LSS വീക്ക്ലി ടെസ്റ്റ്

പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള എൽ എസ് എസ് സ്കോളർഷിപ്പ് എക്സാമിന്റെ മാതൃക ചോദ്യങ്ങളാണ് താഴെ നൽകുന്നത്.
LSS വീക്ക്ലി ടെസ്റ്റ്
___________________
1.പിരിച്ചെഴുതുക.
•അമ്പിളിത്തോണി
2.കവിത വായിക്കൂ..
ഇന്നെന്റെ കാഴ്ചകള്‍ക്ക് നിറമില്ല.
ഇന്നെന്റെ ചുറ്റിലും നിറമില്ല.
ഇന്നെന്റെ പകലിനും നിറമില്ല..
ഇന്നെന്റെ ഒന്നിനും നിറമില്ല..
നിറമുള്ള ഓര്‍മകള്‍ ഓടിയെത്തും..
അതില്‍ എന്റെയച്ഛന്റെ മുഖം വരുന്നു..
അച്ഛനുള്ളോരു കാലത്തെന്റെ ഓരോന്നിനും നല്ല നിറമുണ്ടായിരുന്നു..
ആ കാലമേ,
നീയിനി തിരിച്ചെത്തുമേ.
ആ കാലമേ,
നീയിനി തിരിച്ചെത്തുമേ.
•കവിതയില്‍ ഒരു കുട്ടിയുടെ സങ്കടമാണ് വായിക്കാനായതല്ലേ.
എന്താണ് കുട്ടിയുടെ സങ്കടം ?
3.Rearrange these as a meaningful sentence.
•shaking / hands / her / were
4.Fill in the blank.
•Speak – Spoke
•Teach – Taught
•Shake – Shook
•Rush – ______
5.Which part of the camel’s body stores fat?
ഒട്ടകങ്ങളുടെ ശരീരത്തില്‍ കൊഴുപ്പുകള്‍ സംഭരിച്ച് വെക്കുന്ന ഭാഗം ഏത് ?
6.Which pair is wrong?
തെറ്റായ ജോഡി ഏത് ?
A.Camel – Hoov
ഒട്ടകം – കുളമ്പ്
B.Fish – Scales
മത്സ്യം – ശല്‍ക്കങ്ങള്‍
C.Water Lily – Air chambers
ആമ്പല്‍ – വായു അറകള്‍
D.Penguin – Long fingers
പെന്‍ഗ്വിന്‍ – നീളം കൂടിയ വിരലുകള്‍
7.Who am I ?
ഞാനാരാണ് ?
•I have three corners.
എനിക്ക് മൂന്നു മൂലകളുണ്ട്.
•I have three sides.
എനിക്ക് മൂന്നു വശങ്ങളുണ്ട്.
•Three lines are enough to draw me.
എന്നെ വരക്കാന്‍ മൂന്നു വരകള്‍ മതി.
8.Write the name of the missing shape shown in the picture.
ചിത്രത്തില്‍ കാണിച്ച രൂപങ്ങളില്‍ വിട്ടുപോയതിന്റെ പേരെഴുതുക.
9.ലിംഗ നിഷ്പക്ഷമായ പദങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പദവികളില്‍ ഈയിടെ നീക്കിയ പദമേത് ?
10.പാമ്പു കടി മൂലമുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ വനം വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ പേരെന്ത് ?
വീക്ക്ലി ടെസ്റ്റ്
ഉത്തരസൂചിക
__________________
1.അമ്പിളി + തോണി
2.അച്ഛന്റെ വേര്‍പ്പാട് /മരണം
3.Her hands were shaking
4.Rushed
5.Hump പൂഞ്ഞ
6.Penguin – Long fingers
പെന്‍ഗ്വിന്‍ – നീളം കൂടിയ വിരലുകള്‍
7.Triangle ത്രികോണം
8.Cone വൃത്ത സ്തൂപിക
9.ചെയര്‍മാന്‍
10.സര്‍പ്പ പാഠം പദ്ധതി
തയ്യാറാക്കിയത്:
ഷഫീഖ് മാസ്റ്റർ