മുണ്ടകൈ ചൂരൽമല സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ കണ്ണീർ കഥ എങ്ങും നിറഞ്ഞു നിൽക്കുമ്പോൾ എല്ലാം സ്വന്തം ഹൃദയത്തിൽ തറച്ച പോലെ വാവിട്ടു കരയുകയാണ് മലപ്പുറം കൂമണ്ണ GMLPS ലെ ഒന്നാം ക്ലാസുകാരി ഋഷിഖ

August 04, 2024 - By School Pathram Academy

G M L P S കൂമണ്ണയിലെ ഒന്നാം ക്ലാസുകാരി ഋഷിഖയുടെ സംയുക്ത ഡയറി

ലോകത്തെ നടുക്കിയ മുണ്ടകൈ ചൂരൽമല സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ കണ്ണീർ കഥ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ എല്ലാം സ്വന്തം ഹൃദയത്തിൽ തറച്ച പോലെ വാവിട്ടു കരയുകയാണ് മലപ്പുറം കൂമണ്ണ GMLPS ലെ ഒന്നാം ക്ലാസുകാരി ഋഷിഖ 

സൈന്യവും ,രക്ഷാപ്രവർത്തകരും വെള്ളത്തിൽ ഇറങ്ങുന്നത് കണ്ട് അവർക്ക് എന്തെങ്കിലും ദുരിതം വരുമോ ? എന്ന ആശങ്കയും പങ്കുവെക്കുന്നു.

ചൂരൽ മല അധ്യാപകർ കരയുന്ന കാഴ്ച്ച കണ്ട് എന്റെ ടീച്ചറെ കാണണം. എനിക്ക് സ്കൂളിൽ പോവണം എന്ന് പറഞ്ഞ് വീഡിയോ call ചെയ്തപ്പോൾ അവളുടെ സങ്കടം കേട്ട് ടീച്ചറും കരഞ്ഞു. ടീച്ചർ വയനാട് ജോലി ചെയ്തതല്ലേ ?

എനിക്ക് അച്ഛൻ തന്ന എല്ലാ പണവും നമുക്ക് അവിടുത്തെ കൂട്ടുകാർക്ക് പോയി കൊടുക്കാമെന്ന വാക്കാണ് എന്നെ വല്ലാതെ സങ്കടപെടുത്തിയത് എന്ന് ടീച്ചർ പറയുന്നു.

വിശമിക്കേണ്ട

നീ ഡയറി രൂപത്തിൽ എല്ലാം എഴുത് എന്ന് പറഞ്ഞപ്പോഴുള്ള ഡയറിയാണ് നാം വായിച്ചത്.

അമ്മാ….

എനിക്ക് ടീച്ചറെ കാണണം

ആ ടീച്ചർ കരയുന്നുണ്ടല്ലോ ….

എന്റെ ടീച്ചർ എവിടെ

ഇനി എന്നാണ് ഞാൻ സ്കൂളിൽ പോവുക ?

ആ ഒലിച്ചു പോയ കൂട്ടുകാർക്കും പുതിയ യൂണിഫോം കാണില്ലേ?

പുതിയ പുസ്തകം കിട്ടിയില്ലേ?

അവരുടെ അമ്മമാർ എവിടെ ?

ഞാൻ സ്കൂളിൽ പോവുമ്പോൾ എന്റെ ടീച്ചർ അവിടെ ഉണ്ടാവോ?

എന്റെ സ്കൂളും ഇതു പോലെ ആവോ ?

ഞങ്ങളുo ടീച്ചറും കൂടി ഉണ്ടാക്കിയ പറവകളും മഞ്ഞക്കിളികളും

അവിടെ തന്നെ കാണോ ?

തുടങ്ങിയ പല പല ചോദ്യങ്ങൾ ചോദിക്കുന്ന മോളുടെ ചോദ്യത്തിന് മുന്നിൽ കരച്ചിൽ മറുപടി നൽകാനേ കഴിയുന്നൊള്ളു.

രക്ഷാപ്രവർത്തനത്തിനിടെ സൈന്യത്തിനും മറ്റുള്ളവർക്കും എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ഇപ്പോഴുള്ള മോളുടെ ആശങ്ക.

അവർക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാൻ ഞാൻ മോളോടു പറഞ്ഞിട്ടുണ്ട്.

അത് പോലെ തന്നെ ചൂരൽ മല സ്കൂൾ ടീച്ചേഴ്സ് കരയുന്നത് കണ്ട് സഹിക്കാൻ പറ്റാതെ മോൾ ടീച്ചറെ കാണണമെന്നും സംസാരിക്കണമെന്നും വാശിപിടിക്കുന്നു .

അവൾക്ക് അച്ഛൻ കൊടുക്കുന്ന പണം സ്വരൂപിച്ചത് പുസ്തകവും ബാഗും, കുടയും നഷ്ട്ടപ്പെട്ട കൊച്ചു കൂട്ടുകാർക്ക് നൽകണം എന്നും പറയുന്നു.

അവളും ഞാനും എല്ലാ സങ്കടവും മറക്കാൻ ഡയറി എഴുതിയതാണ് ടീച്ചർക്ക് അയച്ചത്

Category: NewsSchool News