LPR അഥവാ leave preparetory to retirement :- ഒരു ജീവനക്കാരന് വിരമിക്കൽ തീയതിക്കു മുൻപ് തന്നെ അദ്ദേഹത്തിൻ്റെ ക്രെഡിറ്റിലുള്ള ലീവ് മുഴുവനായും എടുത്ത് …

⭐LPR അഥവാ 🔹leave preparetory to retirement 🔹എന്നു ആണ്. ഒരു ജീവനക്കാരന് വിരമിക്കൽ തീയതി ക്കു മുൻപ് തന്നെ അദേഹത്തിൻ്റെ ക്രെഡിറ്റ് ഉള്ള ലീവ് മുഴുവൻ ആയും എടുത്ത് ലീവ് ഇൽ പോകാം. ലീവിൽ ഇരുന്നു വിരമിക്കാം.Ⓜ️
⭐ ലീവ് തീരുന്ന തീയതി അദേഹത്തിൻ്റെ വിരമിക്കൽ തീയതി ആയിരിക്കും. അതായത് എന്ന് മുതൽ ആണോ ലീവ് എടുക്കാൻ ഉദേശിക്കുന്നത്, അന്ന് മുതൽ വിരമിക്കൽ തീയതി വരെ എടുക്കാൻ ഉള്ള അത്രയും ലീവ് ക്രെഡിറ്റ് il ഉണ്ടാകണം. Ⓜ️
⭐EL,HPL ഇങ്ങനെ ക്രെഡിറ്റ് il ഉള്ള ലീവ് ഒറ്റക്കോ ചേർത്തോ എടുക്കാം.
⭐വിരമിക്കൽ തീയതി വരെ ഉള്ള ദിവസം ലീവ് എടുക്കണം. Ⓜ️
⭐ഈ ലീവ് nu ഒരു പ്രത്യേകത ഉണ്ട്. ⭐സാധാരണ ലീവ് ഏത് ആണെങ്കിലും തിരികെ വന്നു ജോയിൻ ചെയ്ത ശേഷം മാത്രമേ വിരമിക്കാൻ പറ്റൂ. എന്നാല് LPR ന് അത് ആവശ്യം ഇല്ലാ. ലീവ് il ഇരുന്നു തന്നെ വിരമിക്കാം. അങ്ങനെ ഉള്ള ജീവനക്കാരനെ വിരമിക്കുന്ന അന്ന് വരെ സർക്കാർ ജീവനക്കാരൻ ആയി തന്നെ പരിഗണിക്കും.
⭐ ലീവ് സാലറി അദ്ദേഹത്തിന് വിരമിക്കുന്ന മാസം വരെ ലഭിക്കും.Ⓜ️
⭐ LPR ന് conditions ഉണ്ട്.
✅ലീവ് തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതി ക്കു 3 മാസം മുന്നേ അപേക്ഷ നൽകിയിരിക്കണം. അങ്ങനെ ഇല്ലെങ്കിൽ വകുപ്പ് മേധാവി പരിഗണിക്കുന്നത് പോലെ. കുറച്ച് late ആകുന്നത് ഒന്നും ഒരു ഇഷ്യൂ ആയി കണ്ടിട്ടില്ല. എങ്കിലും മുന്നേ കൂട്ടി അപേക്ഷ നൽകുന്നത് ഉചിതം ആണ്. Ⓜ️
✅അപേക്ഷ തീയതിയിൽ ആവശ്യത്തിന് ലീവ് ക്രെഡിറ്റ് ഇൽ ഉണ്ടാകണം.
✅അപേക്ഷ 3 എണ്ണം ഫോം 13 ഇൽ നൽകണംⓂ️
✅വകുപ്പ് തലവന് അപേക്ഷ യോടൊപ്പം SB, ലീവ് അപേക്ഷ തീയതി വരെ ക്രെഡിറ്റ് il ഉള്ള ലീവ് കണക്ക് ആക്കി അയക്കണം. അന്ന് വരെ ഉള്ള സർവീസ് DDO വെരിഫൈ ചെയ്യണം.
✅ ബാധ്യത രഹിത certificate അയക്കണം.
✅ലീവ് പാസ്സ് ആയി വിരമിക്കൽ അംഗീകരിച്ച ശേഷം Spark il, SB yil ആവശ്യം ആയ എൻട്രി കൊടുക്കണം. Ⓜ️
✅ അതിനു ശേഷം വിരമിച്ച് കഴിയുമ്പോൾ ടെർമിനൽ സറണ്ടർ ( മിച്ചം ഉണ്ടെങ്കിൽ) തുടങ്ങി മറ്റു ആനുകൂല്യം ഒക്കെയും സാധാരണ പോലെ ലഭിക്കും.Ⓜ️മനു ശങ്കർ എം Ⓜ️