KEAM 2022: കേരള മെഡിക്കൽ/എൻജിനീയറിങ്ങ് പ്രവേശനം, അപേക്ഷ സമർപ്പണം തുടങ്ങി,ആവശ്യമുള്ള രേഖകൾ/വിവരങ്ങൾ…

April 19, 2022 - By School Pathram Academy

KEAM 2022: കേരള മെഡിക്കൽ/എൻജിനീയറിങ്ങ് പ്രവേശനം, അപേക്ഷ സമർപ്പണം തുടങ്ങി, അവസാന തീയതി ഏപ്രിൽ 30.

സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി.

ആവശ്യമുള്ള രേഖകൾ/വിവരങ്ങൾ :

 

1. SSLC സർട്ടിഫിക്കറ്റ്

2. Plus Two സർട്ടിഫിക്കറ്റ് (പാസായവർ)

3. മൊബൈൽ നമ്പർ

4. ഇമെയിൽ ഐ ഡി

5. ഫോട്ടോ

6. ഒപ്പ്

7. ആധാർ

8. വരുമാന സർട്ടിഫിക്കറ്റ് (വരുമാന ആനുകൂല്യം ആവശ്യമുള്ളവർക്ക്)

9. OBC വിഭാഗക്കാർ ആണെങ്കിൽ – Non-Creamy Layer സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നുളളത്)

10. SC വിഭാഗക്കാർ ആണെങ്കിൽ Community Certificate (താലൂക്കാഫീസിൽ നിന്നുളളത്)

11. EWS വിഭാഗക്കാർ

(സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർ) ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുളള EWS സർട്ടിഫിക്കറ്റ് – നിശ്ചിത മാതൃകയിൽ ഫോട്ടോ പതിച്ച് ലഭിക്കുന്നത്.

ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് 5 വരെയാണ്. രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10.സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരും എൻ ആർ ഐ ക്വാട്ടാ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്.

എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26 ന്. ജൂലൈ 25നോ അതിനുമുൻപോ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക ആഗസ്റ്റ് 15 നകം പ്രസിദ്ധീകരിക്കും. മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് യുജി (NEET UG) പരീക്ഷയേയും ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനം ദേശീയ അഭിരുചി പരീക്ഷയായ നാറ്റ (NATA)യേയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.

മെഡിക്കൽ/ ആർക്കിടെക്ചർ കോഴ്സുകളിൽ സംസ്ഥാന കൗൺസിലിങ്ങിലൂടെ കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും കീമിന് അപേക്ഷ നൽകേണ്ടതാണ്.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More