IT ക്വിസ് – 1, ചോദ്യവും ഉത്തരവും
- IT ക്വിസ് – 1
- ചോദ്യവും ഉത്തരവും
1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2. സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്യുന്ന ‘A Better India, A Better World’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
3. ഓണ്‍ലൈന്‍ സ്വതന്ത്ര സര്‍വ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി?
4. അമ്പത്തഞ്ചിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൌരന്മാര്ക്കായി അവതരിപ്പിച്ച ഒരു ഇന്ത്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്?
5. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന ഖ്യാതി നേടിയ പെണ്‍കുട്ടി?
6. ഓപ്റ്റിക്കല്‍ ഫൈബറുകളുടെ ആവിര്‍ഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകന് (നോബല്‍ സമ്മാന ജേതാവ്)?
7. മുള കൊണ്ട് മൌസും കീബോര്‍ഡും നിര്‍മ്മിച്ച കമ്പനി?
8. ‘ഡോകോമോ’ ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അര്‍ഥമാക്കുന്നത്?
9. കോരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനം?
10. സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂര്‍ണ്ണ രൂപം?
ഉത്തരം
1. ആന്‍ഡ്രോയ്ഡ്
2. എന്‍.ആര്. നാരായണ മൂര്‍ത്തി
3. 21 ഡിസംബര്‍, 2001
4. verdurez.com
5. എട്ടാം വയസ്സില്‍ കോഴിക്കോട് പ്രസന്റേഷഷന്‍ സ്കൂളിന്റെ വെബ്സൈറ്റ് രൂപകല്പന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6. ചാള്‍സ് കാവോ
7. അസൂസ്
8. ജപ്പാനീസ്, ‘എല്ലായിടത്തും’
9. സ്കൂള്‍ വിക്കി (www.schoolwiki.in)
10. Service and Payroll Administrative Repository of Kerala