Kerala PSC LDC Coaching Class – 43; ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
■ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ലാണ് രൂപം കൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രീയ കക്ഷിയായി അറിയപ്പെടുന്നതും നിലവില്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷിയും കോണ്‍ഗ്രസ്സാണ്.
■ കോണ്‍ഗ്രസിന്റെ രൂപവത്കരണസമ്മേളനം നടന്നത് 1885 ഡിസംബര്‍ 28 മുതല്‍ 31വരെ, ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജിലാണ്. 72 പ്രതിനിധികൾ പങ്കെടുത്തു.
■ ബ്രിട്ടീഷുകാരനായ അലന്‍ ഒക്ടേവിയൻ ഹ്യൂമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാപകന്‍.
■ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു; കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്‍റും ഡബ്ല്യു. സി. ബാനര്‍ജിയാണ്.
■ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ഡഫറിന്‍ പ്രഭു.
■ കോണ്‍ഗ്രസിന്റെ രൂപവത്കരണ സമ്മേളനത്തില്‍, ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത് ജി.സുബ്രഹ്മണ്യ അയ്യര്‍.
■ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം കൊല്‍ക്കത്തയില്‍ നടന്നു. ദാദാഭായ് നവ്റോജിയായിരുന്നു രണ്ടാമത്തെ പ്രസിഡന്‍റ്.
■ കോണ്‍ഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്‍റ് ബദറുദ്ദീന്‍ തിയാബ്ജി. ആദ്യത്തെ വിദേശി പ്രസിഡന്‍റ് ജോര്‍ജ് യൂൾ.
■ കോൺഗ്രസ് പ്രസിഡന്‍റായ ഏക മലയാളി സി.ശങ്കരൻ നായർ (1897, അമരാവതി സമ്മേളനം). രണ്ടുതവണ പ്രസിഡന്റായ വിദേശി, വില്യം വെഡ്‌ഡർബൺ.
■ കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും തമ്മിൽ പിളർപ്പുണ്ടായത് 1907 ലെ സൂററ്റ് സമ്മേളനത്തിൽ. റാഷ് ബിഹാരി ഘോഷായിരുന്നു പ്രസിഡന്റ്. ഇരുകൂട്ടരും തമ്മിൽ ലയനമുണ്ടായത് 1916 ലെ ലക്‌നൗ സമ്മേളനത്തിൽ. എ.സി.മജുംദാറായിരുന്നു പ്രസിഡന്റ്.
■ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത ആനി ബസന്റ് (1917).
■ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത സരോജിനി നായിഡു (1925).
■ ഗാന്ധിജി കോൺഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഏക സന്ദര്‍ഭം 1924-ലെ ബെല്‍ഗാം സമ്മേളനം. ഗാന്ധിജി കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത് 1934-ല്‍.
■ 1929- ലെ ലാഹോര്‍ സമ്മേളനത്തിലാണ് ജവാഹര്‍ലാല്‍ നെഹ്റു ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്‍റാവുന്നത് 1938-ലെ ഹരിപുര സമ്മേളനത്തിലാണ്.
■ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെ.ബി. കൃപലാനി. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ആദ്യകോണ്‍ഗ്രസ് പ്രസിഡന്‍റ് പട്ടാഭി സീതാരാമയ്യ.
■ ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത് ജവാഹര്‍ലാല്‍ നെഹ്റു.
■ കോണ്‍ഗ്രസ് ഐതിഹാസികമായ ‘പൂര്‍ണസ്വരാജ് പ്രഖ്യാപനം’ നടത്തിയ 1929-ലെ ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത് ജവാഹര്‍ലാല്‍ നെഹ്റു.
■ 1942-ല്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ’ പ്രമേയം അവതരിപ്പിച്ച സമ്മേളനം നടന്നത് മുംബൈയില്‍. ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ജവാഹര്‍ലാല്‍ നെഹ്റു. കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ ദിനമായി ആചരിച്ചത് 1942 ആഗസ്ത് 9.
■ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വനിത സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച മറ്റു വനിതകൾ ആനി ബസന്റ്, സരോജിനി നായിഡു, നെല്ലിസെൻ ഗുപ്ത, ഇന്ദിരാഗാന്ധി എന്നിവരാണ്.
■ ഇന്ത്യയ്ക്ക് സോഷ്യലിസ്റ്റ് സാമൂഹിക ഘടന എന്ന പ്രസിദ്ധമായ കോൺഗ്രസ് നയരൂപവത്കരണ സമ്മേളനം നടന്നത് 1955 ൽ ആവഡിയിൽ.