Kerala PSC LDC Coaching Class – 45 ; ഋഗ്വേദം

February 10, 2024 - By School Pathram Academy

ഋഗ്വേദം

 

■ ആര്യന്മാരുടെ വരവ്‌, ജീവിതരീതി എന്നിവയെക്കുറിച്ചുളള വിവരങ്ങൾ ഋഗ്വേദത്തില്‍നിന്ന്‌ ലഭിക്കുന്നു. സംസ്‌കൃത ഭാഷയിലാണ്‌ വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌. ഏറ്റവും പഴയ വേദം ഋഗ്വേദവും.

■ “അഗ്നിമീളേ പുരോഹിതം” എന്നാരംഭിക്കുന്നത്‌ ഋഗ്വേദം. പ്രസിദ്ധമായ ഗായത്രീമന്ത്ര’വും ഋഗ്വേദത്തിലാണ്‌. “ഓം തത്‌ സവിതുര്‍വരേണ്യം” എന്നുള്ളത്‌ ഗായത്രീമന്ത്രത്തിന്റെ തുടക്കമാണ്‌.

■ ഋഗ്വേദത്തില്‍ ആകെ 1028 സ്തോത്രങ്ങളുണ്ട്‌. 10 മണ്ഡലങ്ങൾ ചേര്‍ന്നതാണിത്‌. ചാതുര്‍വര്‍ണ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ പത്താം മണ്ഡലത്തിലെ ‘പുരുഷസൂക്ത’ത്തില്‍.

■ ഋഗ്വേദം പൂര്‍വ്വവേദകാലഘട്ടത്തില്‍ എഴുതപ്പെട്ടിരുന്ന പുസ്തകമായി കണക്കാക്കപ്പെടുന്നു.

■ ഋഗ്വേദകാലഘട്ടത്തിലെ പ്രധാന ദൈവം ഇന്ദ്രനായിരുന്നു.

■ “കോട്ടകളെ തകര്‍ക്കുന്നവന്‍” എന്ന അര്‍ത്ഥത്തില്‍ “പുരന്ദരന്‍’ എന്നും ഇന്ദ്രന്‍ അറിയപ്പെട്ടിരുന്നു.

■ ഋഗ്വേദത്തിലെ ദേവന്മാർ – ഇന്ദ്രൻ, അഗ്നി, വരുണൻ (ജലദേവന്‍), വായു, വിഷ്ണു, മാതരിശ്വാനൻ, സോമ (ചെടികളുടെ ദേവൻ), മാരുത്‌ (കാറ്റിന്റെ ദേവന്‍), യമന്‍ (മരണത്തിന്റെ ദേവന്‍)

■ ഋഗ്വേദത്തിലെ ഒന്‍പതാമത്തെ മണ്ഡലം പൂര്‍ണമായും “സോമ” എന്ന ദേവനാണ്‌ സമർപ്പിച്ചിരിക്കുന്നത്‌.

■ വേദകാലഘട്ടത്തില്‍ “അഗ്നി” മനുഷ്യനും, ദൈവത്തിനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നു.

■ ഇന്ത്യയില്‍ ആര്യന്മാര്‍ ആദ്യമായി പാര്‍പ്പുറപ്പിച്ചത്‌ പഞ്ചാബിലാണ്‌.

■ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാഗണത്തിലെ ഭാഷകളിലുൾപ്പെടുന്നതാണ്‌ ആര്യഭാഷയായ സംസ്കൃതം.

■ വേദകാലഘട്ടത്തിലെ സുപ്രധാന പുരോഹിതനായിരുന്ന വിശ്വാമിത്രനാണ്‌ ഗായത്രി മന്ത്രം രചിച്ചത്‌.

■ ഋഗ്വേദത്തിൽ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതും ഇന്ന്‌ നിലവിലില്ലാത്തതുമായ നദി – സരസ്വതി നദി

■ ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി – സിന്ധു നദി

■ ഋഗ്വേദത്തിൽ പരാമര്‍ശിക്കുന്ന ധാന്യം – ഗോതമ്പ്, ബാർളി, ഉഴുന്ന്‌, എള്ള്

■ ഋഗ്വേദത്തിൽ എത്ര ഉപനിഷത്തുക്കൾ ഉണ്ട് – 10

■ ഋഗ്വേദത്തിന്റെ ഉപവേദം – ആയുർവേദം

■ ഇന്തോ-യൂറോപ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ കൃതി ഋഗ്വേദം. ഇംഗ്ലീഷിലേക്കു ഋഗ്വേദം പരിഭാഷപ്പെടുത്തിയത്‌ മാക്സ്‌ മുള്ളര്‍. വള്ളത്തോളാണ്‌ ഋഗ്വേദം മലയാളത്തിലേക്ക് തര്ജ്ജിമ ചെയ്തത്.

 

Category: LDCNews