Onam Exam Model Questions and Answers Malayalam, STD V
ചോദ്യമാതൃകകളും ഉത്തരങ്ങളും
മലയാളം കേരളപാഠാവലി
നിർദ്ദേശം താഴെ കൊടുത്തിട്ടുള്ള ആറു പ്രവർത്തനങ്ങളിൽ ഒന്നാമത്തെ പ്രവർത്തനത്തിന് നിർബന്ധമായും ഉത്തരം എഴുതണം. രണ്ടു മുതൽ ആറുവരെ പ്രവർത്തനങ്ങ ളിൽ നാലുപ്രവർത്തനങ്ങൾക്ക് മാത്രം ഉത്തരമെഴു തിയാൽ മതി.
പ്രവർത്തനം 1
വായിക്കാം എഴുതാം
കവിത വായിച്ച് ശരിയുത്തരം ബ്രായ്ക്കറ്റിൽ നിന്നും കണ്ടെത്തി എഴുതുക.
പുതുമണമിളകുന്ന പൂക്കളേന്തി പുവലിജാലം നിരന്നു നില്‌പു മുദിതരായ് മധുവുണ്ണുമളിനിരകൾ മൂളിപ്പാട്ടോരോന്നു പാടിടുന്നു തളിർവലി തലയാട്ടി രസിച്ചിടുമ്പോൾ താളം പിടിക്കുന്നിളംതെന്നലും കളകളമൊഴികളാൽ കിളിനിരകൾ കാല്യക്കടലിന്നലകൾ ചേർപ്പുഴ വിലിന്നൊളിചിന്നും ശലഭജാലം മാമരത്തോപ്പിൽ പറന്നീടുന്നു
(ഇടപ്പള്ളി)
(1) ആളിപ്പാട്ടു പാടുന്നതാര്?
(കിളികൾ, അളിനിരകൾ, പൂമ്പാറ്റകൾ, തുമ്പികൾ)
(2) തലയാട്ടി രസിക്കുന്ന തളിർവെല്ലിക്കൊപ്പം താളം പിടി കടങ്കഥ വ്യാഖ്യാനിക്കുന്നതാര്?
(പൂക്കൾ, പുലരി, ഇളംതെന്നൽ, കിളികൾ)
(3) പൂവല്ലിജാലം നിരന്നു നില്പ്‌പു അടിവരയിട്ട പദത്തിന്റെ അർഥം എന്ത്? (നിറം, കുട്ടം, സൗന്ദര്യം, കാഴ്ച്‌ച)
(4) മാമരത്തോപ്പിൽ പറക്കുന്ന ശലഭങ്ങളെ വർണിക്കുന്ന തെങ്ങനെ? (പൂക്കളെപ്പോലെയുള്ളവ. മഴവില്ലിൻ ശോഭയോടുകൂടി യവ, കളകളം പാടുന്നവ, തലയാട്ടി രസിക്കുന്നവ)
(5) കളകളമൊഴികളാൽ കടലിൻ അലകൾ തീർക്കുന്നതാര് (പുഴകൾ, കിളിനിരകൾ, വണ്ടിൻകുട്ടം, കുട്ടികൾ)
Answers
പ്രവർത്തനം 1
( 1 ) അളിനിരകൾ
(2) ഇളംതെന്നൽ
(3) കൂട്ടം
(4) മഴവില്ലിൻ ശോഭയോടുകൂടിയവ
(5) കിളിനിരകൾ
പ്രവർത്തനം 2 – കുറിപ്പ്
‘രണ്ട് കുട്ടികളും പിറ്റേന്ന് പ്രഭാതത്തിലാണ് എത്തിയത്. മരിച്ചുകിടക്കുന്ന കിളിയെ നോക്കി അവർ വിലപിച്ചു ഒരു ശവക്കുഴിയുണ്ടാക്കി അത് പൂക്കൾകൊണ്ട് അലങ്കരിച്ചു. ഒരു ചുവന്ന പെട്ടിയിൽ പക്ഷിയുടെ ശരീരംവച്ച് ശവ സംസ്കാരം നടത്തി. പുൽത്തട്ട് ഡെയ്‌സിച്ചെടിയോ ടൊപ്പം അവർ നിരത്തിലേക്ക് വലിച്ചെറിഞ്ഞു’
(ഡെയ്സിച്ചെടി)
(എ) ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ആ ഡെയ്‌സിച്ചെ ടിയുടെ ചിന്തകൾ എന്തൊക്കെയാകാം? കുറിപ്പായി എഴുതുക
( ബി) താഴെ കൊടുത്തിരിക്കുന്നവയിൽ ഡെയ്‌സിച്ചെടിക്കു നൽകിയിരിക്കുന്ന വിശേഷണം എത് വെള്ളപ്പട്ടുടുത്ത സുന്ദരി
സ്വർണകിരീടം വച്ച രാജകുമാരി
സ്വർണഹൃദയവും വെള്ളിയുടുപ്പും ഉള്ള കൊച്ചു പൂവ്
മഞ്ഞപ്പാവാടക്കാരി
Answers
പ്രവർത്തനം 2
എത്രമാത്രം പ്രതീക്ഷയോടെയാണ് ഞാൻ ഈ ഭൂമി യിലേക്ക് വന്നത്. പുന്തോട്ടത്തിനരികിൽ നിന്ന എന്നെ മറ്റു പൂക്കളാരും ശ്രദ്ധിച്ചില്ല. ആരും ശ്രദ്ധിക്കാത്തതു കൊണ്ടും നല്ല നിറമില്ലാത്തതുകൊണ്ടും എനിക്ക് സങ്കടം തോന്നിയിരുന്നു. എന്നാൽ ഒരു വാനമ്പാടി എൻ അരികിൽ വന്ന് പാട്ടുപാടി, എനിക്ക് ചുറ്റും നൃത്തം ( ചെയ്‌തപ്പോഴാണ് ആ സങ്കടം മാറിയത്. പക്ഷേ എന്റെ സന്തോഷം അധികനേരം നിണ്ടുനിന്നില്ല. രണ്ടു കുട്ടി കൾ ആ വാനമ്പാടിയെ പിടികുടി കൂട്ടിലടച്ചു. അതിനെ സന്തോഷിപ്പിക്കാൻ എന്നെയും മണ്ണോടെ എടുത്തു കൊണ്ടുപോയി. അവർ ഞങ്ങൾക്കു രണ്ടുപേർക്കും വെള്ളം തന്നില്ല. പാവം ആ വാനമ്പാടി ചത്തുപോയി. കുട്ടികൾ വന്ന് ചത്തുപോയ വാനമ്പാടിയെ കണ്ട് കരഞ്ഞു. എന്നെ എടുത്ത് അവര ദൂരേക്ക് എറിഞ്ഞു. എൻ്റെ ഈ ഭൂമിയിലെ ജീവിതം അവസാനിച്ചതായി എനിക്ക് തോന്നി
ബി) സ്വർണഹൃദയവും വെള്ളിയുടുപ്പും ഉള്ള കൊച്ച് പൂവ്
പ്രവർത്തനം 3
കടങ്കഥ വ്യാഖ്യാനിക്കുക
താഴെ കൊടുത്തിരിക്കുന്ന കടങ്കഥ വായിച്ച് ഉത്തരം കണ്ടെത്തുക കടങ്കഥ വാഖ്യാനിച്ച് കുറിപ്പും തയ്യാറാക്കു. കണ്ടം കണ്ടം കണ്ടിക്കും തുണ്ടം പോലും തിന്നില്ല
(ബി) താഴെ കൊടുത്തിരിക്കുന്നവയിൽ കിണർ എന്ന് ഉത്തരം വരാത്ത കടങ്കഥ ഏത്?
മുറ്റത്തെ ചെപ്പിനടപ്പില്ല
വെള്ളമില്ലാ കടലിൽ ആളില്ലാത്തോണി
അടിയില്ലാത്ത പട്ടി
നദാനവന്നാലും എടുത്തുമാറ്റാൻ പറ്റാത്ത വട്ടച്ചെമ്പ്
Answers
പ്രവർത്തനം 3
(എ). കന്ത്രിക
തുണിയും മറ്റും മുറിക്കാൻ ഉപയോഗിക്കുന്ന ഉപ കരണമാണ് കയിക. മുറിക്കുന്നതല്ലാതെ തിന്നാൻ അതിനു കഴിയില്ല. ഈ അർഥത്തിലാണ് കണ്ടം കണ്ടം കണ്ടിക്കും. എന്നാൽ തിന്നാൻ കഴിയില്ല എന്ന് കടങ്കഥയിൽ പറഞ്ഞിരിക്കുന്നത്.
(ബി) വെള്ളമില്ലാ കടലിൽ ആളില്ലാത്തോണി
പ്രവർത്തനം 4
അനുഭവക്കുറിപ്പ്
“പൂക്കളെത്രയോ പൂക്കളീ ഭൂമിതൻ മക്കളായിറക്കുന്നു നിത്യവും”
(എ) നിങ്ങൾ നട്ടുവളർത്തിയ ചെടികളിലും ഇതുപോലെ പൂക്കളും കായകളും വിരിഞ്ഞിട്ടുണ്ടാകുമല്ലോ. നിങ്ങളുടെ അനുഭവം കുറിപ്പായി എഴുതു
(ബി) തുമയേറിടും വാടാമലരുകൾ അടിവരയിട്ട പദത്തിനു പകരമായി എഴുതാവുന്ന വാക്ക് ഏത് ?
(നിറം മാല ആകാശം ഭംഗി )
Anwers
പ്രവർത്തനം 4
(എ) വീട്ടുമുറ്റത്തും സ്‌കൂളിലും പൂന്തോട്ടമുണ്ടാക്കാനും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കാനും ഞാനും കൂടാ റുണ്ട്. ഞാൻ നട്ട ചെടികളിൽ പുതിയതായി ഓരോ ഇല വരുമ്പോഴും ഞാൻ സന്തോഷിച്ചിരുന്നു. ചെടിക്ക് ചെറി യൊരു വാട്ടം ഉണ്ടായാൽ എൻ്റെ മനസ്സ് വേദനിക്കുമായിരുന്നു ഞാൻ നട്ട വെണ്ടയിൽ ആദ്യമായി ഒരു പൂവ വിരിഞ്ഞപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാ നാവില്ല. ഞാൻ വളർത്തിയ വെണ്ടയിലും വഴുതനയിലും ഉണ്ടായ കായ്കൾകൊണ്ടുണ്ടാക്കിയ കറികൾ കാട്ടിയ പ്പോഴും എനിക്കുണ്ടായ സന്തോഷത്തിന് അതിരു ണ്ടായിരുന്നില്ല
(ബി) ഭംഗി
പ്രവർത്തനം 5
വാർത്ത
(എ) കടുത്ത ചൂടിനും കുടിവെള്ളക്ഷാമത്തിനും അറുതി വരുത്തിക്കൊണ്ടാണ് പുതുമഴ എത്തുന്നത്. വേനൽ കാലത്ത് പുതുമഴ എത്തിയത് ഒരു വാരത്തയായി അവതരിപ്പിക്കു
(ബി) മഴയിരമ്പം എന്ന പദം വികസിപ്പിച്ചാൽ . മഴയിലെ ഇരമ്പം . മഴയും ഇരമ്പവും . മഴയുടെ ഇരമ്പ
. മഴപോലുള്ള ഇരമ്പം
Answers
പ്രവർത്തനം 5
ഭൂമിയെ തണുപ്പിച്ച് ‘കുളിർമഴ’യെത്തി’
കോട്ടയം: കടുത്ത വേനൽച്ചൂടിൽ വലത്തിരുന്ന ജില്ല യ്ക്ക് ആശ്വാസമായി വേനൽമഴ പെയ്‌തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂടിക്കെട്ടിയ ആകാശം അഞ്ചുമണി യോടെ പെയ്തിറങ്ങുകയായിരുന്നു. വേനൽമഴയ്ക്ക് പകിട്ടേകാൻ പതിവുപോലെ ഇടിയും മിന്നലും കാറ്റും ഒപ്പമുണ്ടായിരുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കുടിവെള്ളക്ഷാമത്താൽ വലഞ്ഞിരുന്നവർ ക്ക് വോൾഴ നുഗ്രഹമായി.
ബി) മഴയുടെ ഇരമ്പം
പ്രവർത്തനം 6
ആസ്വാദനം തയാറാക്കുക
താഴെ കൊടുത്തിരിക്കുന്ന കവിതയുടെ ആശയം, സമ കാലികപ്രസക്തി, സന്ദേശം ഇവ വിലയിരുത്തി ആസ്വാദനം തയാറാക്കുക.
വകതിരിവ് അമ്മയ്ക്കുമച്ഛനും മുത്തശ്ശിയമ്മയ്ക്കു. മൊട്ടും വകതിരിവില്ല കഷ്ടം! ചിട്ടിപ്പണത്തെക്കുറിച്ചവരെപ്പോഴും ചിന്തിച്ചു നാളുകൾ പോക്കിടുന്നു സന്ധ്യയ്ക്കു മാനത്തു വന്ന മഴവില്ലു കാണാനവർക്കില്ല നേരമൊട്ടും! മുറ്റം നിറഞ്ഞ തണുത്ത വെള്ളത്തിലി ത്തോണിയിറക്കുവാൻ ദോഹദില്ല തുമ്പിയും മക്കളും രാവിലുറങ്ങുന്ന തേതൊരിടത്തെന്നറിയുകില്ല “കാണട്ടെ ഞാനി മഴ” യെന്നു ചൊല്ലിയാൽ പോയി വായിക്കുവാനാജ് നൽകും
പെയ്യട്ടെ നല്ല മഴയെന്നു വയ്ക്കിലോ വയ്ക്കോൽ നനയുമെന്നോർത്തു മാഴ്സും! കാണേണ്ടപോലും മരങ്ങളിൽ പെയ്യുന്ന കന്നിമഴതൻ മഹോത്സവങ്ങൾ!
പുസ്തകം വായിച്ചു കൊള്ളണം പോലുമി GBഴ പെയ്‌തു തിമിർത്തിടുമ്പോൾ!
പി. മധുസൂദനൻ
Answers
പ്രവർത്തനം 6
സ്വതന്ത്രമായി കളിച്ചുനടക്കാനാഗ്രഹിക്കുന്ന കുഞ്ഞു മനസ്സാണ് പി. മധുസൂദനൻ്റെ ‘വകതിരിവ്’ എന്ന കവിതയിൽ കാണാൻ കഴിയുന്നത്. അമ്മയും അച്ഛനും മുത്തശ്ശിയുമെല്ലാം ജീവിതത്തെപ്പറ്റി ആകുലപ്പെ അവരാണ്. ചിട്ടിപ്പണത്തെക്കുറിച്ചും വീട്ടുചെലവുകളെ ക്കുറിച്ചുന്തല്ലാമാണ് അവർക്കെപ്പോഴും ചിന്ത മാനത്ത് ഒരു മഴവില്ലു കണ്ടാൽ അത് നോക്കി നില്ക്കാനോ ആസ്വദിക്കാനോ ഒന്നും അവർക്ക് നേരമില്ല. മഴയത്ത് മുറ്റംനിറയെ വെള്ളം കെട്ടി നിൽക്കുമ്പോൾ അതിൽ തോണി കളിക്കാനോ ഒന്നിനും അവർക്ക് ആഗ്രഹമില്ല പകൽ മുഴുവൻ പാറിപ്പറക്കുന്ന തുമ്പിയം മക്കളും എവിടെയാണ് ഉറങ്ങുന്നതെന്ന ചോദ്വത്തിന് ഉത്തരം പറയാൻ അവർക്ക് അറിയില്ല. മഴ കണ്ടോട്ടെ എന്ന് ചോദിക്കുമ്പോൾ പോയി വായിക്കുവാൻ പറഞ്ഞ അമ്മയും അച്ചനുമെല്ലാം വഴക്കുപറയും. നല്ല മഴ പെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുമ്പോൾ വൈക്കോ ലുനനയുമല്ലോ എന്നോർത്ത് അമ്മ ആകുലപ്പെടും മഴ നിന്നു കഴിയുമ്പോൾ മരങ്ങളിൽ നിന്നും പെയ്യുന്ന വെള്ളത്തുള്ളികൾ കാണാൻ അവർ ക്കാരക്കും ഇഷ്ടമില്ല. അപ്പോഴെല്ലാം പുസ്‌തകം വായിച്ചുകൊള്ളാൻ പറഞ്ഞ് ഓടിച്ചുവിടും. മഴ ഇങ്ങനെ തകർത്തു പെയ്യുമ്പോൾ തന്നോട് പഠിക്കാൻ പറയുന്ന അവർക്കാർക്കും വകതിരിവില്ല എന്നാണ് കുട്ടിയുടെ കണ്ടെത്തൽ പ്രകൃതിഭാവങ്ങളെ ആസ്വദിക്കാതെ ആകുലപ്പെട്ടു നടക്കുന്ന മനുഷ്യർക്കുള്ള മറുപടികൂടി യാണ് ഈ കവി