Joining time

July 13, 2022 - By School Pathram Academy

Joining time നെക്കുറിച്ച്

1) ഒരു കെട്ടിടത്തിലെ ഓഫീസിൽ നിന്ന് അതേ കെട്ടിടത്തിലെ മറ്റൊരു ഓഫീസിലേക്കോ, അതേ ഓഫീസിലേക്കോ ആണ് സ്ഥലമാറ്റമെങ്കിൽ No Joining time.

(ഉദാ: എക്സൈസ് കോപ്ലക്സിലുള്ള ഓഫീസ് )

2) 08 കിലോമീറ്ററിനുള്ളിലുള്ള സ്ഥലമാറ്റത്തിന് – ഒരു ദിവസം Joining time.

3) 08 കി.മി. പുറത്തുള്ള സ്ഥലമാറ്റത്തിന് – 6 ദിവസം Preparation time + Journey time ലഭിക്കും.
(Journey time- For rail – every 500 KM – 1 day and its fraction I day. റോഡ് മാർഗ്ഗം – ഓരോ 150 കി.മി. അതിന്റെ fraction നും ഓരോ ദിവസം വീതം.)

4) ഞായറാഴ്ച Joining time കണക്കുകൂട്ടുന്നതിൽ നിന്ന് ഒഴിവാക്കും.
(എന്നാൽ 8 കി.മി. ഉള്ളിലുള്ള സ്ഥലമാറ്റത്തിന് ഞായറാഴ്ച / പൊതു അവധി ഒരു ദിവസമായി കണക്കാക്കും)

5) Joining time കഴിഞ്ഞ് Public holiday വരുകയാണെങ്കിൽ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചാൽ മതി.
(ഉദാ: ക്രമ. നമ്പർ 4, 5 അനുസരിച്ച് 8 KM പുറത്തുള്ള സ്ഥലമാറ്റം – 19/07/2019 വെള്ളി AN റിലീവ് ചെയ്താൽ 29/07/2019 തിങ്കളാഴ്ച FN ന് join ചെയ്യണം. 20/07/2019 ശനി AN റിലീവ് ചെയ്താൽ 30/07/2019 ചൊവ്വ Join ചെയ്യണം.)

6) On request ലാണ് സ്ഥലമാറ്റമെങ്കിൽ Joining time not allowed. Journy time ലഭിക്കും.

7) Joining time ൽ അവധിയിൽ പ്രവേശിച്ചാൽ relieve തീയതി മുതൽ അവധിയായി കണക്കാക്കും. അവധി തീരുന്നതിന്റെ അടുത്ത ദിവസം മുതൽ Joining time പരിഗണിക്കുകയുള്ളു.

8) സ്ഥലമാറ്റം അറിഞ്ഞ ശേഷം അവധിയിൽ പ്രവേശിച്ചാൽ പുതിയ ആൾ വന്ന് ജോലിയിൽ പ്രവേശിക്കുംപോൾ അവധിയിലുള്ളയാൾ റിലീവ് ആകുന്നു. അനുവദിച്ച അവധിക്കുശേഷം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണ്ടതാണ്. Joining time ഇല്ല.

9 ) സ്ഥലം മാറ്റുന്ന അധികാരിക്ക് പ്രത്യേക സാഹചര്യത്തിൽ Joining time ൽ കുറവ് വരുത്താവുന്നതാണ്. അത്തരം സന്ദർഭത്തിൽ സ്ഥലമാറ്റ ഉത്തരവിൽ സാധാരണ സൂചിപ്പിക്കുന്നതാണ്.

Category: NewsSchool Academy