുതുക

Answers

9. മറ്റാരും സഹായത്തിനില്ലാത്തതുകൊണ്ടാണ് വാർധക്യ ത്തിലെത്തിയ വ്യദ്ധ പച്ചക്കറി വാങ്ങാൻ തനിയെ ഇറങ്ങി ത്തിരിച്ചത്. പച്ചക്കറി വാങ്ങി തിരികെപ്പോന്ന അവരെ ഒരു കാർ തട്ടിയിട്ടു. ചിതറിവീണ പച്ചക്കറികളുടെ ഇടയിൽ വ്യദ്ധയും വീണുകിടന്നു. വ്യദ്ധ വീണുകിടക്കുന്നതിനെ പൊളിഞ്ഞ പാവയെപ്പോലെ അങ്ങനെ കൊഴിഞ്ഞുകിടന്നു എന്നാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. പൊളിഞ്ഞ പാവ എന്ന പ്രയോഗം ആർക്കും വേണ്ടാതായ ഒന്നിനെ സൂചിപ്പിക്കുന്നു. കൊഴിഞ്ഞുകിടന്നു എന്നതിലും ഇതേ അർഥസൂചനതന്നെയാണ് ലഭിക്കുന്നത്. മക്കളൊന്നും കൂടെയി ല്ലാത്ത അവസ്‌ഥയാണ് വൃദ്ധയുടേത്. ഈ അനാഥത്വമാണ് പൊളിഞ്ഞ പാവയെപ്പോലെ അങ്ങനെ കൊഴിഞ്ഞുകിടന്നു എന്ന കഥാഭാഗത്ത് തെളിയുന്നത്.

 

10. കൊടിയവരൾച്ചയുണ്ടായ ഒരുകാലം. സകലജീവജാലങ്ങ ളും കുടിവെള്ളത്തിനായി ഉഴലുന്ന ഘട്ടത്തിൽ നടന്നു തളർന്ന ആനന്ദൻ എന്ന ബുദ്ധഭിക്ഷു വഴിയരികിലെ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന മാതംഗിയെ കാണുന്നു. ബുദ്ധഭിക്ഷു മാതംഗിയോട് വെള്ളം ചോദിച്ചപ്പോൾ മാതംഗി ഭയത്തോടെ മടിച്ചുനിന്നു. അവളെ ഭീതിപ്പെടുത്തിയത് അക്കാലത്ത് നിലനിന്ന ജാതീയമായ വിവേചനങ്ങളായിരുന്നു. ശ്രേഷ്‌ഠനായ ബുദ്ധഭിക്ഷുവിന് വെള്ളം നൽകിയാൽ പാപമാകുമെന്ന് അവൾ ഭയക്കുന്നു. താൻ വെള്ളം നൽകിയാൽ കുടിക്കുന്ന ആളിനല്ല കൊടുക്കുന്ന തനിക്കുതന്നെയാണ് അത് ദോഷമായി മാറുക യെന്ന് അവൾക്കറിയാം. ചാമർയുവതിയായ താൻ ഭിക്ഷുവിന് ശുദ്ധിക്ക് കാരണമാകുമോ എന്നും അവൾ ചിന്തിക്കുന്നു 

11. എവിടുന്നോ വന്ന് ഉമ്മയുടെ അഭയാർത്ഥികളായി പാർക്കുന്ന കുറേ പൂച്ചകൾ അവരെ പേടിച്ച് മറ്റും പുറത്ത് എപ്പോഴും ഓടി നടക്കുന്ന ഏലികൾ പുരപ്പുറത്തിരുന്നു കരഞ്ഞ് ബഹളം കൂട്ടുന്ന കുറേ കാക്കകൾ ഇതിനെല്ലാം പുറമേ ഉമ്മയുടെ സ്വന്തം വകയായ പത്തു നൂറു കോഴികൾ അവയുടെ കുഞ്ഞുങ്ങൾ ഇവരെ റാഞ്ചി തിന്നു ജീവിക്കുന്ന എറിയനും പരുന്തും കൂടാതെ ചുറുചുറുക്കുള്ള ഒരു ആടും ഇങ്ങനെ മനുഷ്യരും മൃഗങ്ങളും മറ്റു ജീവജാലങ്ങളും മരങ്ങളും ചെടികളും എല്ലാം പരസ്പരം ബന്ധപ്പെടുന്ന ഒരു ലോകമാണ് ബഷീർ അവതരിപ്പിക്കുന്നത് 

12. കവികൾ വാഴ്ത്തി പാടിയത് പോലെ തെളിനീരൊഴുകിയിരുന്ന ഒരു പുഴയുടെ ഇപ്പോഴത്തെ അവസ്ഥയാണ് കവിത ഭാഗത്തുള്ളത് തീരത്ത് കമ്പനി വന്നതോടെ പുഴയുടെ ജീവിതം മാറി കുടിക്കാനും കുളിക്കാനും കൊള്ളാത്തതായി വിഷം നിറഞ്ഞതായി തീർന്നു അതിലെ ജലം വിഷം ചുരത്തുന്ന പൂതനയോട് ആണ് പുഴയെ താരതമ്യം ചെയ്തിരിക്കുന്നത് പുഴയിലെ മീനുകളെല്ലാം ചത്തു പൊങ്ങികളെല്ലാം അവിടം വിട്ടു പോയി തവളകളും ഞാഞ്ഞൂലും ഞവണിയും ഞണ്ടും ഒന്നൊന്നായി ഇല്ലാതായി. ഇതെല്ലാം കണ്ട് വേദനയോടെ കവി നോക്കി നിൽക്കുകയാണ് പ്രകൃതിയോട് ഇണങ്ങി ങ്ങി പ്രകൃതിയിൽ ഒരു പോറലുമേല്പ്പിക്കാതെ മനുഷ്യൻ പ്രകൃതിയെ കീഴ്പ്പെടുത്തുന്ന നിലയിലേക്ക് വളർന്നതിന്റെ പ്രത്യാഘാതമാണ് ഇവയെല്ലാം മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ പറ്റാത്ത രീതിയിൽ ഭൂമിയെ മാറ്റിയതിനെ കുറിച്ചുള്ള കവിയുടെ ഉൽക്കണ്ട ഈ വരികളിൽ പ്രകടമാണ്

13. പുളിമാവ് വെട്ടാൻ ഒരുങ്ങിയപ്പോൾ പ്രകൃതിയിൽ ഉണ്ടായ ഒട്ടേറെ പ്രതികരണങ്ങൾ ഈ കവിതയിലുണ്ട് . നാക്കു കടിച്ചു നിൽക്കുന്ന ഒട്ടുമാവ് പച്ചത്തണൽ കുത്തിയെടുത്ത് പറക്കുന്ന പറവ എന്നിവ ഉദാഹരണങ്ങൾ പുളിമാവ് വെട്ടുന്നതോടെ പ്രകൃതിയിൽ നിന്ന് പലതും എന്നെന്നേക്കുമായി നഷ്ടമാകുകയാണ് പൂത്തിരി കത്തിച്ചത് പോലെ ഇനി പൂങ്കുലകൾ വിടരില്ല പൂന്തേൻ നിറയില്ല പുളിമാവിന് പൂങ്കുലകൾ സമ്മാനിക്കാനായി ഓടിയെത്തുന്ന പാലക്കാടൻ കാറ്റിന് താൻ നിരന്തരം കാണാറുള്ള പുളിമാവ് എന്ന ബന്ധുവിനെ കാണാൻ ആകില്ല പാലക്കാടൻ കാറ്റ് മറ്റൊരു ദിശയിലേക്ക് നാളെ മാറി സഞ്ചരിച്ചേക്കാം ഇത് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കാം ഇത്തരം ദൃശ്യങ്ങളിലൂടെ മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ സൂചന തരികയാണ് കവി

14. ദാഹിച്ചുവലങ്ങ ബുദ്ധ പിക്ചു ദാഹജലം ചോദിക്കുമ്പോൾ ജാതിഭയന്ന മാതം ഗി മടിച്ചു നിൽക്കുന്നു എന്നാൽ താൻ ചോദിച്ചത് ജാതി അല്ലെന്നും ദാഹജലം ആണെന്നും ബുദ്ധ പറഞ്ഞപ്പോൾ അദ്ദേഹത്തിൻറെ കൈക്കുമ്പിളിലേക്ക് മാതം ഗി വെള്ളം പകർന്നു കൊടുക്കുകയാണ്. കിണറ്റിൽ നിന്നും പാളയിൽ കോരിയെടുത്ത ജലം വിറയാർന്ന കൈകളോടെയാണ് അവൾ പകരുന്നത് ഇങ്ങനെ വിറക്കുന്ന ജലം മദ്യം പൊട്ടിയ കണ്ണാടി പോലെ കാണപ്പെടുന്നു എന്നാണ് കവി വർണ്ണിക്കുന്നത് ഈ വരികൾ വായിക്കുമ്പോൾ കണ്ണാടി പോലെ ശുദ്ധമായ വെള്ളത്തിൻറെ തെളിമയും കൈകൾ വിറ കൊള്ളുന്നതുകൊണ്ട് ആ വെള്ളം നുറുങ്ങിയ കണ്ണാടി പോലെ കാണപ്പെടുന്നതും മനോഹരമായി കവി അവതരിപ്പിച്ചിരിക്കുന്നു.

 15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക. (ഒരുപുറം വീതം) (2 x 6 = 12)

15. ‘അമ്മേ എന്ന ആ വിളി കേട്ടപ്പോൾ വൃദ്ധയ്ക്കു കുറച്ചു ശക്തി കിട്ടി യതുപോലെ അനുഭവപ്പെട്ടു. കാരണം കുറച്ചു കൊല്ലങ്ങളായി, അവരെ അങ്ങനെ ആരും സംബോധന ചെയ്ത‌ിട്ട് അഞ്ചോ ആറോ കൊല്ലങ്ങൾക്കുമുമ്പ് തൻ്റെ മക്കൾ അമ്മേ അമ്മേ എന്ന് എത്ര തവണ വിളിച്ചിരുന്നു!‘വീണ്ടും അമ്മേ എന്ന വിളി വ്യദ്ധ കണ്ണുകൾ മിഴിച്ചു ചുറ്റും നോക്കി’ വാർധക്യത്തിൽ മക്കളുടെ സ്നേഹം ലഭിക്കാത്ത, എന്നാൽ അവരെ ഒരിക്കലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കാത്ത അമ്മയെയാണോ ‘അമ്മ’ എന്ന കഥയിൽ കാണാൻ കഴിയുന്നത്. കഥയിലെ സന്ദർഭങ്ങൾ വിശകലനം ചെയ്ത‌്‌ അമ്മ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.

16. “മുഖം കണ്ടാലറിയില്ലേ? ഒന്നരക്കൊല്ലം മുൻപ് മുതുമലയിൽ ഒരു വലിയ ആനയ്ക്ക് ഇതേപോലെ കുപ്പിച്ചില്ല് വലിച്ചെടുത്തില്ലേ. അപ്പോൾ ഒപ്പമുണ്ടായിരുന്ന കുഞ്ഞ് ഇവനാണ്. ഇപ്പോൾ ചെറിയ കൊമ്പൊക്കെ മുളച്ച് ആളായിക്കഴിഞ്ഞിരിക്കുന്നു” പാഠഭാഗത്തെ മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് ഡോക്‌ടർ കെ.യും ആനകളും തമ്മിലുള്ള വൈകാരികബന്ധം വ്യക്തമാക്കുന്ന കുറിപ്പ് തയാറാക്കുക.

17. ആസ്വാദനം തയാറാക്കുക. നാളുകളേറെക്കഴിഞ്ഞു; മഴമുകിൽ- ക്കീറുകളൊക്കെയും പോയ് മറഞ്ഞു വിണ്ണിലെമ്പാടും ജ്വലിക്കുന്ന സൂര്യന്റെ സ്വർണ്ണക്കതിരുകൾ പൂത്തുലഞ്ഞു! കൈവിട്ട കൂടു തിരക്കിയൊരുദിനം പോയകിളികൾ മടങ്ങിയെത്തി ഒട്ടേറെ നാഴിക താണ്ടിയണഞ്ഞവർ ഒന്നാനാംകുന്നിൽ പറന്നിറങ്ങി എന്നിട്ടുമൊട്ടും തുഷ്‌ടിയില്ലാതവ രെന്തേയവിടെത്തളർന്നിരിക്കാൻ? എന്നിട്ടുമുൽക്കടനൊമ്പരം കൊണ്ടവ- രെന്തേയുറക്കെ നിലവിളിക്കാൻ? ഒന്നാനാം കുന്നിലക്കൂടില്ല; കൂടുള്ള കൊമ്പില്ല, കൊമ്പുള്ള വൃക്ഷമില്ല! ആടിത്തിമർക്കുന്ന കാടില്ല, കാടിന്നു തോടിന്റെ തങ്കച്ചിലങ്കയില്ല! ഒന്നാനാം കുന്നിൽ തളർന്നു വീഴുമ്പോഴ- പ്പക്ഷികളിങ്ങനെ കേണുപാടി “ഞങ്ങടെ കുന്നിലെ കാടും മരങ്ങളും കൂടും കുലവും മുടിച്ചതാരോ….?(ഒന്നാനാം കുന്നിന്മേൽ… -പി. മധുസൂദനൻ) കവിതയുടെ ആശയം, സമകാലിക പ്രസക്തി, സന്ദേശം ഇവ വിശകലനം ചെയ്‌ത്‌ കുറിപ്പ് തയാറാക്കുക.

Answers

15. മക്കളുടെ സ്നേഹമില്ലായ്മയിൽ പരിഭവം ഇല്ലാത്ത ഒരു വൃദ്ധയായ അമ്മയാണ് മാധവിക്കുട്ടിയുടെ അമ്മ എന്ന കഥയിലെ പ്രധാന കഥാപാത്രം . വൃദ്ധ ഒറ്റയ്ക്കാണ് താമസിക്കുന്നത് . അവരുടെ ഭാര്യമാരും വിദേശത്താണ് .ദയനീയമായിരുന്നു അവ മുടെ ജീവിതം പച്ചക്കറി വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറിടിച്ചു പാൽക്കാരൻ ബോലേ റാമും ടാക്സി ഡ്രൈവറും ഡോക്ടറും അവരെ സഹായിക്കുന്നു. ‘അമ്മേ’ എന്നാണ് അവരെല്ലാം വൃദ്ധയെ വിളിച്ചത്. വ്യദ്ധ കേൾക്കാൻ ആഗ്രഹിക്കുന്ന സ്നേഹ പൂർവമായ ആ വിളി അവരെ സ്വാധീനിക്കുന്നത് കഥാസന്ദർഭ ങ്ങളിൽ നിന്ന് മനസ്സിലാക്കാം.

അമ്മ എല്ലാവരോടും സ്നേഹത്തോടെയാണ്

പെരുമാറുന്നത്. താൻ ഒറ്റയ്ക്കാണെന്നും കൾ അന്വേഷിക്കാറില്ല എന്നും മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. വീട്ടിൽ അമ്മയെ ശുശ്രൂഷിക്കാൻ മക്കളില്ലേ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ മക്കൾ വീട്ടിൽ ഉണ്ടെന്ന് അർത്ഥത്തിൽ വൃദ്ധ തലയാട്ടുകയാണ് ചെയ്തത് അതുപോലെ അമ്മയെ മക്കളുടെ അടുത്താക്കിയിട്ടേ പോകൂ എന്നുപറഞ്ഞ ടാക്‌സിഡ്രൈവറെ കുട്ടികൾ പേടിക്കുമെന്ന് പറഞ്ഞ് അമ്മ തടയുന്നു. ഇവിടെ യൊന്നും പരിഭവത്തിൻ്റെ ലാഞ്ഛന നമുക്ക് കണ്ടെത്താൻ കഴിയില്ല. മക്കളെ നല്ല നിലയിലാക്കുക എന്ന കടമ നിറവേറ്റി ആ ചാരിതാർഥ്യത്തോടെ അവർ ശിഷ്‌ടകാലം കഴിക്കുകയാണ്. ദുഃഖങ്ങളേറെയുണ്ടെങ്കിലും അതൊക്കെ ഉള്ളിലൊതുക്കി കഴിയുന്ന, നമ്മുടെ നാട്ടിലെ ഒറ്റപ്പെട്ടുപോയ അനേകം വ്യദ്ധജ നങ്ങളുടെ പ്രതീകമാണ് ഈ അമ്മ. 

 

16. ഡോ.കെ.യും ആനകളും തമ്മിലുള്ള വൈകാരികബന്ധം വെളിപ്പെടുന്ന നിരവധി സന്ദർഭങ്ങൾ പാഠഭാഗത്തുണ്ട്. ഡോക്ടർ ആത്‌മാർഥവും വൈകാരികവുമായാണ് ആനക ളോട് ഇടപെടുന്നത്. അത് അനുഭവിച്ചും അനുസരിച്ചും കൂടെ നില്ക്കുകയാണ് കാട്ടാനകൾ. വർഷങ്ങൾക്കുമുമ്പ് ഗുരുത രമായി പരിക്കേറ്റ അമ്മയെ പരിചരിച്ച് രക്ഷപ്പെടുത്തിയ ഡോക്ട്‌ റുടെ അരികിലേക്ക് മുറിവേറ്റ കാലുമായി കിലോമീറ്ററുകളോ ളം സഞ്ചരിച്ച് എത്തുന്ന കുട്ടിയാന, ഡോക്‌ടറും ആനകളും തമ്മിലുള്ള വൈകാരികബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് നമുക്ക് കാണിച്ചുതരുന്നു. വർഷങ്ങൾക്കു മുമ്പ് ചികിത്സിച്ച അമ്മയാനയെയും അന്ന് അതിനോടൊപ്പമുണ്ടായിരുന്ന കുട്ടിയെയും ഓർത്തിരിക്കുന്ന ഡോക്‌ടറും സഹജീവിസ്നേ ഹത്തിന്റെ ഉദാത്തമാതൃകയാണ്. മുപ്പതോളം ആനകൾ ഒന്നിച്ച് തുമ്പിക്കൈ ഉയർത്തി ചിന്നംവിളിച്ച് ഡോക്‌ടറോടുള്ള നന്ദി പ്രക ടിപ്പിക്കുന്ന സന്ദർഭവും വൈകാരികമായ അടുപ്പത്തിൻ്റെ മറ്റൊരു അടയാളമാണ്.

 

17. പി. മധുസൂദനൻ്റെ ഒന്നാനാംകുന്നിന്മേൽ എന്ന കവിത മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ ഭൂമിയിലെ ജീവജാലങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് വ്യക്‌തമാക്കുന്നതാണ്. മുട്ടയിടാൻ കാലമായപ്പോൾ ഒന്നാനാം കുന്നിലെ പഴയ കൂടുതേടി പറന്നെത്തിയതാണ് ഒരുകൂട്ടം കിളികൾ. അവർ വന്നത് കത്തുന്ന വെയിലിൽ വാടിത്തളർന്നാണ്. തണൽ കൊതിച്ച്, കൂടുതേടി വന്ന അവർക്ക് തങ്ങളുടെ കൂടും കൂടിരുന്ന മരവും ഒന്നും കാണാൻ കഴിഞ്ഞില്ല. മനുഷ്യൻ്റെ സ്വാർത്ഥത ഒരു മരത്തെയല്ല ഒരു കാടിനെത്തന്നെ ഇല്ലാതാക്കി. ആടിത്തിമർത്തിരുന്ന കാടില്ലാതായതോടെ ചിലങ്ക കിലുക്കി ഒഴുകിയിരുന്ന തോടും വറ്റിപ്പോയി. ഒരു മരം വെട്ടുമ്പോൾ നമുക്ക് നഷ്‌ടമാകുന്നത് എന്തെല്ലാമാണെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുകയാണ്. കൂടു നഷ്‌ടപ്പെട്ട, കാടു നഷ്‌ടപ്പെട്ട കിളികൾ തങ്ങളുടെ കൂടും കുലവും മുടിച്ചതാരെന്ന് ചോദിച്ച് കരയുകയാണ്. കാടിനെ ഇല്ലാതാക്കിയ, കടന്നുകയറി ചൂഷണം നടത്തിയ മനുഷ്യരോടുള്ള ചോദ്യമായി കവിത മാറുകയാണ്

Category: STD IXStudy Room