Kerala PSC LDC Coaching Class – 59; ഹരിത വിപ്ലവം (GREEN REVOLUTION)

February 15, 2024 - By School Pathram Academy

ഹരിത വിപ്ലവം (GREEN REVOLUTION)

 

കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ആധുനിക ജലസേചന മാർഗ്ഗങ്ങൾ, അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിങ്ങനെ നൂതന കൃഷി രീതികൾ സ്വീകരിച്ചു് കാര്ഷികരംഗത്തുണ്ടാക്കിയ അത്ഭുതകരമായ മാറ്റമാണ് ഹരിത വിപ്ലവം.

 

അന്താരാഷ്ട്രതലത്തിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് നോർമൻ ഇ.ബോർലോഗ് എന്ന മെക്സിക്കൻ ശാസ്ത്രജ്ഞനാണ്.

 

ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്.സ്വാമിനാഥൻ ആണ്

 

ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടം അറിയപ്പെടുന്നുത പ്രോട്ടീൻ റവല്യൂഷൻ എന്നാണ്, നരേന്ദ്രമോദിയും അരുൺ ജെയ്റ്റ്ലിയും ചേർന്നാണ് ഹരിത വിപ്ലവത്തിന്റെ രണ്ടാം പതിപ്പ് രൂപപ്പെടുത്തിയത്, ഉയർന്ന കാർഷിക ഉത്പാദനം കൈവരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്

പ്രധാന ചോദ്യോത്തരങ്ങൾ

 

1. ഹരിത വിപ്ലവത്തിന്റെ പിതാവ്‌ – നോര്‍മാന്‍ ബോർലോഗ്‌ (USA)

 

2. നോര്‍മാന്‍ ബോര്‍ ലോഗിന്‌ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ച വര്‍ഷം – 1970

 

3. ഹരിത വിപ്ലവത്തിന്റെ ജന്മദേശം – മെക്സിക്കോ

 

4. ഹരിത വിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം എന്നറിയപ്പെടുന്നത്‌ – ഫിലിപ്പൈന്‍സ്‌

 

5. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് – ഡോ. എം.എസ്‌. സ്വാമിനാഥന്‍

 

6. കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റത്തെ വിശേഷിപ്പിക്കുന്നത്‌ – ഹരിത വിപ്ലവം

 

7. ഹരിത വിപ്ലവം കൊണ്ട്‌ നേട്ടമുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങള്‍ – അരി, ഗോതമ്പ്‌

 

8. ഹരിത വിപ്ലവത്തിലൂടെ കൂടുതല്‍ ഉത്പാദിപ്പിച്ച ധാന്യം – ഗോതമ്പ്‌

 

9. ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം – പഞ്ചാബ്‌

 

10. ഹരിത വിപ്ലവം ഇന്ത്യയിൽ ശക്തമായത് ഏത് പദ്ധതി കാലഘട്ടത്തിൽ – 1966 – 69 റോളിംഗ്‌ പദ്ധതി

 

11. ഹരിത വിപ്ലവ കാലഘട്ടത്തിലെ ഇന്ത്യയിലെ കൃഷി മന്ത്രി ആരായിരുന്നു – സി. സുബ്രഹ്മണ്യന്‍

 

12. ഹരിത വിപ്ലവത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം – 1978-80

 

Category: LDCNews