Kerala PSC LDC Coaching Class -55 ; കരള്‍ (Liver)

February 13, 2024 - By School Pathram Academy

കരള്‍ (Liver)

 

■ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്‌ കരൾ. പിത്തരസം ഉത്പാദിപ്പിക്കുന്നത്‌ കരളാണ്‌.

 

■ വൈറ്റമിന്‍ -എ, കൊഴുപ്പ്‌ എന്നിവ നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്‌ കരളാണ്‌.

 

■ കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഒരു രോഗമല്ല, മറിച്ച്‌ രോഗലക്ഷണമാണ്‌.

 

■ ഹെപ്പറ്റ്റൈറ്റിസ്‌-എ മലിനജലത്തിലൂടെ പകരുന്നു. വൈറസാണ്‌ രോഗകാരണം. മദ്യപാനം മൂലം ഉണ്ടാവുന്നതാണ്‌ ടോക്സിക്ക്‌ ഹെപ്പറ്റൈറ്റിസ്‌. രോഗാണുക്കൾ ഇല്ലാതെയാണിതുണ്ടാവുന്നത്‌. ലൈംഗികബന്ധം, രക്തനിവേശം, അണുവിമുക്തമാക്കാത്ത സൂചി എന്നിവയിലൂടെ ഹെപ്പറ്റ്റൈറ്റിസ്‌-ബി പകരുന്നു.

 

■ മദ്യപാനംമൂലം കരളിലെ കോശങ്ങൾ നശിച്ച്‌ കരൾ പ്രവർത്തനരഹിതമാവുന്ന അവസ്ഥയാണ്‌ ‘സിറോസിസ്‌’.

 

■ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫൈബ്രിനോജന്‍, കട്ടപിടിക്കുന്നത്‌ തടയുന്ന ഹെപാരിന്‍, എന്നിവ നിര്‍മിക്കുന്നതും കരളിലാണ്‌.

 

■ ശരീരത്തില്‍ അധികമുള്ള അമിനോ ആസിഡുകൾ കരളില്‍വെച്ച്‌ വിഘടിച്ച്‌ അമോണിയ ഉണ്ടാകുന്നു. അമോണിയയെ കരൾ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി സംയോജിപ്പിച്ച്‌ യൂറിയ ആക്കിമാറ്റുന്നു.

 

■ ഗ്ലൂക്കോസിനെ കരളില്‍വെച്ച്‌ ഗ്ലൈക്കോജനാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഗ്ലൈക്കോജനെ തിരിച്ച്‌ ഗ്ലുക്കോസാക്കി മാറ്റാന്‍ സഹായിക്കുന്നത്‌ ഗ്ലൂക്കഗോണ്‍ ആണ്‌.

 

■ പിങ്കു-ബ്രൗൺ നിറമാണ്‌ കരളിനുള്ളത്‌.

 

■ പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന്റെ ശരാശരി ഭാരം 1.4 – 1.6 കിലോഗ്രാമാണ്‌.

 

■ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്‌ ‘ടയലിന്‍.’

 

■ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിന്‌ നാലറകളുണ്ട്‌. എന്നാല്‍, കുതിര, ഒട്ടകം എന്നിവയില്‍ മുന്നറകളേ ഉള്ളു.

 

■ ദഹിച്ച ആഹാരത്തെ രക്തത്തിലേക്ക്‌ ആഗിരണം ചെയ്യുന്നത്‌ ചെറുകുടലില്‍ വെച്ചാണ്‌.

 

■ കരളിലെത്തുന്ന ഗ്ലൂക്കോസ്‌, ഗ്ലൈക്കോജനാക്കി കരളിലും, പേശികളിലും സംഭരിക്കുന്നു.

 

■ അമിനോ ആസിഡുകൾ ഉപയോഗിച്ചു നിര്‍മിക്കപ്പെടുന്ന മാംസ്യമാണ്‌ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും കേടുപാടുകൾ തീര്‍ക്കാനും ഉപയോഗിക്കുന്നത്‌.

 

■ മനുഷ്യനില്‍ ദഹനപ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാവാന്‍ ഏകദേശം 3-4 മണിക്കൂര്‍ വേണം.

 

■ ഒരു ഗ്രാം ധാന്യകത്തില്‍നിന്നും ലഭിക്കുന്ന ഊർജം 4.2 കലോറി.

 

■ മരാസ്മസ്, ക്വാഷിയോര്‍ക്കര്‍ എന്നിവ പോഷക ദൗര്‍ലഭ്യം മുലമുണ്ടാകുന്ന രോഗങ്ങളാണ്‌.

 

■ ശരീരത്തിലെ ഏറ്റവും പ്രധാന ശുചീകരണശാലയായി അറിയപ്പെടുന്നത്‌ കരൾ. കരൾ നിര്‍മിക്കുന്ന ദഹനരസമാണ്‌ പിത്തരസം (Bile).

 

■ വിറ്റാമിനുകൾ, ധാതുലവണങ്ങൾ, ഇരുമ്പിന്റെ അംശം എന്നിവയെ കരൾ സംഭരിക്കുന്നു.

 

■ ‘ഹെപ്പറ്റോളജി’ കരളിനെക്കുറിച്ചുള്ള പഠനമാണ്‌.

 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

 

1. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം – കരൾ

 

2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി – കരൾ

 

3. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി – കരൾ

 

4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം – കരൾ

 

5. അമിതമായി ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതുമൂലം ഏതവയവത്തിനാണ് കൂടുതൽ നാശമുണ്ടാകുന്നത് – കരൾ

 

6. ശരീരത്തിലെ രാസപരീക്ഷണശാല – കരൾ

 

7. മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത് – കരൾ

 

8. മനുഷ്യശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് – കരൾ

 

9. ഏറ്റവും സാധാരണമായ കരൾ രോഗം – മഞ്ഞപ്പിത്തം

 

10. മലേറിയ ബാധിക്കുന്ന അവയവങ്ങൾ – സ്പ്ലീൻ (പ്ലീഹ), കരൾ

 

11. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം – കരൾ

 

12. സീറോസിസ് ഏതവയവത്തെയാണ് ബാധിക്കുന്നത് – കരൾ

 

13. മദ്യപാനംകൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം – കരൾ

 

14. രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത് എവിടെയാണ് – കരൾ

 

Category: LDCNews