ദേശീയ അധ്യാപക കോൺഫറൻസും , ഗുജറാത്തിലെ ചരിത്ര സ്മാരക സന്ദർശനവും ഏപ്രിൽ 26, 27, 28 തിയതികളിൽ
- National Teacher’s Conference at Gujarat April 26, 27 , 28
സ്കൂൾ അക്കാദമി കേരളയും ടീം മന്ദൻ ഗുജറാത്തും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ദേശീയ അധ്യാപക കോൺഫറൻസും ചരിത്രപ്രസിദ്ധ മായ പ്രദേശങ്ങളുടെ സന്ദർശനവും ഏപ്രിൽ 26 ,27 ,28 തീയതികളിൽ ഗുജറാത്തിൽ വച്ച് നടക്കും.
ഗുജറാത്തിലെ ദീശയിൽ വച്ച് സംഘടിപ്പിച്ചിട്ടുള്ള കോൺഫറൻ സിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 111 അദ്ധ്യാപകരാണ് പങ്കെടുക്കുന്നത്.
കേരളത്തിൽ നിന്നും നാല് പ്രധാന അധ്യാപകരും രണ്ട് കുട്ടികളും ഉൾപ്പെടെ 20 പേർ ദേശീയ അധ്യാപക കോൺഫറൻസിൽ പങ്കെടുക്കും.
ഏപ്രിൽ 26 ന് രാവിലെ സബർമതി ആശ്രമം , ഗാന്ധിനഗർ ഉൾപ്പെടെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കും.
27 ന് രാവിലെ എട്ടുമണിക്ക് ഗുജറാത്തിലെ ദീശയിൽ വച്ച് ആരംഭിക്കുന്ന ദേശീയ അധ്യാപക കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള 20 പ്രതിനിധികൾ പങ്കെടുക്കും.
പ്രസ്തുത കോൺഫറൻസിൽ കേരളത്തിന്റെ പൊതുവിദ്യാലയ മികവുകളുടെ അവതരണം നടക്കും.
അന്നേദിവസം ദീശയിലെ ചരിത്രപ്രസിദ്ധമായ Patan…. Modhera… Ambaji…. Balaram…. Nadabet…… എന്നീ പ്രദേശങ്ങൾ സന്ദർശിക്കും . വൈകിട്ട് ദേശീയ അധ്യാപക കോൺഫറൻസിന്റെ രണ്ടാം ദിവസം സമാപിക്കും.
28 ന് ചരിത്രപ്രസിദ്ധമായ ഗുജറാത്തിലെ മറ്റ് പ്രദേശങ്ങൾ സന്ദർശിച്ച് വൈകിട്ട് 3 . 30ന് കേരളത്തിൽ നിന്നുള്ള ടീം അഹമ്മദാബാദിൽ നിന്നും യാത്ര തിരിക്കും.
കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലെ അധ്യാപകൻ മൊയ്തീൻഷ , മഴുവന്നൂർ SRV യൂ.പി.സ്കൂൾ അധ്യാപിക നിഷ ടീച്ചർ, മുവാറ്റുപുഴ MSM സ്കൂൾ അധ്യാപിക ഷഹനാസ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കേരളത്തിലെ ടീം പുറപ്പെടുന്നത്.
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ ദേശീയ അടിസ്ഥാനത്തിൽ ഒരു അധ്യാപക കോൺഫറൻസ് ഗുജറാത്തിൽ സംഘടിപ്പിക്കുന്നത്.