MBBS വിദ്യാർത്ഥികളുടെയും, ഡോക്ടർമാരുടെയും ലഹരി ഉപയോഗം ആര് നിയന്ത്രിക്കും❓️

May 11, 2023 - By School Pathram Academy

MBBS വിദ്യാർത്ഥികളുടെയും, ഡോക്ടർമാരുടെയും ലഹരി ഉപയോഗം ആര് നിയന്ത്രിക്കും❓️

 

ദൈവത്തിന് തുല്യമാണ് എന്നൊക്കെ പറഞു നൽകുന്ന ആ പ്രിവിലേജ് ലഹരി ഉപയോഗിക്കാനും അനുവദിച്ചി ട്ടുണ്ടോ ❓️അതോ രോഗികളുടെ ജീവന് പ്രിവിലേജുകൾ ഇല്ലേ ❓️

 

സംശയമാണ്..,

ഒന്ന് പരിശോധിക്കാം..

 

ഇന്ത്യയിൽ ആദ്യമായി ഒരു മെഡിക്ക ൽ കോളേജിൽ MBBS വിദ്യാർത്ഥികളു ടെ മൂത്രം പരിശോധിക്കാൻ കോളേജ് അധികൃതർ ഉത്തരവിട്ടത് കേരള ത്തിലാണ്. അതും വ്യവസായിക തലസ്ഥാനമായ, ഇന്നലെ “വെടിവെ ക്കാൻ തോക്കില്ലേ” എന്ന് ചോദിച്ച ഹൈകോടതിയുള്ള നാട്ടിലാണ്.

 

മൂത്രത്തിൽ പഴുപ്പുണ്ടോ എന്നറിയാ നല്ല MBBS വിദ്യാർത്ഥികളുടെ മൂത്ര പരിശോധനക്ക് ഉത്തരവിട്ടത് മറിച്ച് മെഡിക്കൽ വിദ്യാർഥികളിൽ വ്യാപകമായി ലഹരി ഉപയോഗി ക്കുന്നു എന്ന നിരന്തര പരാതികളെ തുടർന്നാണ്.പേര് പറയാൻ പേടിയൊ ന്നുമില്ല കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് മെഡിക്കൽ വിദ്യാർ ത്ഥികളുടെ മൂത്ര പരിശോധന നടന്നത്.

 

ഇതൊക്കെ ചെറുത് പിള്ളേരാകു മ്പോൾ അല്പ സ്വല്പം ലഹരിയൊക്കെ അടിച്ചെന്നിരിക്കും അപ്പോൾ ഇതോ,

 

തൃശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജ്ജൻ ഡോക്റ്ററെ ഗുരുതര മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. അധിക കാലം ഒന്നുമായിട്ടി ല്ല ഒരു വർഷം ആകുന്നതേയുള്ളു..

 

രോഗികളെ അത്രയും റിസ്ക്ക് എടുത്ത് ലഹരിക്കാരുടെ ആക്രമ ണങ്ങളെ നേരിട്ടുകൊണ്ട് പരിശോധി ക്കുന്ന ഡോക്റ്ററിൽ നിന്നും 2.4 ഗ്രാം എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മെഡിക്ക ല്‍ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഷാഡോ പൊലീസും മെഡിക്കല്‍ കോളേജ് പൊലീസും പരിശോധന നടത്തിയാണ്പി ടികൂടിയത്.

 

അതും പോട്ടെ, അതുക്കും മേലെയാണ് പ്രതിയായ ഡോക്ടർ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ

 

എന്നോടൊപ്പം ജോലി ചെയുന്ന മെഡിക്കൽ കോളേജിലെ പതിന ഞ്ചോളം ഡോക്ടർമാർ ഇവിടെ സ്ഥിരമായെത്തിMDMA പോലുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കാ റുണ്ട്. ഇതിനു പുറമേ ഇടനിലക്കാർ മുഖാന്തരം എത്തുന്ന ലഹരിവസ്തു ക്കൾ MBBS സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്.

 

ഹൗസ് സർജൻസി കഴിയാൻ രണ്ടാഴ്ച മാത്രം ബാക്കി, മൂന്ന് ഗ്രാം എംഡിഎംഎ യുമായി പിടികൂടുന്നത്.

 

ഇനി അടുത്തത്,

 

മെഡിക്കൽ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ

 

80-90കളിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരിലും പെതഡിൻ എന്ന മയക്കു മരുന്ന് ഉപയോഗമായിരുന്നു വ്യാപകമായിരുന്നത് എങ്കിൽ ഇപ്പോൾ അത് Lysergic Acid Diethylamide (LAD), എന്ന hallucinogenic drug ഉം MDMA യും LSD യും ആയിട്ടുണ്ട്.

 

കഞ്ചാവും, ഹാഷിഷ് ഓയിലും വളരെ വ്യാപകവുമാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.

 

ഒരു യുവ ഡോക്റ്ററെ മൃഗയമായി കൊന്നതിനെ ന്യായീകരിക്കാനല്ല ഇത്രയും പറഞ്ഞത്. മറിച്ച് രാവിലെ മുതൽ നടക്കുന്ന ആൾക്കൂട്ട ചർച്ചക്ക ളുടെ ഭാഗമായി നാളെ മുതൽ നല്ല ലഹരിയിൽ ചികിത്സിക്കുന്ന ഡോക്ട റുടെ മുൻപിൽ തോക്കിൻ മുനയിൽ വിധേയനായി നിൽക്കേണ്ടി വരുമോ, അതിനപ്പുറം ലഹരിക്കാടിമപ്പെട്ട ഡോക്ടർ ആ അവസ്ഥയിൽ എന്ത് മരുന്ന് തന്നാലും എതിർവാ ഇല്ലാതെ തോക്കിൻ മുനയിൽ മേടിച്ചിട്ട് പോകേണ്ടി വരുമല്ലോ എന്ന അവസ്ഥ യും മുന്നിൽ കണ്ട് പറഞ്ഞതാണ്..

 

മലയാളികൾക്ക് MBBS പഠിക്കുന്നവർ /പഠിച്ചവർ/പഠിക്കുന്നവർ മാന്യന്മാരും, ബീവറേജിൽ Q നിൽക്കുന്നവൻ ഊളയും ആകുന്നത് എങ്ങനെയാണ് എന്നാണ് ഇനിയും പിടുത്തം കിട്ടാത്ത സമസ്യ..

 

KdPd

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More