First Midterm Exam Model Questions and Answers STD IX Malayalam II

September 03, 2024 - By School Pathram Academy

First Midterm Exam Model Questions and Answers STD IX Malayalam II 

മലയാളം അടിസ്ഥാനപാഠാവലി

സമയം: 2 മണിക്കൂർ

നിർദ്ദേശം

താഴെ കൊടുത്തിട്ടുള്ള ആറു പ്രവർത്തനങ്ങളിൽ ഒന്നാമ ത്തെ പ്രവർത്തനത്തിന് നിർബന്ധമായും ഉത്തരം എഴുത ണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങളിൽ നാലു പ്രവർത്തനങ്ങൾക്ക് മാത്രം ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1

വായിക്കാം എഴുതാം

താഴെ തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

ഒരിക്കൽ ഒരു സിംഹം വിശന്നുവലഞ്ഞ് നടക്കുകയായി രുന്നു. ഇങ്ങനെ നടക്കവേ മരത്തണലിൽ കിടന്നുറങ്ങുന്ന ഒരു മുയലിനെ അവൻ കണ്ടു. അവന് സന്തോഷമായി. ഒറ്റയടിക്ക് മുയലിൻ്റെ കഥ കഴിക്കാനായി സിംഹം കൈയു യർത്തി. അപ്പോഴാണ് ആ വഴി ഒരു കലമാൻ ഓടിപ്പോയത്. കലമാൻ്റെ ഇറച്ചിയുടെ രുചി ഓർത്തപ്പോൾ സിംഹത്തിന്റെ വായിൽ വെള്ളമൂറി. മുയലിനെ ഉണർത്താതെ അവൻ കലമാനിനു പിന്നാലെ കുതിച്ചു. ശബ്ദംകേട്ട് ഉണർന്ന മുയൽ കാര്യം മനസ്സിലായപ്പോൾ ഓടി രക്ഷപ്പെട്ടു. സിംഹം മാനിന്റെ പിന്നാലെ പാഞ്ഞെങ്കിലും അതിനെ കിട്ടിയില്ല. മാൻ മിന്നൽപോ ലെ പാഞ്ഞ് രക്ഷപ്പെട്ടു. നിരാശനായ സിംഹം മുയലിനെ പിടി ക്കാനായി തിരികെ മരച്ചുവട്ടിലെത്തി. അപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം അവന് മനസ്സിലായത്. മുയൽ ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നു. സിംഹം തൻ്റെ മണ്ടത്തര മോർത്ത് വിഷമിച്ചു.

(1) മുയൽ എവിടെയാണ് കിടന്ന് ഉറങ്ങിയിരുന്നത്?

. ഗുഹയ്ക്കുള്ളിൽ . മരത്തണലിൽ

. പുൽമേട്ടിൽ. കുറ്റിക്കാട്ടിൽ

(2) കൊല്ലുക എന്നതിനു പകരമായി കഥയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കേത്?

. ഒറ്റയടിക്ക് . മിന്നൽപോലെ .

 കഥ കഴിക്കുക . വെള്ളമൂറുക

(3) മുയലിനെ കൊല്ലാൻ തുടങ്ങിയ സിംഹം ആ പ്രവൃത്തി വേണ്ടെന്ന് വച്ചത് എന്തുകൊണ്ടാണ്?

. മുയലിനോട് അലിവുതോന്നിയിട്ട്

. കലമാനിനെ കണ്ടതുകൊണ്ട്

. മുയൽ ഉറങ്ങിക്കിടന്നതുകൊണ്ട് . ..വേട്ടക്കാരനെ കണ്ടിട്ട്

(4) സിംഹം കാണിച്ച മണ്ടത്തരം എന്തായിരുന്നു?

കൈയിൽ കിട്ടിയ മുയലിനെ വിട്ട് കലമാനിനു പിന്നാലെ പാഞ്ഞു.

 • മുയലിനെയും കലമാനിനെയും കൊന്നുകളഞ്ഞു.

മുയലിൻ്റെ കഥ കഴിച്ചു.

മുയലിനെ വിട്ട് മാനിനെ കൊന്നുതിന്നു.

( 5) കഥ നൽകുന്ന സന്ദേശം താഴെ പറയുന്നവയിൽ ഏതാണ്?

ഒന്നും വിട്ടുകളയരുത്.

.ലഭിച്ച ഭാഗ്യം ഉപേക്ഷിച്ച് കൂടുതൽ ഭാഗ്യം തിരഞ്ഞു പോകുന്നവർ നിരാശരാകും.

.അമിതവിശ്വാസം ആപത്ത് വിളിച്ചുവരുത്തും.

. ഭംഗി വർത്തമാനത്തിൽ വഞ്ചിതരാകരുത്

പ്രവർത്തനം 1,ഉത്തരം

(1) മരത്തണലിൽ

(2) കഥ കഴിക്കുക

(3) കലമാനിനെ കണ്ടതുകൊണ്ട്

(4) കൈയിൽ കിട്ടിയ മുയലിനെ വിട്ട് കലമാനിനു പിന്നാലെ

(5) ലഭിച്ച ഭാഗ്യം ഉപേക്ഷിച്ച് കൂടുതൽ ഭാഗ്യം തിരഞ്ഞു പോകുന്നവർ നിരാശരാകും.

പ്രവർത്തനം 2

അഭിപ്രായക്കുറിപ്പ്

‘മന്ദമുണർന്നു ദിഗന്തങ്ങൾ, നേരിയ മഞ്ഞുപോൽ പൂമഴയൊന്നു പാറി; പച്ചിലക്കൂട്ടവും പാടവും മാടവും ചക്രവാളാന്തവുമെങ്ങുമെങ്ങും ഒന്നു കുളിർന്നു നനഞ്ഞു ഹാ, യെന്തൊരു സുന്ദരാലേഖ്യം നീ, കേരളമേ’ (ഗ്രാമശ്രീകൾ)

(എ) വാക്കുകൾകൊണ്ടു വരച്ച മനോഹരമായ ചിത്രമാണ് കവിൽ ഭാഗം. നിങ്ങളുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി കുറിപ്പ് തയാറാക്കുക.

(ബി) താമര എന്നതിന് പകരം പദമേത്? (വാരിജം, അംബുദം, കുന്തളം, വിഹഗം)

പ്രവർത്തനം 2,ഉത്തരം

(എ) നേരം പുലർന്നു ദിക്കുകളും ജീവജാലങ്ങളും ഉണർന്നു. അപ്പോൾ മഞ്ഞുവീഴുന്നതുപോലെ ഒരു പൊടിമഴ പാറിവീഴാൻ തുടങ്ങി. കുറ്റിക്കാടുകളിലും പുൽനാമ്പുകളിലും പാടത്തും പാടവരമ്പത്തെ കുടിലിലും കണ്ണെത്താദൂരത്തുമെല്ലാം ആ പൊടി മഴ പാറിവീഴുന്നുണ്ടായിരുന്നു. ആ മഴയിൽ പ്രകൃതി ആകെ ഒന്നു കുളിർന്നതുപോലെ തോന്നി. പുലർകാലത്തെ ചെറുമഴയിൽ കുളിർന്നു നിൽക്കുന്ന മലയാളനാടിൻ്റെ ഭംഗി വാക്കുകളിലൂടെ വരച്ചിടുകയാണ് കവി. മനോഹരമായ ഒരു ചിത്രം നേരിൽക്കാണുന്ന അനു ഭവമാണ് ഈ വരികൾ വായി ക്കുമ്പോൾ നമുക്കുണ്ടാവുക.

 (ബി) വാരിജം

പ്രവർത്തനം 3,

വിലയിരുത്തൽക്കുറിപ്പ്

(എ) കർഷകർ വിദ്യാഭ്യാസം നേടിയതോടെ കാർഷികവൃത്തിയിൽ എന്തെല്ലാം മാറ്റങ്ങൾ കടന്നുവന്നു എന്നാണ് കർഷകനായ ചെറുവയൽ രാമൻ അഭിപ്രായപ്പെടുന്നത് ? വിലയിരുത്തി കുറിപ്പ് തയാറാക്കൂ.

(ബി) താഴെ കൊടുത്തിരിക്കുന്നവയിൽ കൃഷിയുമായി ബന്ധമില്ലാ ത്ത ചൊല്ല് ഏത്? . ഞാറുറച്ചാൽ ചോറുറച്ചു. . കൈയാടിയാലേ വായാടൂ . കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം. . പറിച്ചുനട്ടാലേ കരുത്തുകൂടൂ.

പ്രവർത്തനം 3,ഉത്തരം

 (എ) കർഷകർ വിദ്യാഭ്യാസം നേടിയതോടെ വിത്തുവിത യ്ക്കുന്നതിന്റെയും ഞാറു പറിച്ചുനടുന്നതിന്റെയുമെന്നും കൃത്യമായ സമയം കണക്കുകൂടാനും കാർഷികവൃത്തിയിൽ ഒരു ക്രമം കൊണ്ടുവരാനും സാധിച്ചു. വിളയിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അത് എന്തുകൊണ്ടാണെന്നും അതിന് പരി ഹാരം കാണാനും കഴിഞ്ഞത് വിദ്യാഭ്യാസം നേടിയതുകൊണ്ടാ ണ്. വിത്തിടുന്ന തീയതിയും വിളവെടുക്കുന്ന തീയതിയുമെല്ലാം കൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങിയതോ ടെ കൃഷിക്ക് എത്ര ദിവസം വേണം എന്നു കണ്ടെത്താൻ കർ ഷകനു കഴിഞ്ഞു. ഇങ്ങനെ ഓരോ വിത്തിനങ്ങളുടെയും മൂപ്പ് കണ്ടെത്താനും കൃഷിയുടെ സമയം നിശ്ചയിക്കാ നും കഴിഞ്ഞു. പലപ്പോഴായി വിത്തുവിതച്ച് മൂപ്പെ ത്തുന്ന സമയം നോക്കി എല്ലാ വിത്തിനങ്ങളുടെയും കൊയ്ത്ത് ഒരുമിച്ച് കൊണ്ടുവരാൻ കർഷകർക്ക് കഴിഞ്ഞത് ഇങ്ങനെ യാണ്. ഇത്തരത്തിൽ ഒരു കണക്കും ക്രമവും കൃഷിയിൽ കൊണ്ടുവന്നത് വിദ്യാഭ്യാസവും അനുഭവപരിചയവുമാണ്. കർഷകർ തമ്മിലുണ്ടായി രുന്ന ആശയവിനിമത്തത്തിലൂടെ ഈ അറിവുകൾ കൈമാറിപ്പോന്നിട്ടുമുണ്ട്.

(ബി) കൈയാടിയാലേ വായാടൂ

പ്രവർത്തനം 4 കുറിപ്പ്

തൃശൂർ ജില്ലയിലെ നാടൻകലാരൂപമായ ‘കുമ്മാട്ടി പരിചയപ്പെട്ടല്ലോ 

(എ) ഒരു കലാരൂപത്തെക്കുറിച്ചുള്ള സൂചനകളാണ് ഇവിടെ തന്നിട്ടുള്ളത് വികസിപ്പിച്ച് കുറിപ്പ് തയ്യാറാക്കുക

.വടക്കേ മലബാറിൻ്റെ തനതുകലാരൂപം

.കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അരങ്ങേറു ന്നു.

പ്രകൃതിദത്തമായ ചായങ്ങൾ കൊണ്ടുള്ള മനോഹരമായ മുഖത്തെഴുത്ത്

.ദൈവം എന്ന പദത്തിൽനിന്നാണ് തെയ്യം എന്ന വാക്കുണ്ടായത്. . .

തെയ്യത്തിൻ്റെ സാഹിത്യരൂപമാണ് തോറ്റംപാട്ട്,

. ചെണ്ട ,ചേങ്ങില ഇലത്താളം ,കുറുങ്കുഴൽ ,തകിൽ തുടങ്ങിയവ വാദ്യോപകരണങ്ങൾ

അമ്മദൈവങ്ങളെയും വീരന്മാരെയും തെയ്യങ്ങളായി കെട്ടി ആരാധിക്കുന്നു.

(ബി) കുമ്മാട്ടിക്കളിയുമായി ബന്ധമില്ലാത്ത പദം താഴെ കൊടുത്തി രിക്കുന്നവയിൽ ഏതാണ്?

പർപ്പടകപ്പുല്ല് ,നാടോടിക്കലാരൂപം ,പൊയ്മുഖം ,പാളക്കോലം

പ്രവർത്തനം 4 ഉത്തരം

(എ) ഉത്തരകേരളത്തിൽ വിശേഷിച്ചും കണ്ണൂർ, കാസർഗോഡു ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു അനുഷ്‌ഠാനനർത്തന കലയാണ് തെയ്യം. ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം എന്ന വാക്കുണ്ടായത്. തെയ്യത്തിൻ്റെ സാഹിത്യരൂപമാണ് തോറ്റം പാട്ട്. ഒരാൾ തെയ്യത്തിൻ്റെ കോലം കെട്ടിക്കഴിഞ്ഞാൽ ആ ആളെ ദൈവമായിട്ടാണ് സങ്കല്പിക്കുന്നത്. ദേവതകൾ, മരിച്ചുപോയ കാരണവന്മാർ, വിരപുരുഷന്മാർ തുടങ്ങി പല കോലങ്ങളും കെട്ടിയാടുന്നു. ദേവീദേവന്മാരുടെയോ വീരപുരുഷന്മാരുടെയോ പ്രതിഷ്ഠ യുള്ള കാവുകളിലാണ് തെയ്യമാടുന്നത്. നാനൂറിൽപരം തെയ്യ ങ്ങളുള്ളതായി പറയുന്നുണ്ടെങ്കിലും നൂറോളം തെയ്യങ്ങ ളുടെ വേഷങ്ങളാണ് കൂടുതലായും കെട്ടിയാടാറുള്ളത്. കവുങ്ങിൻപാളകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ മുഖം മൂടിയും കുരുത്തോലകൊണ്ട് പ്രത്യേകരീതിയിൽ വളച്ചു ണ്ടാക്കിയ ‘ഉട’യും തെയ്യത്തിൻ്റെ വേഷത്തിലെ പ്രധാന ഘടക മാണ്. മനയോല, ചായില്യം, കരിമഷി, മഞ്ഞൾപ്പൊടി, അരിമാവ് എന്നിവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും പതിവുണ്ട്. വാദ്യോപകരണങ്ങളിൽ പ്രധാനം ചെണ്ടയാണ്. ചേങ്ങില, തകിൽ, ഇലത്താളം, കുറുങ്കുഴൽ എന്നിവയും ഉപയോ ഗിക്കാറുണ്ട്. വണ്ണാൻ, മലയൻ, മാവിലൻ, അഞ്ഞൂറ്റാൻ, വേലൻ, പുലയൻ തുടങ്ങിയ സമുദായക്കാരാണ് തെയ്യം കെട്ടി ആടുന്നത്.

(ബി) പാളക്കോലം

പ്രവർത്തനം 5 വിശകലനക്കുറിപ്പ്

ചേർക്കുണ്ടിൽ താഴ്ത്തുമീ ത്തൂവിരൽ ത്തു മ്പത്രേ

നാട്ടിൻ്റെ നന്മകൾ നെയ്തെടുന്നൂ! (ഗാമികൾ)

(എ) പാടത്ത് അധ്വാനിക്കുന്ന ഗ്രാമീണസ്ത്രീകളാണ് നാടിൻ്റെ നന്മകൾ നെയ്തെടുക്കുന്നത് എന്ന ആശയം വിശകലനം ചെയ്‌ത്‌ കുറിപ്പ് തയാറാക്കുക.

(ബി) ഗ്രാമശ്രീകൾ എന്ന കവിത എഴുതിയത് ആര് ? 

പ്രവർത്തനം 5,ഉത്തരം

 (എ) അധ്വാനമാണ് നാടിൻ്റെ സമ്പത്ത്. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി അധ്വാനിക്കുമ്പോൾ അതിൻ്റെ മഹത്വം ഏറുന്നു. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണസാധനത്തിൻ്റെയും പിന്നിൽ അനേ കമാളുകളുടെ അധ്വാനമുണ്ട്. മഞ്ഞും മഴയും വെയിലും കൊണ്ട് കുറെയാളുകൾ പാടത്ത് പണിയെടുത്തില്ലായി രുന്നെങ്കിൽ നാം പട്ടിണിയാകുമായിരുന്നു. ഭക്ഷ്യകാര്യങ്ങ ളിൽ നാം സ്വയംപര്യാപ്‌തരാകണം. കർഷകർ ചേറിലും ചെളി യിലും പണിയെടുക്കുന്നതുകൊണ്ടാണ് നാമെല്ലാവരും ഭക്ഷണം കഴിക്കുന്നത്. അതുകൊണ്ടാണ് ചേർക്കുണ്ടിൽ താഴ്ത്തുന്ന തൂവിരൽത്തുമ്പാണ് നാടിൻ്റെ നന്മകൾ നെയ്തെടുക്കുന്നത് എന്നു പറഞ്ഞിരിക്കുന്നത്. ഗ്രാമത്തിൽ ഐശ്വര്യം ഉണ്ടാകുന്നത് അധ്വാനത്തിലൂടെയാണ്. പാടത്ത് അധ്വാനിക്കുന്ന ഗ്രാമീണസ്ത്രീകൾ (ഗ്രാമശ്രീകൾ)ഗ്രാമത്തിന്റെ ഐശ്വര്യം തന്നെയാണ്. (ബി) കടത്തനാട്ട് മാധവി അമ്മ

പ്രവർത്തനം 6

പ്രസംഗം

നെൽക്കൃഷി കേരളീയർ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണിന്ന് നാം കാണുന്നത്. അരി ഉൾപ്പെടെയുള്ള ഭക്ഷ്യോൽ പ്പന്നങ്ങൾ നാം അന്യസംസ്‌ഥാനങ്ങളിൽ നിന്നും വാങ്ങിക്കുക യാണ്. നമ്മുടെ പഴയ കാർഷികവ്യവസ്‌ഥിതിയിലേക്കു തിരിച്ചു വരേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ഒരു പ്രസംഗം തയാറാക്കുക.

പ്രവർത്തനം 6,ഉത്തരം

മാന്യസുഹൃത്തുക്കളേ, കേരളീയരുടെ മുഖ്യാഹാരമാണല്ലോ നെല്ലരി. അരിയാഹാരം ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് നമുക്ക് സങ്കല്പ്‌പിക്കാൻപോ ലുമാകില്ല. നമുക്ക് ആവശ്യമുള്ള അരി കേരളത്തിൽ തന്നെ ഉല്പ‌ാദിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി ദയനീയമാണ്. കൃഷിച്ചെലവുകൾ കൂടുകയും നെല്ലിന് വില കിട്ടാതാകുകയും ചെയ്‌ത സാഹചര്യത്തിൽ കർഷകരിൽ പലർക്കും ക്യഷിയിൽ താല്‌പര്യമില്ലാതായി. കൂടുതൽ ജോലിക്കാരെ ആവശ്യമില്ലാത്ത ക്യഷികൾ ചെയ്യാ നായിരുന്നു ചിലരുടെ താല്‌പര്യം. മറ്റു ചിലരാകട്ടെ ക്യഷി യിടങ്ങൾ നികത്തി കെട്ടിടങ്ങൾ പണിതു. വേറെ ചിലർ നെല്ല് കൃഷി ചെയ്യേണ്ട സ്‌ഥലത്ത് ചെമ്മീൻ കൃഷി തുടങ്ങി. അറിഞ്ഞും അറിയാതെയും ഇവരെല്ലാം കൃഷിയിൽനിന്നും അകന്നുപോകുകയാണ് ചെയ്യുന്നത്. മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് അരി കിട്ടിയില്ലെങ്കിൽ നമ്മൾ പട്ടിണിയാകുമെന്ന അവസ്‌ഥയാണ് ഇന്നുള്ളത്. ഓഫീസുകളിലെ ജോലി മാത്രമാണ് മഹത്തരമെന്ന് ചിന്തിക്കുന്ന ഒരു സമൂഹം വളർന്നു വന്നതാണ് ഇതിന് പ്രധാന കാരണം.

കർഷകരും കർഷകത്തൊഴിലാളികളും ഈ നാടിൻ്റെ സമ്പത്താണ്. മറ്റുള്ളവർ കൃഷി ചെയ്‌തുണ്ടാക്കുന്നവ ലജ്ജയില്ലാതെ ഭക്ഷിച്ചാൽ മാത്രം പോരാ. സ്വന്തമായി എന്തെങ്കിലും ഭക്ഷ്യവസ്തു കൃഷി ചെയ്‌തുണ്ടാക്കാൻ ഓരോരുത്തർക്കും കഴിയണം. പുതിയൊരു കാർഷിക സംസ്‌കാരം ഇവിടെ വളർന്നു വരണം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

നന്ദി, നമസ്ക‌ാരം

Category: NewsStudy Room