Kerala PSC LDC Coaching Class -40; റാബി വിളകൾ

February 08, 2024 - By School Pathram Academy

റാബി വിളകൾ

റാബി വിളയ്ക്ക് ഉദാഹരണം?

[a] ജോവർ

[b] റാഗി

[c] ബജ്റ

[d] ബാർലി ഓർഗനൈസേഷൻ

 

▪️ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ശൈത്യ കാലത്ത് വിതച്ച് വസന്ത കാലത്ത് വിളവെടുക്കുന്ന കാർഷിക വിളകളാണ് റാബി വിളകൾ.

 

▪️ ‘ശൈത്യകാല വിളകൾ’ എന്നറിയപ്പെടുന്നത് റാബി വിളകളാണ്

 

▪️ റാബി വിളകൾ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിതയ്ക്കുന്നത്

 

▪️ ഏപ്രിൽ, മെയ് മാസങ്ങളിൽ റാബി വിളകളുടെ വിളവെടുപ്പ് ആരംഭിക്കും

 

▪️ ഇന്ത്യയിലെ പ്രധാന റാബി വിള ഗോതമ്പാണ്. കൂടാതെ ബാർലി, കടുക് എന്നിവയാണ് മറ്റ് റാബി വിളകൾ

 

▪️ മൺസൂൺ വിളകൾ അല്ലെങ്കിൽ ശരത് കാല വിളകൾ എന്നും അറിയപ്പെടുന്നത് ഖാരിഫ് വിളകളാണ്.

 

▪️ മൺസൂൺ സീസണിൽ ജൂൺ, ജൂലൈ മാസങ്ങളിലാണ് ഖാരിഫ് വിളകൾ നടുന്നത്.

 

▪️ സാധാരണയായി സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ വിളവെടുക്കും

 

▪️ നെല്ല്, ചോളം, ജോവർ,പരുത്തി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഖാരിഫ് വിളകൾ

 

▪️ ശൈത്യകാലത്ത് കൃഷി ചെയ്യുന്ന റാബി വിളകളിൽ നിന്ന് വ്യത്യസ്തമായി, ഖാരിഫ് വിളകൾക്ക് നല്ല മഴ ആവശ്യമാണ്.

 

▪️ ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുൻപ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സയ്യിദ് വിളകൾ എന്ന് പറയുന്നത്.

 

▪️ മാർച്ച് മാസത്തോടെ സയ്യിദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.

 

▪️ ഉഷ്ണകാലാവസ്ഥയിൽ വളരുമെങ്കിലും സയ്യിദ് വിളകൾക്ക് കൃത്യമായ അളവിൽ ജലവും ആവശ്യമാണ്.

 

▪️ മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്യിദ് വിളകൾ കൃഷി ചെയ്യുന്നത്.

 

▪️ പാവയ്ക്ക, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയവ സയ്യിദ് വിളകൾക്ക് ഉദാഹരണമാണ്.

 

 

Category: LDCNews

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More