NAS Exam തിയതികൾ പ്രഖ്യാപിച്ചു

October 01, 2024 - By School Pathram Academy

സൂചന (1) പ്രകാരം പരഖ് രാഷ്ട്രീയ സർവ്വേക്ഷൻ 2024 ൻ്റെ രണ്ടാം മാതൃകാ പരീക്ഷ 03-10-2024-ന് നടത്തുന്നതിന് തീരുമാനിച്ചിരുന്നു. നവംബർ 19 ന് നടത്തുമെന്ന് അറിയിച്ചിരുന്ന പരഖ് രാഷ്ട്രീയ സർവ്വേക്ഷൻ 2024 സർവ്വേ ഡിസംബർ 4 ലേക്ക് മാറ്റിയ സാഹചര്യത്തിൽ സൂചന (2) പ്രകാരം രണ്ടാം മാതൃകാ പരീക്ഷ 21-10-2024 ലേക്ക് മാറ്റി വയ്ക്കുന്നതിന് തീരുമാനി ച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 03-10-2024 ന് നടത്താൻ തീരുമാനിച്ചിരുന്ന നാസ് രണ്ടാം മാതൃകാ പരീക്ഷാ 21-10-2024 ലേക്ക് മാറ്റി വയ്ക്കുന്നു. 03-10-2024-ന് മൂന്നാം പ്രതിവാര പരിശീലനം നടത്താവുന്നതാണ്. മൂന്നാം പ്രതിവാര പരിശീലനത്തിനുള്ള ചോദ്യപേപ്പർ ബുക്ക്‌ലൈറ്റുകളുടെ സോഫ്റ്റ് കോപ്പി സ്‌കൂളുകൾക്ക് 02-10-2024 നു മുമ്പ് ലഭ്യമാക്കുന്നതാണ്.

വിശ്വസ്‌തതയോടെ

Category: News