LSS, USS വളരെയേറെ ആക്ഷേപങ്ങൾ, നിരാശകൾ, വിമർശനങ്ങൾ..
LSS, USS
വളരെയേറെ ആക്ഷേപങ്ങൾ, നിരാശകൾ, വിമർശനങ്ങൾ..
കെയ്സ് 1
LP യിൽ നിന്നും അടുത്ത സ്കൂളിലെ 5 ലേക്ക് പോയ കുട്ടിയെ കോച്ചിംഗിനായി തിരികെ LP സ്കൂളിലെത്തിച്ച് പരിശീലിപ്പിച്ച സംഭവം നേരിട്ടറിഞ്ഞു. കുട്ടിക്ക് LS S കിട്ടേണ്ടത് LP സകൂ ളിൻ്റെ അഭിമാന പ്രശ്നമാണത്രേ!
കെയ്സ് 2
LP വിഭാഗം കൂടിയുള്ള up സ്കൂൾ. UP യിലെ USS കുട്ടികൾക് (അവർ 8 ലാണ് ) ഓൺലൈൻ കോച്ചിംഗ്, 500 പേജ് വരുന്ന വർക് ഷീറ്റ് തയ്യാറാക്കൽ അഞ്ചിലെത്തിയവർക്കും തീവ്രപരിശീലനം.
ജൂൺ മാസത്തെ പാഠങ്ങൾ പെരുവഴിയിൽ. LSS എഴുതാത്ത കുട്ടികൾക്ക് നിർമിത പ0ന വിടവ്.
ആരാണ് ഉത്തരവാദി?
കെയ്സ് 3
പഠന വിടവ് പരിഹരിക്കണം, ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കണം എന്നൊക്കെ പറഞ്ഞു കേട്ടു. ജൂൺ ആദ്യവാരം സന്നദ്ധതാ പ്രവർത്തനം, പരിസ്ഥിതിദിനാചരണം, രണ്ടാം വാരം പാഠങ്ങൾ തുടങ്ങി. മൂന്നാം വാരം വായനാവാരം. LSS, USS തയ്യാറെടുപ്പ്! ഇതൊക്കെ ചിട്ടപ്പെടുത്താമായിരുന്നു.
വർഷാവസാനം നടക്കേണ്ട സ്കോളർഷിപ് ജൂൺ മാസം നടത്താൻ തീരുമാനിച്ചത് ശരിയായില്ല. അത് സ്കൂളിനെ ഏറെ ബാധിച്ചു. ഈ ബാധ പരമാവധിയിലേക്ക് മാറ്റിയെടുക്കാൻ ഒരു വിഭാഗം വിദ്യാലയങ്ങളും ശ്രമിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ പഠനവിടവ് നേരിട്ട കുട്ടികൾക്കുള്ള LS S, USS പരീക്ഷ ഇതുവരുതായിരുന്നു.
ഉയർന്ന ചിന്താശേഷി വിലയിരുത്തുന്ന ചോദ്യങ്ങൾ നിർമിക്കാൻ ചോദ്യകർത്താക്കൾ പഠിക്കേണ്ടതുണ്ട്.
ഫലത്തിൽ LS S, USS എന്നിവക്ക് മുമ്പിൽ പരീക്ഷാ ഭവനും ചോദ്യ നിർമാതാക്കളും തോറ്റു പോവുകയായിരുന്നു. അതിലൂടെ പുതിയ പാഠ്യപദ്ധതി സമീപനത്തെയും തോൽപ്പിക്കാനായി.
TP. കലാധരൻ