Onam Exam Model Questions and Answers STD III Malayalam

August 30, 2024 - By School Pathram Academy

Onam Exam Model Questions and Answers STD III Malayalam 

നിർദ്ദേശങ്ങൾ

താഴെക്കൊടുത്തിരിക്കുന്ന ആറുപ്രവർത്തനങ്ങളിൽ ഒന്നാമത്തെ പ്രവർത്തനത്തിന് നിർബന്‌ധമായും ഉത്തരം എഴുതണം. രണ്ടുമുതൽ ആറുവരെയുള്ള പ്രവർത്തനങ്ങളിൽ നാലുപ്രവർത്തനത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1:

ഉത്തരമെഴുതുക

ഗദ്യഭാഗം വായിച്ച് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഏറ്റവും യോജിച്ച ഉത്തരം തെരഞ്ഞെടുത്ത് എഴുതുക

ടോൾസ്‌റ്റോയിയുടെ മുന്തിരിങ്ങ എന്ന കഥ കൂട്ടുകാർ പഠിച്ചല്ലോ? ഇതാ മറ്റൊരു മുന്തിരിങ്ങക്കഥ. നല്ല പഴുത്ത മുന്തിരിങ്ങയുടെ മണം. കൊതിയൻ കുറുക്കന് സന്തോഷമായി അവൻ്റെ വായിൽ വെള്ള മുറി അവൻ പമ്മിപ്പമ്മി മുന്തിരിത്തോട്ടത്തിലെത്തി. മുന്തിരിക്കുലയെല്ലാം വളരെ ഉയരത്തിലാണ്. എങ്ങനെ കിട്ടും. കുറുക്കന് ഒരു എത്തുംപിടിയും കിട്ടിയില്ല. കൊതിയാണെങ്കിൽ അടക്കാനും വയ്യ. അവൻ മുന്തിരിക്കുലയ്ക്കുനേരെ പലവട്ടം ചാടി. എത്ര ചാടിയിട്ടും രക്ഷയില്ല. അവസാനം നിരാശനായ അവൻ സ്വയം പറഞ്ഞു. മുന്തിരിക്ക് ഭയങ്കര പുളിയാണ്.

(1 ) പതുങ്ങിപ്പതുങ്ങി എന്ന അർഥത്തിൽ കഥയിൽ പ്രയോഗിച്ച പദം ഏത്?

(എ) എത്തുംപിടിയും

(ബി) പമ്മിപ്പമ്മി

(സി) വെള്ളമൂറി

(ഡി) അടക്കാൻ വയ്യ

(2) വായിൽ വെള്ളമൂറി എന്ന പ്രയോഗംകൊണ്ട് സൂചിപ്പിക്കുന്നത്?

(എ) നിരാശനായി

(ബി) ദാഹംകൊണ്ട് വലഞ്ഞു

(സി) ക്ഷീണിതനായി

(ഡി) കൊതിയായ

താഴെപ്പറയുന്നവയിൽ കഥയിൽ ഇല്ലാത്ത വാക്ക് ഏത്?

(എ) പലവട്ടം

(ബി) സന്തോഷമായി

(സി) പഴുത്ത

(ഡി) കലശലായ

(4) സ്വയം പറഞ്ഞു എന്നതിനു പകരം ഉപയോഗിക്കാവുന്നത്?

(എ) തനിയെ പറഞ്ഞു

(ബി) ഉറക്കെ പറഞ്ഞു

(സി) പതുക്കെ പറഞ്ഞു

(ഡി) പിറുപിറുത്തു

(5) ഈ കഥയ്ക്ക് യോജിക്കുന്ന പഴഞ്ചൊല് താഴെക്കൊടുത്തതിൽ ഏതാണ്?

(എ) എടുത്തുചാട്ടം മിടുക്കുകാട്ടാൻ

(ബി) എടുകുടുക്കേ ചോറുംകറിയും

(സി) കിട്ടാത്ത മുന്തിരി പുളിക്കും

(ഡി) എങ്ങനെ വീണാലും മൂക്കുമ്മേലെ

പ്രവർത്തനം: 1 ഉത്തരം

1. (ബി) പമ്മിപ്പമ്മി

2. (ഡി) കൊതിയായി

3. (ഡി) കലശലായ

4. (എ) തനിയെ പറഞ്ഞ

5. (സി) കിട്ടാത്ത മുന്തിരി പുളിക്കും

പ്രവർത്തനം 2 : പത്രവാർത്ത

കറുകപ്പുൽ മൈതാനത്ത് കാനനോത്‌സവം നടക്കുകയാണ്. ഫാഷൻ ഷോ, പാട്ടു മത്സരം, നൃത്തം, അമറൽ മത്‌സരം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. കുഞ്ഞിക്കുരുവി കലാമേളയുടെ അധ്യക്ഷത വഹിച്ചു. ചിന്നക്കുയിൽ കൺവീനറായി.

(എ) ഈ പരിപാടിയെക്കുറിച്ച് പിറ്റേദിവസത്തെ വനശബ്ദ‌ം പത്രത്തിൽ വന്ന വാർത്ത തയാറാക്കുക പാഠഭാഗത്തെ സൂചനകൾകുടി പ്രയോജനപ്പെടുത്തുമല്ലോ.

(ബി) കുട്ടത്തിൽ പെടാത്ത പദം ഏത്? വനം, കാനനം, കാട്, തരു

പ്രവർത്തനം: 2- ഉത്തരം

(എ) കറുകധുൽക്കാട്ടിൽ കാനനോത്സവം കറുകപ്പുൽക്കാട് കറുകപ്പുൽക്കാട്ടിൽ ആഘോഷ ത്തിന്റെ പുത്തിരി കത്തിച്ച് കാട്ടുകലോത്സവം അരങ്ങേറി. സംഗീതദിനത്തോടനുബന്‌ധിച്ചാണ് കാന നോത്സവം സംഘടിപ്പിച്ചത്. കലാമേളയുടെ അധ്യക്ഷത വഹിച്ചത് കുഞ്ഞിക്കുരുവിയും കൺവീനർ ചിന്നക്കു യിലും ആയിരുന്നു. ഫാഷൻ ഷോ, നൃത്തം. അമറൽ മത്‌സരം തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു വിജ യികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു കാനനോ ത്സവം എന്ന ആശയം അവതരിപ്പിച്ച കുഞ്ഞരിപ്രാവിനെ തളിരില അണിയിച്ച് സൂചിക്കൊമ്പൻ ആദരിച്ചു.

(ബി. തരു)

പ്രവർത്തനം 3 :

വിവരണം തയാറാക്കാം

(ബി) തുള്ളൽ എന്ന കലാരൂപം എത്രവിധമുണ്ട്?

പ്രവർത്തനം: 3- ഉത്തരം

ഒരു കേരളീയ കലാരൂപമാണ് കഥകളി കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് കഥകളിയുടെ ആദ്യരൂപം കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ചാണ് കഥകളിയിലെ വേഷവിഭജനം പച്ച കത്തി, കരി, താടി. മിനുക്ക് എന്നിവയാണ് കഥകളിവേഷങ്ങൾ. അരങ്ങു കേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട് എന്നിവയാ ണ് കഥകളിയുടെ ആരംഭത്തിലുള്ള പ്രധാന ചടങ്ങുകൾ. (ബി) മൂന്നു വിധം

പ്രവർത്തനം 4 :

കവിത പൂർത്തിയാക്കാം

ചാറിച്ചാറി പെയ്യുന്നു പാടത്തെല്ലാം പെയ്യുന്നു മലയുടെ മുകളിൽ പെയ്യുന്നു ഇടിയും മിന്നലും പൊടിപൂരം





നാലുവരികൾ കൂടി ചേർത്ത് കവിത പൂർത്തിയാക്കൂ.

പ്രവർത്തനം: 4 ഉത്തരം

വിത്തുകളൊക്കെ മുളയ്ക്കുന്നു. തവളകൾ ചാടി മരിക്കുന്നു പുഴവെള്ളത്തിൽ പുതുവെള്ളത്തിൽ ചാടാൻ കുട്ടികളെത്തിപ്പോയി

പ്രവർത്തനം 5 : സംഭാഷണം

അപ്പാണ്യത്തിനുപോയ പലഹാരക്കൊതിയന്മാരായ മണിയൻ്റെയും ചോണൻ്റെയും കഥ കൂട്ടുകാർ പഠിച്ചല്ലോ. ആ യാത്രയിൽ അവർ തമ്മിൽ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചിരിക്കും? സങ്കല്പിച്ചെഴുതു.

ചോണൻ: നെയ്യലുവ, മഞ്ഞലുവ, ചോന്നലുവ. ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു

പ്രവർത്തനം: 5 ഉത്തരം

ചോണൻ: നെയ്യലുവ, മഞ്ഞലുവ. ചോന്നലുവ… ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു

മണിയൻ: നീ പറഞ്ഞ പലഹാരങ്ങളൊന്നും ഞാൻ കേട്ടിട്ടുകൂടിയില്ല.

ചോണൻ: ഒരു തവണ അപ്പാണത്തിനുപോയാൽ പിന്നെ എല്ലാവർഷവും പോകും

മണിയൻ: ഞാൻ ആദ്യം ഓർത്തു നീയൊരു മണ്ടനായ തുകൊണ്ടാ ഇത്രേം ദൂരം പോകുന്നേന്ന്.

ചോണൻ ഇത്രയേറെ പലഹാരങ്ങൾ രുചിക്കാനുള്ള അവസരം പാഴാക്കിയാൽ അതാകും മണ്ടത്തരം

പ്രവർത്തനം 6 : നോട്ടീസ്

ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് നിങ്ങളുടെ സ്‌കൂളിൽ സംഘടിപ്പിക്കുന്നു എന്നു കരുതു.

(എ) ഈ പരിപാടിയുടെ നോട്ടീസ് തയാറാക്കുക.

(ബി) പ്ലാസ്റ്റിക്കിനു പുറമേ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന രണ്ട് വസ്‌തുക്കളുടെ പേര് കൂടി എഴുതുക.

പ്രവർത്തനം: 6 – ഉത്തരം

(എ) ഹരിതകർമ സേനാംഗങ്ങളെ ആദരിക്കുന്നു.

നമ്മുടെ നാടിനെ ശുചിത്വമുള്ള നാടാക്കി മാറ്റാൻ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങള ആദരിക്കുന്ന ചടങ്ങ് 2024 ആഗസ്‌റ്റ് 15-ാം തീയതി മാനാംവെട്ടം യുപി സ്‌കൂളിൽ സംഘടിപ്പിക്കുകയാണ്. നമ്മുടെ മണ്ണും വെള്ളവും മലിനമാകാതിരിക്കാനും ഈ ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവിതം സ്വാഭാവികമായി നിലനിർത്താനും ഹരിതകർമ സേനാംഗങ്ങൾ ചെയ്യുന്ന സേവനം വിലമതിക്കാനാകാത്തതാണ്. ഈ ചടങ്ങിൽ സംബന്ധിക്കാൻ ഏവരെയും സ്നേഹപുർവം സ്വാഗതം ചെയ്യുന്നു.

സിയാൻ (സ്‌കൂൾ ലീഡർ)

(ബി) പ്ലാസ്‌റ്റിക് ബാഗുകൾ, ചെരുപ്പുകൾ.

Category: NewsStudy Room