NAS പരീക്ഷ സംബന്ധിച്ച്

August 19, 2024 - By School Pathram Academy

NAS പരീക്ഷ സംബന്ധിച്ച്

 

NAS സ്കൂൾതല പ്രവർത്തനങ്ങൾ

▪️സുഗമമാക്കുന്നതിന് വേണ്ടി രൂപീകരിച്ച സ്കൂൾതല NAS PRSS സെല്ലിൽ എച്ച് എം ചെയർപേഴ്സൺ ആയും ,എസ് ആർ ജി കൺവീനർ കൺവീനറായും,CRCC കോഡിനേറ്റർ, മൂന്ന് ,ആറ് ,ഒമ്പത് എന്നീ ക്ലാസുകളിൽ ഭാഷ (മലയാളം ഇംഗ്ലീഷ്) ,ഗണിതം ,ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ, വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ അധ്യാപകരും അംഗങ്ങൾ ആയിരിക്കും

▪️പ്രതിവാര പരിശീലനത്തിന്റെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും അതുപോലെതന്നെ മോഡൽ സർവ്വേയുടെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും ഈ സെല്ലിലെ മുഴുവൻ അംഗങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതാണ്.

 മുന്നൊരുക്കങ്ങൾ

▪️7 പ്രതിവാര പരിശീലനങ്ങളും 

▪️മൂന്ന് മോഡൽ സർവ്വേകളും നടക്കുന്നതാണ്.

▪️NAS അടിസ്ഥാനമാക്കി 3, 6, 9 ക്ലാസുകളിലെ അധ്യാപകർക്ക് പ്രത്യേക ക്ലസ്റ്റർ പരിശീലനം ആഗസ്ത് 24 ന് ശനിയാഴ്ച നടക്കും

▪️നിശ്ചയിച്ച ദിവസം മൂന്നാമത്തെ പിരീഡ് കൈകാര്യം ചെയ്യുന്ന ടീച്ചറാണ് പ്രതിവാര പരിശീലനത്തിലും, മോഡൽ പരീക്ഷയിലും ഏർപ്പെടേണ്ടത്.

▪️ പ്രതിവാര പരിശീലനത്തിന്റെയും മോഡൽ പരീക്ഷയുടെയും വിലയിരുത്തൽ അന്നുതന്നെ ചെയ്യണം. ഏത് നിലവാരത്തിലാണ് വിദ്യാർത്ഥികൾ എന്ന് വിലയിരുത്തി പരിഹാരനടപടികൾ സ്വീകരിക്കണം

▪️പ്രതിവാര പരിശീലനത്തിന്റെ വിലയിരുത്തലുകൾ ക്രോഡീകരിച്ചുകൊണ്ട് എസ് ആർ ജിയിലോ /NAS PRSS സെല്ലിലോ ചർച്ച ചെയ്തു അടുത്ത പ്രതിവാര പരിശീലനത്തിന് മുൻപ് ഏത് മേഖലകളിലാണ് കുട്ടികൾക്ക് പിന്തുണ നൽകേണ്ടത് എന്ന് കണ്ടെത്തി പരിഹാര നടപടികൾ നടപ്പാക്കേണ്ടതാണ് 

 പ്രതിവാര പരിശീലനം

▪️ക്ലാസ് മൂന്നിന് 15 ചോദ്യങ്ങൾ, 25 മിനിറ്റ് സമയം  

▪️ക്ലാസ് ആറിൽ 15ചോദ്യങ്ങൾ, 25 മിനിറ്റ് സമയം 

▪️ക്ലാസ് 9ന് 30 ചോദ്യങ്ങൾ, 45 മിനിറ്റ് സമയം 

▪️ഒരു ചോദ്യം attend ചെയ്യാൻ കുട്ടിക്ക് ഒന്നര മിനിറ്റ് സമയം അനുവദിക്കും.

▪️ മൂന്നാം ക്ലാസിലും ആറാം ക്ലാസിലും ഭാഷ ,ഗണിതം, World around us(EVS, ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം) എന്നീ മേഖലകളിലാണ് പ്രതിവാര പരിശീലനവും മോഡൽ പരീക്ഷയും നടക്കുക 

▪️ഒമ്പതാം ക്ലാസിൽ ശാസ്ത്ര വിഷയങ്ങൾ ഫിസിക്സ്, കെമിസ്ട്രി ,ബയോളജി, സാമൂഹ്യശാസ്ത്രം, ഭാഷ, ഗണിതം എന്നീ വിഷയങ്ങളിൽ ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.

▪️ചോദ്യങ്ങൾ subject specific and content based ആയിരിക്കും.

▪️പ്രതിവാര പരിശീലനങ്ങൾ ചോദ്യങ്ങൾ പ്രൊജക്ടറിൽ ഡിസ്പ്ലേ ചെയ്തു കൊണ്ടോ ചാർട്ട് പേപ്പറിൽ എഴുതിയോ പ്രദർശിപ്പിച്ചു കൊണ്ട്, സ്കൂളിൻറെ സൗകര്യാർത്ഥം നടത്തേണ്ടതാണ് 

▪️കുട്ടികളുടെ പ്രതികരണങ്ങൾ വെള്ള പേപ്പറിൽ എഴുതാം

▪️ കൺസോളിഡേഷൻ ഫോർമാറ്റ് പൂർത്തീകരിച്ച് പ്രതിവാര പരിശീലനത്തിന് ശേഷവും മോഡൽ പരീക്ഷക്ക് ശേഷവും യഥാസമയം അതാത് സി ആർ സി കോഡിനേറ്റർമാരെ ഏൽപ്പിക്കേണ്ടതാണ്

 NAS മുന്നൊരുക്കങ്ങൾ വിദ്യാലയത്തിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കേണ്ട മേഖലകൾ സൂക്ഷ്മമായി കണ്ടെത്തുന്നതിനും, അത് പരിഹരിക്കുന്ന ഒരു പ്രവർത്തനവുമായി കണ്ടുകൊണ്ട് എല്ലാവരും കാര്യഗൗരവത്തോടെ പ്രവർത്തിക്കേണ്ടതാണ്.

Category: News