Kerala PSC LDC Coaching Class – 9; ഗണിതം

January 28, 2024 - By School Pathram Academy

ഗണിതം

1. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?

2. ഒരു താമരക്കുളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.

ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.

മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?

3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?

20 x 36x 42x 84 x O= ?

4. മനസ്സിൽ ക്രിയ ചെയ്യാമോ?

100 ന്റെ പകുതിയിൽ നിന്നും 10 കുറച്ച് 20കൂട്ടിയാൽ എത്ര?

5. 0, 1, 2 എന്നീ സംഖ്യകൾ ആവർത്തിക്കാതെ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യയേത്?

6. സങ്കലനത്തിന്റെ അനന്യദം ഏത്?

7. ഗുണനത്തിന്റെ അനന്യദം ഏത്?

8. ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?

220 x 1x 1×1 = ?

9. ഒരു റിബ്ബൺ 20 പ്രാവശ്യം മുറിച്ചാൽ എത്ര കഷണങ്ങൾ ഉണ്ടാകും?

10. രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്.പിന്നിൽ നിന്നും അഞ്ചാമതും.എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

11. പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?

12. നമ്മൾ സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ അറിയപ്പെടുന്നത് ഇൻഡോ-അറബിക്ക് അക്കങ്ങൾ എന്നാണ്.ഇവ കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?

13. റോമൻ അക്കത്തിൽ 20 എങ്ങനെ എഴുതും?

14 . ഒരു അച്ഛനെറയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 49. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും?

15. ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.

എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും?

16. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?

17. ഒരു കുപ്പിയും അതിൽ നിറയെ പാലിനും കൂടി 5 കിലോ ഭാരമുണ്ട്.

എന്നാൽ കുപ്പിക്കും പകുതി പാലിനും കൂടി 3 കിലോ ഭാരമുണ്ടെങ്കിൽ കുപ്പിയുടെ ഭാരം എത്ര?

18. 1 മുതൽ 1000 വരെയുള്ള സംഖ്യകളിൽ ഏറ്റവും വലിയ ഒറ്റസംഖ്യ?

19 . ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ?

20. ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ ?

 

ഉത്തരങ്ങൾ

 

1. 1

2. ഒരു ദിവസം.

3. 0

4. 60.

5. 210

6. 0

7. 1

8. 220

9. 21

10. 14

11. ഇന്ത്യക്കാർ

12. ഇന്ത്യക്കാർ

13. xx

14. 69

15. 200 രൂപ

16. രാമാനുജൻ

17. ഒരു കിലോഗ്രാം

18. 999

19. 0

20. 1

Category: LDCNews

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More