IT ക്വിസ് -Part – 5

October 17, 2022 - By School Pathram Academy

IT ക്വിസ് -5

 

 

1. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്ക്) നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം?

2. സി-ഡാക്ക് നിര്‍മ്മിച്ച സൈബര്‍ കുറ്റാന്വേഷണ സോഫ്റ്റ്വെയറിന്റെ പേര്?

3. ഇന്ത്യയിലെ ഇ-മെയിലുകളില്‍ ഇരുപത്തി എട്ടില്‍ ഒന്ന് വൈറസ് ഉള്‍ക്കൊണ്ടതാണെന്ന് പഠനം നടത്തിയ സ്ഥാപനം?

4. 2008-ലെ ഗിന്നസ് ലോക റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയ മൊബൈല്‍ ഹാന്‍ഡ് സെറ്റ് കമ്പനി?

5. ‘Connecting People’ എന്ന സന്ദേശം ഏത് മൊബൈല്‍ കമ്പനിയുടെയുടേതാണ്?

6. മഹദ്വചനങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?

7. പാട്ട് പ്ലേ ചെയ്യുന്നതോടൊപ്പം ഡാന്‍സ് ചെയ്യാന്‍ കഴിവുള്ള മ്യൂസിക് പ്ലേയര്‍?

8. കിടന്നുകൊണ്ട് ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേകം തയ്യാര്‍ ചെയ്ത സ്റ്റാന്‍ഡ് പുറത്തിറക്കിയ കമ്പനി?

9. കമ്പ്യൂട്ടര്‍ ലോകത്തെ സമ്പൂര്‍ണ്ണ നിലയിലുള്ള ആദ്യത്തെ വൈറസ്?

10. ഇന്ത്യയില്‍ ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന വയര്‍ലെസ് ഓപറേറ്റര്‍ കമ്പനി?

 

ഉത്തരം

1. BOSS (ഭാരത് ഓപറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്)

2. സൈബര്‍-ചെക്ക്

3. മെസ്സേജിംഗ് സെക്യൂരിറ്റി ആന്റ് മാനേജ്മെന്റ് സര്‍വീസ് സ്ഥാപനമായ ‘മെസ്സേജ് ലാബ്സ്’.

4. സാംസംഗ്

5. നോക്കിയ

6. Saidwhat.co.uk

7. സോണിയുടെ ‘സോണി റോളി’

8. Thanko

9. എല്‍ക് ക്ലോണര്‍

10. ടാറ്റാ ഇന്‍ഡികോം

Category: NewsQUIZ