Onam Exam; Model Questions and Answers Social Science STD V
സാമൂഹ്യശാസ്ത്രം
താഴെ തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക.
പ്രവർത്തനം 1
1. യന്ത്രവൽക്കരണം വസ്ത്രനിർമാണരംഗത്ത് വലിയ വിപ്ലവ ങ്ങൾ സൃഷ്‌ടിച്ചു.ഈ പ്രസ്താവനയ്ക്ക് ആധാരമായ വസ്‌തുതകൾ എഴുതുക
2. ചുവടെ ചേർത്തിട്ടുള്ള പ്രസ്‌താവനകളിൽ തെറ്റേതെന്നു കണ്ടെത്തൂ.
(1)വസ്ത്രങ്ങളിൽ വർണനൂൽ ഉപയോഗിച്ച് നടത്തുന്ന അലങ്കാരപ്പണികൾ ഡിസൈനിങ് എന്നറിയപ്പെടുന്നു.
ഇൻഡിഗോ അഥവാ നീലം വസ്ത്രങ്ങളിൽ നിറം നൽ കാൻ ഉപയോഗിക്കുന്നു.
വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഭൂപ്രകൃതി
പ്രവർത്തനം 1,Answer
ആധുനിക യന്ത്രങ്ങളുടെ ഉപയോഗത്തോടെ വസ്ത്ര ഉൽപ്പാദനം ഗണ്യമായി വർധിച്ചു. കൂടാതെ മനുഷ്യ അധ്വാനം കുറയ്ക്കുന്നതിനും വ്യത്യസ്‌തവും വൈവി ധ്യപൂർണവുമായ വസ്ത്രങ്ങൾ ഗുണമേന്മ കുറ യാതെ സമയബന്ധിതമായി നിർമൽക്കാനും സാധിച്ചു. വസ്ത്രങ്ങൾ വലിയ തോതിൽ എല്ലാ സംസ്ക്‌കാരങ്ങ ഇലേക്കും വ്യാപിക്കപ്പെട്ടു. കൂടുതൽ ഫാഷനിലും പുത്യസ്തമായ വർണങ്ങളിലും തുണികൾ നിർമി ക്കപ്പെട്ടു കയറ്റുമതി തുണി ഉൽപ്പാദന മേഖലയെ വലിയ വ്യവസായമാക്കി മറ്റി. ലോകത്തിൻ്റെ എതു കോ ണിലും നിർമിക്കപ്പെട്ട വസ്ത്രങ്ങൾ നമ്മുടെ കൈക റ്റിലേക്കെത്താൻ തുടങ്ങി.
പ്രവർത്തനം 2
1. മനുഷ്യജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതിന് വരുമാനം അത്യന്താപേക്ഷിതമാണ്.
മേൽ പ്രസ്താവനയുടെ വെളിച്ചത്തിൽ വ്യക്തിഗത വരുമാനം, കുടുംബ വരുമാനം എന്നിവ എന്താണെന്നു നിർ വചിക്കു
2. ചുവടെ ചേർത്തിട്ടുള്ളവയിൽ കാർഷികേതര തൊഴിൽ കണ്ടെത്തുക.
പൂക്കൃഷി, കാടവളർത്തൽ, അധ്യാപനം, തേനീച്ചക്കൃഷി
പ്രവർത്തനം 2- Answer
1. ഒരു വ്യക്തിക്ക് തൊഴിലിലൂടെയും ഇതര സ്രോതസ്സുക ളിലൂടെയും ഒരു നിശ്ചിത കാലയളവിൽ ലഭിക്കുന്ന വരു മാനമാണ് വ്യക്തിഗത വരുമാനം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരു നിശ്ചിത കാലയളവിൽ ലഭ്യമാകുന്ന വരുമാനമാണ് കുടുംബ വരുമാനം.
2. അധ്യാപനം
പ്രവർത്തനം 3
1. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടനവധി സർക്കാർ പദ്ധതികൾ നിലവിലുണ്ട്.
ഈ പ്രസ്താവനയ്ക്ക് അനുസൃതമായ മൂന്നു പദ്ധതികൾ കണ്ടെത്തി അവയുടെ പ്രത്യേകതകൾ എഴുതൂ.
2. ചുവടെ ചേർത്തിരിക്കുന്ന തൊഴിലുകൾ ബൗദ്ധിക മെന്നും കായികമെന്നും രണ്ടായിതിരിക്കൂ. അധ്യാപനം, ഡ്രൈവിംഗ്, തെങ്ങുകയറ്റം, എഞ്ചിനീയർ,ചുമട്ട് തൊഴിൽ, അഭിഭാഷകവൃത്തി.
പ്രവർത്തനം 3 – Answer
1. നവജീവൻ പദ്ധതി : എംപ്ലോയ്‌മെൻ്റ് എക്സ‌്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മുതിർന്ന പൗരന്മാർ ക്കുള്ള സ്വയം തൊഴിൽ പദ്ധതി ശരണ്യ ഏറ്റവും പിന്നോക്കം നിൽക്കുന്നതും വേർതിരി ക്കപ്പെട്ടതുമായ സ്ത്രികളെ ഉയർത്തുന്നതിനുള്ള പദ്ധതി. കൈവലു: ഭിന്നശേഷിക്കാർക്കുള്ള സമഗ്ര തൊഴിൽ സഹായ പദ്ധതി
2 ബൗദ്ധികം – അധ്വാപനം, എഞ്ചിനീയർ, അഭിഭാഷക വൃത്തി
കായികം – ഡ്രൈവിംഗ്, തെങ്ങകയറ്റം, ചുമട്ട് തൊഴിൽ
പ്രവർത്തനം 4
1. ലോകഭക്ഷ്യദിനം ഒക്ടോബർ – 16 മായി ബന്ധപ്പെട്ട് ഒരു വിവരണം തയാറാക്കുന്നതിലേക്കു ഉൾപ്പെടുത്താൻ കഴിയുന്ന 3 പോയിൻ്റുകൾ കണ്ടെത്തി എഴുതു.
2. ഒരു കാലത്ത് കേരളത്തിൽ ഭക്ഷണം വിളമ്പിയിരുന്നതിൽ പ്പോലും വിവേചനം ഉണ്ടായിരുന്നു.
മേൽ പ്രസ്താവന ഇന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തി നിങ്ങളുടെ അഭിപ്രായം എഴുതുക.
Answer – പ്രവർത്തനം 4
1. . ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികളിലൊന്നായ ഭക്ഷ്യ കാർഷിക സംഘടന രൂപീകരിക്കപ്പെട്ടത് 1945 ഒക്ടോബർ 16 ന് ആണ്. ഇതിന്റെ ഓർമ്മയ്ക്കായാണ് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.
വായുവും ജലവും കഴിഞ്ഞാൽ മനുഷ്യൻ്റെ ഏറ്റവും ധാനപ്പെട്ട അടിസ്ഥാന ആവശ്യമാണ് ഭക്ഷണം.
മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും ഭക്ഷണം അവകാശം എന്നതാണ് ഈ വർഷത്തെ സന്ദേശം.
2. ഇന്നത്തെ ഭക്ഷണരീതി മിശ്രഭോജന രീതി ആണെന്ന്പ റയാം. ജാതിയുടെയോ മതത്തിന്റെയോ വേർതിരി വുകളില്ലാതെ എല്ലാ മനുഷ്യർക്കും ഒരേ പോലെ ഭക്ഷ ണം വിതരണം ചെയ്യുന്ന രീതിയാണിന്നുള്ളത്. നാട്ടിൻ പുറത്തെ കാപ്പികടകൾ മുതൽ വലിയ ഹോട്ടലുകളിൽ വരെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുകയും ഒന്നിച്ചു കൂടുകയും ചെയ്യുന്ന പീതിയിലേക്ക് നമ്മുടെ സമൂഹം വളർന്നിരിക്കുന്നു. കൂടാതെ വിവിധ മത വിശ്വാസങ്ങൾ ആരാധനാലയങ്ങൾ, വിവാഹ സൽക്കാരങ്ങൾ തുടങ്ങി യിടങ്ങളിലെല്ലാം ഭക്ഷണ വിതരണത്തിൽ സമത്വം നില നിൽക്കുന്നു.
പ്രവർത്തനം 5
1. തീയുടെ ഉപയോഗം മനുഷ്യജീവിതത്തിൽ വലിയ മാറ്റ ങ്ങൾക്കു വഴി തെളിച്ചു. ഈ പ്രസ്താവനക്ക് ആധാരമായ വസ്‌തുതകൾ എന്തൊക്കെ ?
2. മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേർന്ന് നമു ക്കിടയിൽ പ്രചരിച്ച ഏതെങ്കിലും 4 ഭക്ഷ്യവിഭവങ്ങളുടെ പേര് എഴുതുക?
Answer- പ്രവർത്തനം 5
1. തീയുടെ ഉപയോഗം ഭക്ഷണം പാകം ചെയ്യുന്ന സാഹചര്യത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചു.
ഭക്ഷ്യവസ്തുക്കൾ തീയിൽ വേവിച്ചെടുത്താൽ കൂടുതൽ രുചികരമെന്നു അവൻ കണ്ടെത്തി. ക്രമേണ തീ നിയന്ത്രിച്ചു ഉപയോഗിക്കാനുള്ള ശേഷി മനുഷ്യൻ സ്വായങ്ങളാക്കി വന്യമ്യഗങ്ങളിൽ നിന്നും രക്ഷ നേടാൻ ൽ ഉപയോഗിച്ച് തുടങ്ങി.
2. തണ്ണിമത്തൻ, വാളൻപുളി – ആഫ്രിക്ക
>> കാപ്പി – എത്യോപ്യ,തേയില -ചൈന,നെല്ല് – ചൈന
പ്രവർത്തനം 6
1. മൃഗങ്ങളെ ഇണക്കി വളർത്താനും സസ്യങ്ങളെ പരിപാ ലിക്കാനും ആരംഭിച്ചതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് മനുഷ്യജീവിതത്തിൽ ഉണ്ടായത്? വിശദമാക്കുക.
Answer
പ്രവർത്തനം 6
മൃഗങ്ങളെ ഇണക്കി വളർത്താനും സസ്യങ്ങളെ പരിപാലിക്കാനും ആരംഭിച്ചതോടെ മനുഷ്യന്റെ ജീവിതം കുറച്ചുകൂടി കുടുംബകേന്ദ്രീക്യതമായി എന്ന്പറയാം. സസ്വങ്ങളുടെ പരിപാലനം കാർഷികവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാകാം. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മനുഷ്യൻ ജലലഭ്യത സൗകര്യമുള്ള ഇടങ്ങളിൽ സസ്യങ്ങളുടെ ജലസേചനം ഉറപ്പു വരുത്തു ന്നതിലേക്കായി സ്‌ഥിരതാമസം ആരംഭിച്ചു. ഇത് പ്രധാനമായും നദീ തീരങ്ങളിൽ ആയിരുന്നു. ഭക്ഷണ ത്തിനുവേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നു സമയംനഷ്ടപ്പെടുന്ന വിധി അവസാനിക്കുകയും മറ്റു ആവശ്യ ങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനും സാധിച്ചു. സസ്യങ്ങളുടെ പരിപാലനം ആദി മനുഷനെ കൂടുതൽ കൃത്യതയുള്ള കാർഷികോപകരണങ്ങൾ രൂപ പ്പെടുത്തുന്നതിനും ഉപകരണ നിർമാണത്തിൽ കൂടുതൽ വൈദഗ്ധ്യം ഉണ്ടാകുന്നതിനും സഹായിച്ചു മൃഗ ങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയതോടെ മാംസത്തിന് വേണ്ടി മാത്രം കണ്ടിരുന്ന മൃഗങ്ങൾ എന്നതിലുപരി കുടുംബ ജീവിതത്തിൻ്റെ ഭാഗമായികുടി അവയെ കാണു അതിനുള്ള കാഴ്ച്ചപ്പാട് ആദിമമനുഷ്യന് ഉണ്ടായി.
പ്രവർത്തനം 7
1. അപ്പുവും വിക്കിയും ഒരേ നഗരത്തിലാണ് താസെമെങ്കി ലും അവർ ആ നഗരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രാ യം പ്രകടിപ്പിക്കാനുള്ള കാരണം നിങ്ങളുടെ അഭിപ്രായ ത്തിൽ എന്തായിരിക്കും?
2. എന്റെ നാട്ടിലെ ഉല്ലാസങ്ങൾ എന്ന വിഷയത്തിൽ തയാ റാക്കുന്ന സെമിനാർ പേപ്പറിലേക്ക് ഉൾപ്പെടുത്താൻ നിങ്ങൾ നിർദേശിക്കുന്ന വിഷയമേഖലകൾ എന്തൊ ക്കെയായിരിക്കും? ഏതെങ്കിലും നാലെണ്ണം എഴുതുക.
പ്രവർത്തനം 7 – Answer
അപ്പുവും വിക്കിയും ഒരേ നഗരത്തിലാണ് താമസെങ്കിലും അവരുടെ ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാണ്. തികച്ചും സമ്പന്നമായ സാഹചര്യത്തിൽ കഴിയുന്ന വിക്കിക്ക് ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും മാതാപിതാക്കൾ നൽകിയിട്ടുണ്ട് അതുകൊണ്ടുതന്നെ ആ സൗകര്യങ്ങൾ എല്ലാം തന്നെ ആസ്വദിച്ചുകൊണ്ടാണ് വിക്കി ജീവിക്കുന്നത്. എന്നാൽ അതേ നഗരത്തിലെ ഒരു ചേരിയിൽ മതിയായ ജീവിതസൗകര്യങ്ങൾ ഇല്ലാതെ, മലിനമാക്കപ്പെട്ട ഒരു പരിസരത്തിലാണ് അപ്പുവിൻ്റെ ജീവിതം. ആ പരിസരം ഒരിക്കലും അവനു മാനസികമായ സന്തോഷം പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ടാണ് വൃത്തിയുള്ളതും ആൾത്തിരക്കിനെ ബഹളങ്ങളില്ലാ ത്തതുമായ ഗ്രാമത്തിൻ്റെ ഭംഗിയിൽ അവനു കൂടുതൽ താല്പര്യം ഉണ്ടായതും നഗരത്തെക്കുറിച്ച് വിക്കിയിൽ നിന്നും വ്യത്യസ്തമായൊരു അഭിപ്രായം പ്രകടിപ്പിച്ചതും.
2. I. പരിസ്ഥിതി II. ഭക്ഷണരീതികൾ Ill. കളികൾ IV. ആഘോഷങ്ങൾ
പ്രവർത്തനം 8
1 “ചർക്കയും ഖാദിയും നമ്മുടെ സമരായുധങ്ങൾ.” ഇതുപോലെ വസ്ത്രം സമരായുധമായി മാറിയ കാല ത്തിന്റെ സവിശേഷതകൾ കാണിച്ചുകൊണ്ടുള്ള പോ സ്‌റ്ററുകൾ തയാറാക്കു
2. ചുവടെ ചേർത്തിട്ടുള്ളതിൽ മേൽമുണ്ട് സമരവുമായി ബന്ധപ്പെട്ട വർഷം ഏതാണെന്നു കണ്ടെത്തു? (1905, 1918, 2015, 1859)